Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ നിരന്തരം ഉപദ്രവിച്ചത് പരാതിപ്പെട്ടതോടെ അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തത് മൂന്നു മാസത്തേക്ക്; പ്രതികാരമായി പെൺകുട്ടിയെ വെടിവെച്ച് കൊന്ന ഷൈലേന്ദ്ര രജ്പുതിനെ തേടി പൊലീസും

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ നിരന്തരം ഉപദ്രവിച്ചത് പരാതിപ്പെട്ടതോടെ അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തത് മൂന്നു മാസത്തേക്ക്; പ്രതികാരമായി പെൺകുട്ടിയെ വെടിവെച്ച് കൊന്ന ഷൈലേന്ദ്ര രജ്പുതിനെ തേടി പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കാൺപൂർ: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ വെടിവെച്ചു കൊന്ന അദ്ധ്യാപകനായി തെരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. ഉത്തർപ്രദേശിലെ കാൺപുരിലാണ് മോശമായ പെരുമാറ്റത്തിന് അദ്ധ്യാപകനെതിരെ പരാതി നൽകിയതിന് പെൺകുട്ടിയെ വെടിവെച്ച് കൊന്നത്. വ്യാഴാഴ്ച സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങവെയാണ് അദ്ധ്യാപകനായ ഷൈലേന്ദ്ര രജ്പുത് വിദ്യാർത്ഥിനിക്കു നേരെ വെടിയുതിർത്തത്.

ഷൈലേന്ദ്രന്റെ നിരന്തരമായുള്ള ഉപദ്രവം മൂലം വിദ്യാർത്ഥിനി സ്‌കൂൾ അധികൃതർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ഷൈലേന്ദ്രനെ മൂന്നു മാസത്തിന് സ്‌കൂളിൽ നിന്ന് സസ്പെന്റ് ചെയ്തു. ഇതിന്റെ വൈരാഗ്യത്തിലാണ് ഷൈലേന്ദ്രൻ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയത്.

കഴുത്തിൽ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തിന് ശേഷം ഒളിവിലായ ഷൈലേന്ദ്രയ്ക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP