Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നരേന്ദ്ര മോദിക്ക് വ്യോമപാത നിഷേധിക്കുന്ന പാക് നടപടി ഖേദകരവും അന്താരാഷ്ട്ര വൈമാനിക ഉടമ്പടികളുടെ ലംഘനവും ആണെന്ന് ഇന്ത്യ; വിഷയം അന്തർദേശീയ സിവിൽ ഏവിയേഷൻ സംഘടനയുടെ ശ്രദ്ധയിൽപ്പെടുത്തും; അടിസ്ഥാനമില്ലാത്ത കാരണങ്ങൾ പറഞ്ഞ് ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കുന്ന നടപടികളിൽ നിന്നും പാക്കിസ്ഥാൻ പിന്മാറണം എന്നും മുന്നറിയിപ്പ്

നരേന്ദ്ര മോദിക്ക് വ്യോമപാത നിഷേധിക്കുന്ന പാക് നടപടി ഖേദകരവും അന്താരാഷ്ട്ര വൈമാനിക ഉടമ്പടികളുടെ ലംഘനവും ആണെന്ന് ഇന്ത്യ; വിഷയം അന്തർദേശീയ സിവിൽ ഏവിയേഷൻ സംഘടനയുടെ ശ്രദ്ധയിൽപ്പെടുത്തും; അടിസ്ഥാനമില്ലാത്ത കാരണങ്ങൾ പറഞ്ഞ് ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കുന്ന നടപടികളിൽ നിന്നും പാക്കിസ്ഥാൻ പിന്മാറണം എന്നും മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: സൗദി സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിന് പാക്കിസ്ഥാൻ വ്യോമപാത നിഷേധിച്ചതിനെതിരെ അന്തർദേശീയ സിവിൽ ഏവിയേഷൻ സംഘടനയെ സമീപിക്കുമെന്ന് ഇന്ത്യ. പാക്കിസ്ഥാന്റെ നടപടി ഖേദകരവും അന്താരാഷ്ട്ര വൈമാനിക ഉടമ്പടികളുടെ ലംഘനവും ആണെന്നും ഇന്ത്യ പ്രതികരിച്ചു. അടിസ്ഥാനമില്ലാത്ത കാരണങ്ങൾ പറഞ്ഞ് ഏകപക്ഷീയമായ തീരുമാനം എടുക്കുന്ന നടപടികളിൽ നിന്ന് പാക്കിസ്ഥാൻ പിന്മാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര വ്യാവസായിക സമ്മേളനത്തിൽ പങ്കെടുക്കാൻ ഉള്ള നരേന്ദ്ര മോദിയുടെ യാത്രക്കാണ് പാക്കിസ്ഥാൻ അനുമതി നിഷേധിച്ചത്. പാക്കിസ്ഥാൻ വ്യോമപാത ഉപയോഗിക്കാൻ അനുമതി നൽകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും നൽകാൻ പാക്കിസ്ഥാൻ തയ്യാറായില്ല. ജമ്മു കശ്മീരിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നു എന്ന് ആരോപിച്ചാണ് പാക്കിസ്ഥാന്റെ നടപടി. പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയെ ഉദ്ധരിച്ച് റേഡിയോ പാക്കിസ്ഥാൻ ആണ് അനുമതി നിഷേധിച്ച കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ പ്രധാനമന്ത്രിയെ കൂടാതെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും റിയാദിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്നുണ്ട്. സമ്മേളനത്തിനിടെ ഇന്ത്യയും സൗദിയും നിർണായകമായ കരാറുകളിലെത്തുമെന്നാണ് സൂചന. ഇതിനു മുന്നോടിയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ സൗദിയിലെത്തി ചർച്ചകൾ നടത്തിയിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിൽ യു.എൻ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി അമേരിക്കയിലേക്ക് പോകുന്നതിന് വേണ്ടി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തിന് പാക് വ്യോമപാത ഉപയോഗിക്കാൻ ഇന്ത്യ പാക്കിസ്ഥാന്റെ അനുമതി തേടിയിരുന്നു. എന്നാൽ അന്നും പാക്കിസ്ഥാൻ വ്യോമപാത തുറന്നു നൽകിയിരുന്നില്ല. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു പാക്കിസ്ഥാൻ ഇന്ത്യയിലേക്കുള്ള വ്യോമപാത അടച്ചത്.

കൂടാതെ കഴിഞ്ഞ മാസമാദ്യം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഐസ്ലാൻഡിലേക്കുള്ള യാത്രയ്ക്കായും പാക്കിസ്ഥാൻ വ്യോമപാത തുറന്നുനൽകിയിരുന്നില്ല. നേരത്തെ ബാലാക്കോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് ശേഷം കഴിഞ്ഞ ഫെബ്രുവരിയിൽ പാക്കിസ്ഥാൻ ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത അടച്ചിരുന്നു. ജൂലായ് 16നാണ് ഇത് തുറന്ന് കൊടുത്തത്. എന്നാൽ, പിന്നീട് ഓഗസ്റ്റിൽ ഫ്രാൻസിലേക്ക് പോയപ്പോൾ നരേന്ദ്ര മോദിക്ക് വേണ്ടി വ്യോമപാത ഉപയോഗിക്കാൻ പാക്കിസ്ഥാന്റെ അനുവാദം തേടുകയും പാക്കിസ്ഥാൻ അത് അംഗീകരിക്കുകയും ചെയ്തിരുന്നു. പാക്കിസ്ഥാന് മുകളിലൂടെ പറന്നാണ് അന്ന് നരേന്ദ്ര മോദി ഫ്രാൻസിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP