Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എംസിജി പ്ലീസ് സ്റ്റെപ്പ് ബാക്ക്! ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ പുതിയ തമ്പുരാൻ ഈസ് കമിങ്; അഹമ്മദാബാദിൽ ഒരുങ്ങുന്നത് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം; 90ശതമാനം ജോലികളും പൂർത്തിയായ സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ അടുത്തവർഷം പകുതിയോടെ കളി ആരവം മുഴങ്ങും; 63 ഏക്കറിൽ 1.10ലക്ഷം കാണികൾ ഇരിക്കാവുന്ന തരത്തിൽ പണിയുന്ന സ്റ്റേഡിയത്തിന്റെ ആകെ ചെലവ് 700കോടി

എംസിജി പ്ലീസ് സ്റ്റെപ്പ് ബാക്ക്! ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ പുതിയ തമ്പുരാൻ ഈസ് കമിങ്; അഹമ്മദാബാദിൽ ഒരുങ്ങുന്നത് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം; 90ശതമാനം ജോലികളും പൂർത്തിയായ സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ അടുത്തവർഷം പകുതിയോടെ കളി ആരവം മുഴങ്ങും; 63 ഏക്കറിൽ 1.10ലക്ഷം കാണികൾ ഇരിക്കാവുന്ന തരത്തിൽ പണിയുന്ന സ്റ്റേഡിയത്തിന്റെ ആകെ ചെലവ് 700കോടി

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്; നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ഗ്രൗണ്ടായ ഓസ്‌ട്രേലിയയിലെ എംസിജിയിക്ക് (മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്) ഇനി അൽപ്പം വിശ്രമിക്കാം. ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ പുതിയ തമ്പുരാൻ ഇന്ത്യയിൽ ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന വിശേഷണത്തോടെയാണ് മൊട്ടേരയിലെ പുതിയ സർദാർ പട്ടേൽ സ്റ്റേഡിയം ഒരുങ്ങുന്നത്.90 ശതമാനം ജോലികളും പൂർത്തിയായ സ്റ്റേഡിയത്തിൽ അടുത്ത വർഷം പകുതിയോടെ മത്സരാരവം മുഴങ്ങും.1.10 ലക്ഷം കാണികൾക്ക് ഒരുമിച്ചിരുന്നു കളികാണാൻ സാധിക്കുന്ന രീതിയിലാണ് പവലിയൻ. പഴയ സ്റ്റേഡിയത്തിൽ ഇത് അര ലക്ഷം ആയിരുന്നു. ഒപ്പം 25 പേർ വീതം ഇരിക്കാവുന്ന 75 കോർപ്പറേറ്റ് ബോക്‌സുകളുമുണ്ടാകും. എംസിജിയിൽ സീറ്റിങ് കപ്പാസിറ്റി 1,00,024 ആണ്.

അഹമ്മദാബാദ് യാഥാർത്ഥ്യമാകുന്നതോടെ ഈ റെക്കോർഡും ഇന്ത്യ സ്വന്തമാക്കും. അത്യാധുനിക രീതിയിലാണ് സ്‌റ്റേഡിയത്തിൽ നിർമ്മാണം. മൊട്ടേരയിലെ പഴയ സ്റ്റേഡിയത്തിന്റെ അതേ സ്ഥലത്ത് 63 ഏക്കറിലാണ് പുതിയ സ്റ്റേഡിയത്തിന്റെ പണി പുരോഗമിക്കുന്നത്.700 കോടി രൂപയാണ് ആകെ ചെലവ്. ഇതിൽ 300 കോടി രൂപ ജിസിഎ (ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ) വഹിക്കും. ബാക്കി തുക വായ്പ വഴിയും. കോർപറേറ്റ് ബോക്‌സ്, ക്ലബ് മെംബർഷിപ് എന്നിവയിലൂടെ സമാഹരിക്കുന്ന തുക വായ്പ തിരിച്ചടവിന് ഉപയോഗിക്കാമെന്നാണ് അസോസിയേഷന്റെ കണക്കൂകൂട്ടൽ.

ക്രിക്കറ്റ് സ്റ്റേഡിയത്തിനു സമീപത്തു ഫുട്‌ബോൾ ഗ്രൗണ്ട്, ടെന്നിസ് കോർട്ട്, ബാഡ്മിന്റൻ കോർട്ട്, ഒളിംപിക്‌സ് മത്സരങ്ങൾക്കു യോജിച്ച സ്വിമ്മിങ് പൂൾ, ക്ലബ് ഹൗസുകൾ, പ്രാക്ടീസ് ഗ്രൗണ്ടുകൾ എന്നിവയും സ്റ്റേഡിയം കോംപ്ലക്‌സിലുണ്ട്.സാധാരണ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലുള്ള ഫ്‌ളഡ് ലൈറ്റുകൾക്കു പകരം സ്റ്റേഡിയം മുഴുവനായി എൽഇഡി ലൈറ്റുകളായിരിക്കും വെളിച്ചം പകരുക.ഇവ സൗരോർജം ഉപയോഗിച്ചു പ്രവർത്തിപ്പിക്കാനും ആലോചനയുണ്ട്. ഒപ്പം 65 മഴവെള്ള സംഭരണികളും ഒരുക്കും.

100 വർഷമാണു പുതിയ സ്റ്റേഡിയത്തിനു ആയുസ്സ് പ്രതീക്ഷിക്കുന്നത്. എൽ ആൻഡ് ടി ആണ് നിർമ്മാണ കമ്പനി. എംസിജി ഗ്രൗണ്ട് രൂപ കൽപന ചെയ്ത പോപ്യുലസ് കമ്പനിക്കാണ് രൂപകല്പനയുടെ ചുമതല.അടുത്ത വർഷം പകുതിയോടെ സ്റ്റേഡിയം മത്സരങ്ങൾക്കു സജ്ജമാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യ വേൾഡ് ഇലവൻ ട്വന്റി20 മത്സരത്തോടെയായിരിക്കും സ്റ്റേഡിയം ഉദ്ഘാടനം.

മുൻപു ലോക ചാംപ്യന്മാരാവുന്ന ടീമുകളുമായി വേൾഡ് ഇലവൻ (മറ്റു ടീമുകളിലെ കളിക്കാരുടെ സംയുക്ത ടീം) മത്സരങ്ങൾ നടക്കാറുണ്ടായിരുന്നു. കഴിഞ്ഞ വർഷം പാക്കിസ്ഥാനിൽ വേൾഡ് ഇലവൻ മത്സരം നടന്നെങ്കിലും സുരക്ഷാഭീഷണി കാരണം പ്രധാന താരങ്ങളാരും പങ്കെടുത്തില്ല.അഹമ്മദാബാദ് മെട്രോ റെയിൽ സ്റ്റേഷനിൽ നിന്നും 300 മീറ്റർ ദൂരത്താണ് സ്റ്റേഡിയം പണിയുന്നത്. ഇത് സ്റ്റേഡിയത്തിലേക്കെത്തുന്ന കാണികൾക്കു പ്രയോജനപ്പെടും. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP