Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഗോ എയറിന്റെ ദമാം സർവീസ് ആരംഭിക്കും; വിന്റർ ഷെഡ്യൂളിൽ ഉൾപ്പെടുത്തി സർവീസ് ആരംഭിക്കുന്നത് നവംബർ 20നു ശേഷം

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഗോ എയറിന്റെ ദമാം സർവീസ് ആരംഭിക്കും; വിന്റർ ഷെഡ്യൂളിൽ ഉൾപ്പെടുത്തി സർവീസ് ആരംഭിക്കുന്നത് നവംബർ 20നു ശേഷം

മറുനാടൻ മലയാളി ബ്യൂറോ

ദമാം: അടുത്ത മാസം മുതൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്നു ഗോ എയറിന്റെ ദമാം സർവീസ് ആരംഭിക്കും. വിന്റർ ഷെഡ്യൂളിൽ ഉൾപ്പെടുത്തി നവംബർ 20നു ശേഷം പ്രതിദിന സർവീസ് ആരംഭിക്കുമെന്നാണ് സൂചന. മുബൈയിലേക്കുള്ള രണ്ടു പ്രതിദിന സർവീസുകളിൽ ഉച്ചകഴിഞ്ഞുള്ള സർവീസ് വിന്റർ ഷെഡ്യൂളിൽ ഒഴിവാക്കി. ദമാം സർവീസിനു പിന്നാലെ ജിദ്ദ സർവീസ് ആരംഭിക്കാനും ഗോ എയറിനു പദ്ധതിയിട്ടിട്ടുണ്ട്. രണ്ടു രാജ്യാന്തര സർവീസ് ആരംഭിക്കുന്നതോടെ ചെന്നൈ, ഹൈദരാബാദ് സർവീസും ബെംഗളൂരുവിലേക്കുള്ള അധിക സർവീസും നിർത്തിയേക്കും. അതേസമയം ഇൻഡിഗോയുടെ കുവൈത്ത് സർവീസ് അവസാനിപ്പിച്ചു.

ഒരു മാസമായി താൽക്കാലികമായി നിർത്തിയ ദോഹ സർവീസ് പുതിയ വിന്റർ ഷെഡ്യൂളിൽ പുനരാരംഭിച്ചു. നവംബർ 16 മുതൽ തിരുവനന്തപുരത്തേക്ക് ഒരു അധിക സർവീസും ഇൻഡിഗോ ആരംഭിക്കും. തുടർന്ന് ബെംഗളൂരു പ്രതിദിന സർവീസ് 6 ദിവസമായി ചുരുക്കി ചൊവ്വാഴ്ച തിരുവനന്തപുരത്തേക്ക് സർവീസ് നടത്താനും പദ്ധതിയിട്ടിട്ടുണ്ട്. വിന്റർ ഷെഡ്യൂളിൽ തിങ്കളാഴ്ച കൂടി എയർ ഇന്ത്യ എക്സ്‌പ്രസ് ദോഹയിലേക്കു സർവീസ് നടത്തും. ഇതോടെ ആഴ്ചയിൽ 5 ദിവസം എയർ ഇന്ത്യ എക്സ്‌പ്രസിനു കണ്ണൂർ ദോഹ സെക്ടറിൽ സർവീസ് ഉണ്ടാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP