Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അള്ളാഹുവിന്റെ നാമത്തിൽ കന്നഡയിൽ സത്യപ്രതിജ്ഞ ചെയ്ത് എം.സി.ഖമറുദ്ദീൻ; ദൃഢപ്രതിജ്ഞ ചൊല്ലി പിണറായിക്ക് കൈകൊടുത്ത് പ്രശാന്തും ജനീഷും; ഷാനിമോളും വിനോദും ചുമതലയേറ്റത് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത്; പതിനാലാം നിയമസഭയുടെ പതിനാറാം സമ്മേളനം ആരംഭിച്ചു

അള്ളാഹുവിന്റെ നാമത്തിൽ കന്നഡയിൽ സത്യപ്രതിജ്ഞ ചെയ്ത് എം.സി.ഖമറുദ്ദീൻ; ദൃഢപ്രതിജ്ഞ ചൊല്ലി പിണറായിക്ക് കൈകൊടുത്ത് പ്രശാന്തും ജനീഷും; ഷാനിമോളും വിനോദും ചുമതലയേറ്റത് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത്; പതിനാലാം നിയമസഭയുടെ പതിനാറാം സമ്മേളനം ആരംഭിച്ചു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ആരംഭിച്ചു. ചോദ്യോത്തരവേളയ്ക്കുശേഷം രാവിലെ പത്ത് മണിയോടെ പുതിയ അംഗങ്ങൾ എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തു. കോന്നിയിൽ നിന്ന് വിജയിച്ച കെ.യു.ജനീഷ് കുമാറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ അള്ളാഹുവിന്റെ നാമത്തിൽ കന്നഡയിൽ സത്യപ്രതിജ്ഞ ചെയ്ത് മഞ്ചേശ്വരത്ത് നിന്ന് വിജയിച്ച എം.സി.ഖമറുദ്ദീനും ചുമതലയേറ്റു. 

ചോദ്യോത്തരവേളക്ക് ശേഷം ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, മുൻ മന്ത്രി ദാമോദരൻ കാളാശ്ശേരി എന്നിവർക്ക് ചരമോപചാരം അർപ്പിച്ചതിന് ശേഷമാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്.വട്ടിയൂർക്കാവിൽ നിന്ന് വിജയിച്ച വി.കെ.പ്രശാന്ത് സത്യപ്രതിജ്ഞ കഴിഞ്ഞ് മടങ്ങിയത് പിണറായി വിജയനടക്കം ഹസ്തദാനം നടത്തിയ ശേഷം. പ്രശാന്തിനെ ചടങ്ങിലേക്ക് ക്ഷണിക്കുമ്പോൾ വലിയ തോതിലുള്ള കരഘോഷമായിരുന്നു ഉയർന്നത്. അരൂരിൽ നിന്ന് വിജയിച്ച ഷാനിമോൾ ഉസ്മാൻ എറണാകുളത്ത് ജയിച്ച ടി.ജെ.വിനോദ് എന്നിവർന്ന് തുടർന്ന് സത്യപ്രതിജ്ഞ ചെയ്തു. ഇരുവരും ദൈവനാമത്തിലാണ് സത്യവാജകം ചൊല്ലി ചുമതലേറ്റത്.

പാലായിൽ ജയിച്ച മാണി സി. കാപ്പൻ നേരത്തേ സത്യപ്രതിജ്ഞ ചെയ്തെങ്കിലും സഭയിൽ അദ്ദേഹത്തിന്റെ ആദ്യ ദിനമാണ് ഇന്ന്. പൂർണ്ണമായും നിയമനിർമ്മാണം ഉദ്ദേശിച്ചിട്ടുള്ളതാണ് സമ്മേളനം. പതിനാറ് ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളും മറ്റ് അത്യാവശ്യ ബില്ലുകളും പരിഗണിക്കും. സമ്മേളനത്തിന്റെ ആദ്യ രണ്ട് ദിനങ്ങളിൽ പ്രധാനപ്പെട്ട ബില്ലുകൾ ബന്ധപ്പെട്ട സബ്ജക്ട് കമ്മിറ്റികളുടെ പരിശോധനയ്ക്ക് അയയ്ക്കണമെന്ന പ്രമേയം സഭ പരിഗണിക്കും.

നിയമനിർമ്മാണമാണ് മുഖ്യ അജണ്ടയെങ്കിലും ഉപതിരഞ്ഞെടുപ്പും മറ്റു രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങളും ചർച്ചയാകും. എം.ജി. സർവകലാശാലാ മാർക്കുദാനം, വാളയാർ കേസ്, പി.എസ്.സി. പരീക്ഷത്തട്ടിപ്പ് തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം ആയുധമാക്കും.ഉപതിരഞ്ഞെടുപ്പിലൂടെ പുതിയ അംഗങ്ങൾ വരുന്നതോടെ ഭരണപക്ഷത്തിന്റെ അംഗബലം 91-ൽ നിന്ന് 93 ആയി വർധിച്ചു. പ്രതിപക്ഷത്തിന്റേത് 47-ൽ നിന്ന് 45 ആയി കുറയുകയും ചെയ്തു. എൻഡിഎക്ക് രണ്ട് അംഗങ്ങളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP