Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലബാർ മേഖലയിലേക്ക് ഷൊർണൂരിൽനിന്ന് മെമു സർവീസ് തുടങ്ങാൻ പദ്ധതിയിട്ട് റെയിൽവേ; 14 കോടി ചെലവിൽ ഷൊർണ്ണൂരിൽ നിർമ്മിക്കുന്ന മെമു ഷെഡ് പൂർത്തിയാകുന്നതോടെ മലബാറുകാരുടെ കാത്തിരിപ്പിന് വിരാമമാകും

മലബാർ മേഖലയിലേക്ക് ഷൊർണൂരിൽനിന്ന് മെമു സർവീസ് തുടങ്ങാൻ പദ്ധതിയിട്ട് റെയിൽവേ; 14 കോടി ചെലവിൽ ഷൊർണ്ണൂരിൽ നിർമ്മിക്കുന്ന മെമു ഷെഡ് പൂർത്തിയാകുന്നതോടെ മലബാറുകാരുടെ കാത്തിരിപ്പിന് വിരാമമാകും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മാർച്ചിനുശേഷം മലബാർ മേഖലയിലേക്ക് ഷൊർണൂരിൽനിന്ന് മെമു സർവീസ് തുടങ്ങാൻ സാധ്യതയുണ്ടെന്ന് റെയിൽവേ ബോർഡ് അധികൃതർ. കഴിഞ്ഞ കുറേ കാലങ്ങളായി മലബാറുകാർ മെമു സർവീസിന് വേണ്ടി കാത്തിരിക്കുകയാണ്. നിലവിൽ പാലക്കാട് വരെയാണ് മെമു സർവീസ്. കൊല്ലം-എറണാകുളം, പാലക്കാട്, കൊല്ലം-തിരുവനന്തപുരം-നാഗർകോവിൽ റൂട്ടുകളിലാണ് മെമു ഓടുന്നത്. ഇതിന്റെ മുഖ്യ നിയന്ത്രണവും പ്രവർത്തനങ്ങളും കൊല്ലത്തു നിന്ന് തന്നെയാണ്. 14 കോടി ചെലവിൽ ഷൊർണ്ണൂരിൽ പുതിയ മെമു ഷെഡ് നിർമ്മാണം പൂർത്തിയായി വരികയാണ്. മാർച്ചുമാസത്തിനുള്ളിൽ ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇത് പൂർത്തിയാകുന്നതോടെ മെമു ഓടിക്കാനുള്ള അടിസ്ഥാന സൗകര്യം ഷൊർണൂരിലുണ്ടാകും.

മലബാറിൽ പാസഞ്ചറുകളുടെ സ്ഥാനത്തായിരിക്കും മെമു ഓടുക. ഇതോടെ കോയമ്പത്തുർ, മംഗളൂരു, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഓടുന്ന പാസഞ്ചറുകൾ മെമുവായി മാറും. സാധാരണ മെമുവിൽ നിന്ന് വ്യത്യസ്തമായി ത്രീഫെയ്സ് മെമുവായിരിക്കും ഇനി വരിക. കൊല്ലത്തും പാലക്കാട്ടുമായി ഏഴ് ത്രീഫെയ്സ് മെമു സർവീസ് ആരംഭിച്ചിട്ടുണ്ട്. പഴയ മെമുവിൽ എഴുന്നൂറോളം പേർക്കേ യാത്രചെയ്യാനാകു. ത്രിഫെയ്സിൽ ആയിരത്തിയിരുന്നൂറിലേറെപ്പേർക്ക് യാത്രചെയ്യാൻ സാധിക്കും. എല്ലാ ബോഗികളിലും ക്യാമറയുമുണ്ടാകും. പഴയ മെമുവിനെക്കാൾ വേഗത്തിൽ ഓട്ടം തുടങ്ങാനും വേഗം ആർജിക്കാനും പെട്ടെന്ന് നിർത്താനം ഇതിനാകും. വിസ്താരമേറിയ എട്ട് ബോഗികളാണ് ത്രീഫെയ്സ് മെമുവിലുണ്ടാകുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP