Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വേട്ടക്കാരനൊപ്പമല്ല ഇരയ്‌ക്കൊപ്പം; കേസ് അന്വേഷണം അട്ടിമറിച്ചെന്ന ആരോപണം അടിസ്ഥാന രഹിതം; വളയാർ പീഡനക്കേസിൽ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി; പ്രഗൽഭരായ അഭിഭാഷകരെ നിയോഗിക്കുമെന്നും പിണറായി വിജയൻ; സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം; ശക്തമായ നടപടി മുൻപും വാഗാദാനം ചെയ്ത മുഖ്യമന്ത്രിക്ക് ഒരു ചുക്കും ചെയ്യാനായില്ലെന്ന് ഷാഫി പറമ്പിൽ; കുട്ടികളെ കൊന്നുതള്ളിയവർ പാട്ടുംപാടി നടക്കുന്നതാണ് സർക്കാരിന്റെ ശക്തമായ നടപടിയെന്നും എംഎൽഎയുടെ പരിഹാസം

വേട്ടക്കാരനൊപ്പമല്ല ഇരയ്‌ക്കൊപ്പം; കേസ് അന്വേഷണം അട്ടിമറിച്ചെന്ന ആരോപണം അടിസ്ഥാന രഹിതം; വളയാർ പീഡനക്കേസിൽ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി; പ്രഗൽഭരായ അഭിഭാഷകരെ നിയോഗിക്കുമെന്നും പിണറായി വിജയൻ; സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം; ശക്തമായ നടപടി മുൻപും വാഗാദാനം ചെയ്ത മുഖ്യമന്ത്രിക്ക് ഒരു ചുക്കും ചെയ്യാനായില്ലെന്ന് ഷാഫി പറമ്പിൽ; കുട്ടികളെ കൊന്നുതള്ളിയവർ പാട്ടുംപാടി നടക്കുന്നതാണ് സർക്കാരിന്റെ ശക്തമായ നടപടിയെന്നും എംഎൽഎയുടെ പരിഹാസം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; വാളയാർ പീഡനക്കേസ് അട്ടിമറിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പട്ടികവിഭാഗത്തിലുള്ള കുട്ടികളായതിനാൽ അതനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തു. ഫൊറൻസിക് സംഘം ശാസ്ത്രീയതെളിവ് ശേഖരിച്ചുവെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. അപ്പീൽ അടക്കം കേസിന്റെ തുടർ നടപടികൾക്ക് പ്രഗത്ഭനായ അഭിഭാഷകനെ നിയോഗിക്കുമെന്നും പിണറായി വിജയൻ അറിയിച്ചു.സംഭവം നിർഭാഗ്യകരമാണെന്ന് പ്രതികരിച്ച പിണറായി വിജയൻ സിബിഐ വേണോ അതോ പുനരന്വേഷണം വേണോ എന്ന് പരിശോധിക്കാമെന്ന് വ്യക്തമാക്കി.വാളയാർ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം. കേസിന്റെ ഗൗരവം പ്രതിഫലിപ്പിക്കുന്നതല്ല മുഖ്യമന്ത്രിയുടെ വാക്കുകളെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുറന്നടിച്ചു.

കുട്ടികളെ കൊന്നുതള്ളിയവർ പാട്ടുംപാടി നടക്കുന്നുവെന്ന് ഷാഫി പറമ്പിൽ എംഎൽഎ ആരോപിച്ചു. ഇതാണ് സർക്കാരിന്റെ ശക്തമായ നടപടിയെന്ന് അദ്ദേഹം പരിഹസിച്ചു. പ്രതികളെ രക്ഷിച്ചത് സിപിഎം പ്രാദേശിക നേതാക്കളാണെന്ന് നാട്ടുകാർ പറയുന്നു. പൊലീസ് ഇടപെട്ടിരുന്നെങ്കിൽ രണ്ടാമത്തെ മരണം ഉണ്ടാകില്ലായിരുന്നുവെന്നും ഷാഫി തുറന്നടിച്ചു. പ്രതികൾ രക്ഷപെടാനിടയായ സാഹചര്യം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം അടിയന്തരപ്രമേയനോട്ടിസ് നൽകിയിരുന്നു. പൊലീസും പ്രോസിക്യൂഷനും ഗുരുതരവീഴ്ച വരുത്തിയെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു.

പ്രതികൾ പുറത്തിറങ്ങിയതിൽ ഗൂഢാലോചന നടന്നു. ഇതാണ് സർക്കാരിന്റെ ശക്തമായ നടപടിയെന്ന് അദ്ദേഹം പരിഹസിച്ചു. പ്രതികളെ രക്ഷിച്ചത് സിപിഎം പ്രാദേശിക നേതാക്കളാണെന്ന് നാട്ടുകാർ പറയുന്നു. പൊലീസ് ഇടപെട്ടിരുന്നെങ്കിൽ രണ്ടാമത്തെ മരണം ഉണ്ടാകില്ലായിരുന്നുവെന്നും ഷാഫി തുറന്നടിച്ചു. പ്രതികൾ രക്ഷപെടാനിടയായ സാഹചര്യം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം അടിയന്തരപ്രമേയനോട്ടിസ് നൽകിയിരുന്നു. എന്നാൽ ഇതിന് അനുമതി നിഷേധിച്ചു. പൊലീസും പ്രോസിക്യൂഷനും ഗുരുതരവീഴ്ച വരുത്തിയെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു.

അതിനിടെ കേസിൽ പ്രോസിക്യൂഷനും പൊലീസിനും വീഴ്ചയുണ്ടായതായും ഒരു തരത്തിലും സഹായം ലഭിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. വാളയാർ കേസിലെ പ്രതികളിലൊരാളായ വി. മധു മൂത്തകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായി കുട്ടികളുടെ അച്ഛൻ. അച്ഛനോടും അമ്മയോടും പറഞ്ഞാൽ കൊല്ലുമെന്നായിരുന്നു ഭീഷണി. 'മാമൻ കൊല്ലുമെന്ന് അവൾ പറഞ്ഞു'. ഇക്കാര്യങ്ങൾ കോടതിയിൽ പറഞ്ഞിരുന്നതായി അച്ഛൻ ് വെളിപ്പെടുത്തി.

വാളയാറിൽ പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പീഡനത്തെത്തുടർന്ന് ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതികൾക്ക് രക്ഷപ്പെടാൻ സഹായകമായ രീതിയിൽ കേസിന്റെ അന്വേഷണം അട്ടിമറിക്കാൻ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ ബോധപൂർവമായ ശ്രമങ്ങളും അന്വേഷണത്തിലെ ഗുരുതരമായ വീഴ്ചയും മൂലം തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇത് മൂലമാണ് പ്രതികളെ വെറുതെ വിടാൻ ഇടയായത്. ഈ സാഹചര്യം സഭാ നടപടികൾ നിർത്തി വച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു.

വാളയാർ കേസിൽ പ്രോസിക്യൂഷനും പൊലീസിനും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം വിശദമായി പരിശോധിക്കുമെന്ന് നിയമ, പട്ടികജാതി, പട്ടികവർഗവകുപ്പ് മന്ത്രി എ കെ ബാലൻ വ്യക്തമാക്കിയിരുന്നതാണ്.രാവിലെ ഒമ്പത് മണിക്കാണ് നിയമസഭ തുടങ്ങിയത്. ഒമ്പത് മണി മുതൽ പത്ത് മണി വരെ ചോദ്യോത്തരവേളയായിരുന്നു. അതിന് ശേഷം പുതുതായി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് നിയമസഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞ അക്ഷരമാലാക്രമത്തിൽ നടന്നു. നവംബർ 21 വരെ സഭാസമ്മേളനം നീളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP