Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എക്‌സ്‌ചേഞ്ച് റേറ്റിലെ മാറ്റവും അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിലെ വ്യതിയാനവും മൂല്യം കുറച്ചു; കരുതൽ സ്വർണശേഖരം വിറ്റുവെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ആർബിഐ

എക്‌സ്‌ചേഞ്ച് റേറ്റിലെ മാറ്റവും അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിലെ വ്യതിയാനവും മൂല്യം കുറച്ചു; കരുതൽ സ്വർണശേഖരം വിറ്റുവെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ആർബിഐ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കരുതൽ സ്വർണ്ണശേഖരം വിറ്റുവെന്ന വാർത്തകളിൽ വിശദീകരണവുമായി ആർ.ബി.ഐ. സ്വർണ്ണശേഖരം വിറ്റിട്ടില്ലെന്നും എക്‌സ്‌ചേഞ്ച് റേറ്റുകളിലുണ്ടായ മാറ്റവും അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണത്തിന്റെ വിലയിലുണ്ടായ വ്യതിയാനവും മൂല്യം കുറയുന്നതിന് ഇടയാക്കിയെന്നുമാണ് ആർ.ബി.ഐയുടെ വിശദീകരണം.

ആർ.ബി.ഐ 1.15 ബില്യൺ ഡോളറിന്റെ കരുതൽ സ്വർണം വിറ്റുവെന്നായിരുന്നു ആരോപണം. സാമ്പത്തിക വർഷത്തിൽ 5.1 ബില്യൺ ഡോളറിന്റെ സ്വർണം ആർ.ബി.ഐ വാങ്ങുകയും ചെയ്തുവെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.

ഒക്ടോബർ 11വരെ, 2670 കോടി ഡോളർ വിലമതിക്കുന്ന സ്വർണമാണ് ആർ.ബി.ഐയുടെ കരുതൽ ധനശേഖരത്തിൽ ഉള്ളത്. ഓഗസ്റ്റ് വരെ 19.87 ദശലക്ഷം ട്രോയ് ഔൺസാണ് കൈവശമുള്ള സ്വർണത്തിന്റെ അളവ്. ബിമൻ ജലാൻ സമിതി റിപ്പോർട്ട് സ്വീകരിച്ചതിനു പിന്നാലെ സ്വർണത്തിന്മേലുള്ള വ്യാപാരം ആർ.ബി.ഐ വർധിപ്പിച്ചുവെന്ന കണക്കുകളാണ് പുറത്ത് വന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP