Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ധീരന്മാർക്കൊപ്പം സമയം ചെലവിടാനാകുന്നത് എപ്പോഴും വലിയ സന്തോഷമാണ്; ധീര സൈനികർക്കൊപ്പം ആഘോഷിച്ചപ്പോൾ ദീപാവലി ഇരട്ടി മധുരമായി; ജവാന്മാരുടെ ജാഗ്രതയാണ് രാജ്യത്തെ സംരക്ഷിക്കുന്നത്; രണ്ടാമൂഴത്തിലെ ആദ്യ ദീപാവലി പ്രധാനമന്ത്രി ആഘോഷിച്ചത് നിയന്ത്രണ രേഖയിൽ വിന്യസിച്ചിട്ടുള്ള ജവാന്മാർക്കൊപ്പം

'ധീരന്മാർക്കൊപ്പം സമയം ചെലവിടാനാകുന്നത് എപ്പോഴും വലിയ സന്തോഷമാണ്; ധീര സൈനികർക്കൊപ്പം ആഘോഷിച്ചപ്പോൾ ദീപാവലി ഇരട്ടി മധുരമായി; ജവാന്മാരുടെ ജാഗ്രതയാണ് രാജ്യത്തെ സംരക്ഷിക്കുന്നത്; രണ്ടാമൂഴത്തിലെ ആദ്യ ദീപാവലി പ്രധാനമന്ത്രി ആഘോഷിച്ചത് നിയന്ത്രണ രേഖയിൽ വിന്യസിച്ചിട്ടുള്ള ജവാന്മാർക്കൊപ്പം

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കുറി ദീപാവലി ആഘോഷിച്ചത് നിയന്ത്രണരേഖയിൽ വിന്യസിക്കപ്പെട്ടിരിക്കുന്ന ഇന്ത്യൻ സൈനികരോടൊപ്പം. ജമ്മു കാശ്മീരിലെ രജൗരി, പൂഞ്ച് ജില്ലകളിലെ ജവാന്മാർക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിച്ചത്. രജൗരിയിലെ സൈനിക ക്യാമ്പിലായിരുന്നു ആഘോഷം. പുനഃസംഘടനയ്ക്ക് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിൽ എത്തുന്നത്.

രജൗരിയിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്തെത്തിയ മോദി ജവാന്മാർക്ക് മധുരം നൽകി. തുടർന്ന് സൈനികരുമായി സംവദിച്ചു. പത്താൻകോട്ട് വ്യോമതാവളത്തിലെ സൈനികരെയും പ്രധാനമന്ത്രി കണ്ടു. പ്രധാനമന്ത്രിയായ ശേഷം ഇത് മൂന്നാം തവണയാണ് നരേന്ദ്ര മോദി ജമ്മുക്കശ്മീരിലെ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത്. 2014ലും 2017ൽ മോദി ജമ്മുകശ്മീരിലെത്തിയിരുന്നു. 2014ൽ പ്രധാനമന്ത്രിയായപ്പോൾ സിയാച്ചിനിലും ലഡാക്കിലുമുള്ള ആർമി ജവാന്മാരുമായി ദീപാവലി ആഘോഷിച്ചുകൊണ്ടാണ് മോദി ഈ പതിവിനു തുടക്കമിടുന്നത്.

'ധീരന്മാർക്കൊപ്പം സമയം ചെലവിടാനാകുന്നത് എപ്പോഴും വലിയ സന്തോഷമാണ്. ധീര സൈനികർക്കൊപ്പം ആഘോഷിച്ചപ്പോൾ ദീപാവലി ഇരട്ടി മധുരമായി. രാജ്യത്തെ കാക്കുന്നതിന് ജനങ്ങളുടെ പേരിൽ സൈനികർക്ക് നന്ദിയറിയിക്കുന്നു. ജവാന്മാരുടെ ജാഗ്രതയാണ് രാജ്യത്തെ സംരക്ഷിക്കുന്നത്. സൈനികരുടെ ക്ഷേമത്തിനായി സർക്കാർ സ്വീകരിക്കുന്ന സുപ്രധാന നടപടികളെക്കുറിച്ച് സൈനികരുമായി സംസാരിച്ചു' - മോദി ട്വീറ്റ് ചെയ്തു.

ഹെലികോപ്റ്ററിലാണ് മോദി അതിർത്തി ജില്ലയിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്തേക്ക് എത്തിച്ചേർന്നത്. സൈനികരോടൊപ്പം ദീപാവലി ആഘോഷിക്കാനായി ഇത് മൂന്നാം തവണയാണ് മോദി കാശ്മീരിലേക്ക് എത്തിച്ചേരുന്നത്. നാലു ഹെലികോപ്ടറാണ് ജമ്മു കാശ്മീരിലേക്ക് എത്തിച്ചേർന്നത്. ഇക്കൂട്ടത്തിൽ മൂന്നെണ്ണം ഭിംബർ ഗലിയിലും ഒരെണ്ണം രജൗരിയിലുമാണ് ലാൻഡ് ചെയ്തത്. രജൗരിയിൽ ലാൻഡ് ചെയ്ത ഹെലികോപ്ടറിലാണ് മോദി ഇവിടേക്ക് എത്തിയതെന്നാണ് അനുമാനം.

പാക്കിസ്ഥാൻ പട്ടാളത്തിന്റെ ഷെല്ലിംഗും നിരന്തരാക്രമണവും നടക്കുന്ന അതിർത്തി പ്രദേശങ്ങളാണ് പൂഞ്ചും രജൗരിയും. അതിനിടെ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് തൊട്ടുമുൻപ് രജൗരിയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ഇന്ത്യൻ സേന തിരിച്ചടി നൽകുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP