Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

200 രൂപയ്ക്ക് തിരുവനന്തപുരം പങ്കായം റെസ്റ്റോറന്റിൽ സ്വിഗ്ഗി വഴി ഓർഡർ ചെയ്ത ചിപ്പിയിൽ വെറും അഞ്ച് പീസ്; ഫേസ്‌ബുക്ക് ലൈവിലെത്തി ഹോട്ടലിൽ തിരികെ നൽകി അഞ്ച് രൂപ ടിപ്പും നൽകി; ഇത് പ്രതികാരമല്ലെന്നും തമാശയായി കണ്ടാൽ മതിയെന്നു യുവതിയുടെ ഫേസ്‌ബുക്ക് ലൈവ്; `നിങ്ങളോ ഡെലിവറി ബോയിയോ തിന്നതാണോ എന്ന് സംശയിക്കപ്പെടണം`; ആറ് കഷ്ണം ചിപ്പി മോഷ്ടിച്ചിട്ട് എനിക്ക് പൈസയുണ്ടാക്കണ്ട; പെൺകുട്ടികൾ ലൈവിട്ടാൽ കത്തിക്കയറുമല്ലോ എന്നും ഹോട്ടൽ ഉടമയുടെ മറുപടിയും

200 രൂപയ്ക്ക് തിരുവനന്തപുരം പങ്കായം റെസ്റ്റോറന്റിൽ സ്വിഗ്ഗി വഴി ഓർഡർ ചെയ്ത ചിപ്പിയിൽ വെറും അഞ്ച് പീസ്; ഫേസ്‌ബുക്ക് ലൈവിലെത്തി ഹോട്ടലിൽ തിരികെ നൽകി അഞ്ച് രൂപ ടിപ്പും നൽകി; ഇത് പ്രതികാരമല്ലെന്നും തമാശയായി കണ്ടാൽ മതിയെന്നു യുവതിയുടെ ഫേസ്‌ബുക്ക് ലൈവ്; `നിങ്ങളോ ഡെലിവറി ബോയിയോ തിന്നതാണോ എന്ന് സംശയിക്കപ്പെടണം`; ആറ് കഷ്ണം ചിപ്പി മോഷ്ടിച്ചിട്ട് എനിക്ക് പൈസയുണ്ടാക്കണ്ട; പെൺകുട്ടികൾ ലൈവിട്ടാൽ കത്തിക്കയറുമല്ലോ എന്നും ഹോട്ടൽ ഉടമയുടെ മറുപടിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ വഴി ഭക്ഷണം ഓർഡർ ചെയ്യുന്നവരാണ് നമ്മൾ ഇന്നത്തെ തലമുറ. ഹോട്ടലിലെ ഭക്ഷണം വീട്ടിൽ തന്നെ എത്തുമല്ലോ അതും അതേ ടേസ്റ്റിൽ. അപ്പോൾ പിന്നെ എന്തിനാണ് വെറുചെ ഈ ട്രാഫിക്കിൽ വാഹനം ഓടിച്ച് പുറത്ത് പോകുന്നത്. ഈ ചിന്തയാണ് നമ്മളെ പുറത്ത് പോയി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് തടയുകയും ഓൺലൈൻ ആപ്പുകളെ ശരണം പ്രാപിക്കുന്നതിലേക്ക് എത്തിക്കുന്നതും. എന്നാൽ ഓൺലൈൻ വഴി നമ്മൾ ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ നല്ല ഓഫർ പ്രൈസിൽ സാധനം കിട്ടുന്നു. എന്താണ് ഹോട്ടലുകൾക്ക് വില കുറച്ച് വിൽക്കുമ്പോൾ കിട്ടുന്ന ലാഭം ? കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിലെ പങ്കായം എന്ന ഹോട്ടലിൽ നിന്ന് വാങ്ങിയ കക്കയുടെ അളവ് കുറഞ്ഞതിൽ പ്രതിഷേധിച്ചുള്ള യുവതിയുടെ ഫേസ്‌ബുക്ക് ലൈവ് വൈറലായിരുന്നു.

സ്വിഗ്ഗി വഴിയാണ് പെൺകുട്ടി കക്ക ഓർഡർ ചെയ്തത്. ഭക്ഷണം വീട്ടിലെത്തിയതിന് ശേഷം തുറന്ന് നോക്കിയപ്പോൾ വലിയ രീതിയിൽ ഭക്ഷണം കുറഞ്ഞതായി കാണപ്പെട്ടിരുന്നു. ചെറിയ ഒരു ബോക്‌സിലാണ് കക്ക കൊണ്ട് വന്നത് എന്നും എന്നാൽ അതിൽ തന്നെ മുഴുവൻ ഇല്ലായിരുന്നു എന്നും യുവതി ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. പങ്കായം മാത്രമല്ല മറ്റ് പല ഹോട്ടലുകളിൽ നിന്നും ഭക്ഷണം വാങ്ങിയപ്പോൾ ഈ അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും അവർ ലൈവിൽ പറയുന്നു.

സ്വിഗ്ഗയിലും പങ്കായം റസ്‌റോറന്റിലും വിളിച്ച് പരാതി അറിയിച്ചെങ്കിലും അവർ അതിനെയെല്ലാം ന്യായീകരിക്കുകയും ഇങ്ങനെയൊരു അനുഭവം ഇത് ആദ്യമല്ലാ യെന്നും പല ഹോട്ടലുകളിൽ നിന്ന് ഇത്തരമൊരു അനുഭവം ലഭിച്ചിട്ടുണ്ടെന്നും യുവതി വീഡിയോയിൽ പറയുന്നുണ്ട്.പൈസ പോയതിലുള്ള പ്രശനമല്ലായെന്നും തന്നെ അപമാനിക്കുകയാണ് ഇതിലൂടെ ചെയ്തതെന്നും യുവതി പറയുന്നു.വാങ്ങിച്ച സാധനം റസ്റ്റോറന്റിൽ നേരിട്ടെത്തി തിരിച്ചു നൽകി മാതൃകയായിരിക്കുകയാണ് യുവതി. ഇതിനെ തമാശ പൂർവമായ ഒരു പ്രതികാരമായിട്ട് കണ്ടാൽ മതിയെന്ന് യുവതി ലൈവിൽ പറയുന്നുണ്ട്. ഒപ്പം തന്നെ അഞ്ച് രൂപ ടിപ്പായി നൽകുകയും ചെയ്തു.

വളരെ നല്ല ഹോട്ടലാണ് പങ്കായം എന്നും വലിയ മനോഹാരിത ഒക്കെ ഉണ്ടെന്നും പറഞ്ഞ ശേഷമാണ് തനിക്കുണ്ടായ മോശം അനുഭവത്തിൽ പ്രതികരിച്ചത്. ഒരിക്കലും ഇത് ഒരു പ്രൊട്ടെസ്റ്റ് ആയിട്ട് കാണേണ്ട എന്നും തമാശയായി മാത്രം കണ്ടാൽ മതി എന്നും യുവതി പറയുന്നുണ്ട്. അതേസമയം ഇതിന് മറുപടിയുമായി പങ്കായം റസ്റ്റോറന്റ് ഉടമയും രംഗത്ത് വന്നിട്ടുണ്ട്. സാധാരണ ഗതിയിൽ പ്രതികരിക്കുന്ന സ്വഭാവമില്ലെന്നും എന്നാൽ ഇതിൽ വിശദീകരണം നൽകുന്നത് നല്ലതാണ് എന്ന് സുഹൃത്തുക്കൾ പറഞ്ഞത്‌കൊണ്ടാണ് എന്നും ഹോട്ടൽ ഉടമയായ ജ്യോതിഷ് വിആർ പറയുന്നു. ഫേസ്‌ബുക്ക് ലൈവിൽ കൂടി തന്നെയാണ് അദ്ദേഹം പ്രതികരണം നടത്തിയിരിക്കുന്നത്.

തങ്ങളുടെ ഹോട്ടലിൽ വന്ന് ഭക്ഷണം കഴിക്കുന്നവർക്ക് നൽകുന്ന അതേ പരിഗണന തന്നെയാണ് ഓൺലൈൻ വഴി ഓർഡർ ചെയ്യുന്നവർക്കും നൽകുന്നത്. ഒരിക്കലും തൂക്കത്തിലോ ഗുണമേന്മന്മയിലോ തട്ടിപ്പ് നടത്തിയിട്ടില്ല. ഇവിടെ വിളമ്പുന്ന അതേ മര്യാദ പാഴ്‌സലിങ്ങിലും ഉണ്ട്. 200 രൂപയ്ക്ക് അവർ വാങ്ങിയ കക്കയിൽ നിന്ന് മൂന്നോ നാലോ കഷ്ണം എടുത്ത് മാറ്റി പൈസയുണ്ടാക്കേണ്ട കാര്യം എനിക്ക് ഇല്ലെന്നും ജ്യോതിഷ് പറയുന്നു. ഇപ്പോൾ സ്വിഗ്ഗി ഡെലിവറി ബോയ് അല്ലെങ്കിൽ ആ പെൺകുട്ടികൾ തന്നെ എടുത്ത് കഴിച്ച ശേഷം തിരികെ കൊണ്ട് വന്നതാണോ എന്നും സംശയിക്കപ്പെടണം എന്നും ജ്യോതിഷ് പറയുന്നു.

ഒരു ഹോട്ടലിനെ അല്ലെങ്കിൽ നല്ല നിലയിൽ നടന്ന് പോകുന്ന പ്രസ്ഥാനത്തെ നശിപ്പിക്കാൻ ഇത് ധാരാളമാണ്. പെൺകുട്ടികൾ ചെയ്യുമ്പോൾ കുറച്ച് കൂടി മൈലേജ് കിട്ടും. അതിൽ ഇടപെടാൻ ബോയ്‌സ് വരും അതുകൊണ്ട് ആണ് ഇപ്പോൾ വിശദീകരണവുമായി രംഗത്ത് വന്നത്. ഒരു ഹോട്ടൽ നടത്താൻ ഒക്കെ വലിയ ബുദ്ധിമുട്ടാണ്. പക്ഷേ ഭക്ഷണത്തോടുള്ള പ്രിയമാണ് വിദേശത്തുണ്ടായിരുന്ന എഞ്ചിനീയറിങ് ജോലി ഉപേക്ഷിച്ച് ഇതിലേക്ക് എത്തിച്ചത് എന്നും ജ്യോതിഷ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP