Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

23 ലക്ഷം പേരുടെ വൈദ്യുതി വിച്ഛേദിച്ചു; 1,80,000 പേരെ മാറ്റിപ്പാർപ്പിച്ചു; ആർക്കും നിയന്ത്രിക്കാനാവാതെ വന്നതോടെ കാലിഫോർണിയയിലെ വീടുകൾ ഓരോന്നായി കത്തിയമരുന്നു; അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ഭീതിദമായ അഗ്‌നിബാധയിൽ വലഞ്ഞ് ഒരു സംസ്ഥാനം

23 ലക്ഷം പേരുടെ വൈദ്യുതി വിച്ഛേദിച്ചു; 1,80,000 പേരെ മാറ്റിപ്പാർപ്പിച്ചു; ആർക്കും നിയന്ത്രിക്കാനാവാതെ വന്നതോടെ കാലിഫോർണിയയിലെ വീടുകൾ ഓരോന്നായി കത്തിയമരുന്നു; അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ഭീതിദമായ അഗ്‌നിബാധയിൽ വലഞ്ഞ് ഒരു സംസ്ഥാനം

സ്വന്തം ലേഖകൻ

യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഗ്‌നിബാധയാണ് നിലവിൽ കാലിഫോർണിയയെ നക്കിത്തിന്ന് കൊണ്ടിരിക്കുന്നത്. അനിയന്ത്രിതമായി കത്തിപ്പടർന്ന് കൊണ്ടിരിക്കുന്ന അഗ്‌നിയെ തുടർന്ന് ഇവിടെ 23 ലക്ഷം പേരുടെ വൈദ്യുതിയാണ് വിച്ഛേദിച്ചിരിക്കുന്നത്. ഇതിന് പുറമെ 1,80,000 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുമുണ്ട്. ഇവിടുത്തെ തീപിടിത്തം ആർക്കും നിയന്ത്രിക്കാനാവാതെ വന്നതോടെ കാലിഫോർണിയയിലെ വീടുകൾ ഓരോന്നായി കത്തിയമർന്ന് കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്. രാജ്യത്തിന്ന് വരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും ഭീതിദമായ അഗ്‌നിബാധയിൽ വലയുകയാണീ സംസ്ഥാനം.

കടുത്ത കാറ്റിൽ വർധിതമായിക്കൊണ്ടിരിക്കുന്ന തീ 768 സ്‌ക്വയർ മൈലുകളെയാണ് വിഴുങ്ങിയിരിക്കുന്നത്.തീപിടിത്തത്തെ തുടർന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം ഇവിടെ ഇന്നലെ സ്റ്റേറ്റ് ഓഫ് എമർജൻസി പ്രഖ്യാപിച്ചിട്ടുണ്ട്.സ്റ്റേറ്റിലെ ഏറ്റവും വലിയ യൂട്ടിലിറ്റിയായ പിജി ആൻഡ് ഇ 940,000 വീടുകളിലാണ് വൈദ്യുതി വിച്ഛേദിച്ചിരിക്കുന്നത്. ശനിയാഴ്ച മാത്രം 90,000 പേരോടാണ് മാറ്റിപ്പാർക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 175,000 പേർ പാർക്കുന്ന സാന്റ റോസ നഗരത്തിന്റെ ചില ഭാഗങ്ങളിലേക്കും ഇവാക്വേഷൻ ഓർഡർ വ്യാപിപ്പിച്ചിട്ടുണ്ട്.

ഈ നഗരത്തിൽ രണ്ട് വർഷം മുമ്പ് കടുത്ത അഗ്‌നിബാധ വൻ നാശം വിതച്ചിരുന്നു. ഈ വീക്കെൻഡിൽ മണിക്കൂറിൽ 80 മൈൽ വേഗത വരെയുള്ള കാറ്റുകൾ വീശിയടിച്ചേക്കാമെന്നും ഇതിനെ തുടർന്ന് അഗ്‌നിബാധ കൂടുതൽ രൂക്ഷമാകുമെന്നുമാണ് കാലിഫോർണിയയിലെ ഒഫീഷ്യലുകൾ മുന്നറിയിപ്പേകുന്നത്. ശനിയാഴ്ച വൈകുന്നേരം ആരംഭിച്ച പുതിയ പവർ കട്ടുകൾ 38 കൗണ്ടികളെ ബാധിക്കുമെന്നും ഇതിന്റെ ഭാഗമായി ഇവിടങ്ങളിൽ 48 മണിക്കൂർ അല്ലെങ്കിൽ അതിലധികം വൈദ്യുതിയില്ലാതാകുമെന്നും പിജി ആൻഡ് ഇ പറയുന്നു.

വരാനിരിക്കുന്ന 72 മണിക്കൂറുകൾ കാലിഫോർണിയയെ സംബന്ധിച്ചിടത്തോളം വെല്ലുവിളികൾ നിറഞ്ഞതാണെന്നാണ് ഗവർണർ ശനിയാഴ്ച മുന്നറിയിപ്പേകിയിരുന്നത്. അടുത്ത കാലത്തൊന്നുമില്ലാത്ത വിധത്തിലുള്ള വ്യാപമായ ഒഴിപ്പിക്കലാണ് തീ പിടിത്തത്തെ തുടർന്ന് നടന്ന് കൊണ്ടിരിക്കുന്നതെന്നും അതിനാൽ ഏവരും കരുതേണ്ടിയിരിക്കുന്നുവെന്നുമാണ് സൊനോമ കൗണ്ടി ഷെറീഫിന്റെ ഓഫീസ് ഇന്നലെ ട്വീറ്റ് ചെയ്തിരിക്കുന്നത്. തീപിടിത്തത്തിൽ നിന്നും രക്ഷപ്പെടുന്നതിനായി നൂറ ്കണക്കിന് പേരാണ് സാന്റ റോസയിലെ സൊനോമ കൗണ്ടി ഫെയർഗ്രൗണ്ട്സിൽ ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമെത്തിയിരുന്നത്.

ഇവരിൽ ചിലരെത്തിയിരുന്നത് സീനിയർ കെയർ ഫെസിലിറ്റികളിൽ നിന്നുമായിരുന്നു. കോട്സുകളും വീലെഡ് ബെഡുകളും നിറഞ്ഞ ഓഡിറ്റോറിയത്തിൽ 300ൽ അധികം പേരാണ് കഴിയുന്നത്.ബുധനാഴ്ച രാത്രിയായിരുന്നു കിൻകേഡ് തീപിടിത്തം ആരംഭിച്ചിരുന്നതെന്നാണ് കാലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് ഫോറസ്ട്രി ആൻഡ് ഫയർ പ്രൊട്ടക്ഷൻ പറയുന്നത്. 4000ഏക്കറിൽ പടർന്ന് പിടിച്ച അഗ്‌നി പിന്നീട് 30,000 ഏക്കറിലേക്ക് വ്യാപിക്കുകയും നിരവധി പ്രോപ്പർട്ടികൾക്ക് നാശനഷ്ടമുണ്ടാക്കുകയുമായിരുന്നു.

അഗ്‌നിയെ പ്രതിരോധിക്കുന്നതിനായി ഏതാണ്ട് 30,000 ഫയർ ഫൈററർമാരാണ് പോരാടിക്കൊണ്ടിരിക്കുന്നതെന്നാണ് ഫയർ ഒഫീഷ്യലുകൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP