Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാളയാർ കേസ്: സർക്കാർ വേട്ടക്കാരനൊപ്പം; പുനരന്വേഷണം വേണമെന്ന് ലതിക സുഭാഷ്

വാളയാർ കേസ്: സർക്കാർ വേട്ടക്കാരനൊപ്പം; പുനരന്വേഷണം വേണമെന്ന് ലതിക സുഭാഷ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ട സംഭവം കേരള പൊലീസിന്റെ ഒത്തുകളിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമെന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ്. സർക്കാർ വേട്ടക്കാരനൊപ്പമാണെന്നും കേസിൽ പുനരന്വേഷണം വേണമെന്നും ലതികാ സുഭാഷ് ആവശ്യപ്പെട്ടു.

വാളയാർക്കേസ് സ്വതന്ത്ര ഏജൻസികൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഐ നേതാവ് ആനി രാജയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എംഎ‍ൽഎ ഷാഫി പറമ്പിലും രംഗത്തെത്തിയിരുന്നു.2017 ജനുവരി പതിമൂന്നിനാണ് വാളയാർ അട്ടപ്പളത്ത് പതിനൊന്നുവയസ്സുകാരിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. രണ്ട് മാസങ്ങൾക്കുശേഷം മാർച്ച് നാലിന് ഒമ്പതുവയസ്സുകാരി സഹോദരിയെയും വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.പെൺകുട്ടികൾ ലൈംഗികാക്രമണത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP