Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പണമോ സ്വാധീനമോ ഇല്ലാത്ത കുറേ നരാധമന്മാർ രണ്ട് ദളിത് പെൺകുട്ടികളെ പിച്ചിചീന്തി തിന്നു രസിച്ചിട്ടും അവരെ തൊടാൻ ആവാത്ത വിധം എങ്ങനെയാണ് നമ്മുടെ നിയമ വ്യവസ്ഥ ഇത്ര ദുർബലമായത്? അട്ടിമറിച്ചത് പൊലീസോ പ്രോസിക്യൂഷനോ എന്ന് കണ്ടെത്താതെ അപ്പീൽ കൊടുക്കും എന്ന വിവരക്കേട് മന്ത്രി ബാലൻ ഇപ്പോഴും വിളിച്ച് പറയുന്നത് ഈ ക്രിമിനലുകൾക്ക് വേണ്ടിയാണോ? കുട്ടിപീഡകരെ കയറൂരി വിട്ട ഒരുത്തൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ തലവനായതിന്റെ പേരിൽ മാപ്പ് പറഞ്ഞ് വേണം പിണറായി സത്യസന്ധത തെളിയിക്കാൻ

പണമോ സ്വാധീനമോ ഇല്ലാത്ത കുറേ നരാധമന്മാർ രണ്ട് ദളിത് പെൺകുട്ടികളെ പിച്ചിചീന്തി തിന്നു രസിച്ചിട്ടും അവരെ തൊടാൻ ആവാത്ത വിധം എങ്ങനെയാണ് നമ്മുടെ നിയമ വ്യവസ്ഥ ഇത്ര ദുർബലമായത്? അട്ടിമറിച്ചത് പൊലീസോ പ്രോസിക്യൂഷനോ എന്ന് കണ്ടെത്താതെ അപ്പീൽ കൊടുക്കും എന്ന വിവരക്കേട് മന്ത്രി ബാലൻ ഇപ്പോഴും വിളിച്ച് പറയുന്നത് ഈ ക്രിമിനലുകൾക്ക് വേണ്ടിയാണോ? കുട്ടിപീഡകരെ കയറൂരി വിട്ട ഒരുത്തൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ തലവനായതിന്റെ പേരിൽ മാപ്പ് പറഞ്ഞ് വേണം പിണറായി സത്യസന്ധത തെളിയിക്കാൻ

മറുനാടൻ ഡെസ്‌ക്‌

പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയായ രണ്ട് കുരുന്ന് പെൺകുട്ടികൾ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്ത ഉടൻ മുഖ്യമന്ത്രി പിണറായി വിജയൻ, ഈ ഭരണത്തിന് കീഴിൽ ഒരു തരത്തിലുള്ള കുട്ടി പീഡകന്മാർക്കും സുരക്ഷ ഉണ്ടാവില്ലെന്നും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും സോഷ്യൽ മീഡിയായിലൂടെ പ്രതിഞ്ജ ചെയ്തിരുന്നു. ആയിരക്കണക്കിന് പേർ ഇരട്ടച്ചങ്കന്റെ ധീരമായ നിലപാടിനെ അനുകൂലിച്ച് രംഗത്തെത്തി. എന്നാൽ അത് വെറും പാഴ് വാക്കായിരുന്നെന്നും മുഖ്യമന്ത്രിയോ മറ്റേതെങ്കിലും മന്ത്രിമാരോ അദ്ദേഹത്തിന്റെ കീഴിലുള്ള പൊലീസോ നിരാലംബരായ ആ മാതാപിതാക്കളെ സഹായിച്ചില്ല എന്ന് മാത്രമല്ല ആ പെൺകുട്ടികളുടെ ജീവനെടുത്ത കാപാലികന്മാരെ സഹായിക്കുകയും ചെയ്തു എന്ന് കോടതിയുടെ വിധിയിലൂടെ വ്യക്തമാകുന്നു.

കോടതി ഏതെങ്കിലും തരത്തിൽ സ്വാധീനത്തിന് വഴങ്ങിയല്ല, തെളിവുകൾ ഒന്നും കണ്ടെത്താൻ കഴിയാത്തതുകൊണ്ടാണ് വാളയാറിലെ പെൺകുട്ടികളെ കൊന്നുകളഞ്ഞ നരാധമന്മാരെ വെറുതെ വിട്ടത് എന്ന് വിസ്മരിക്കരുത്. കോടതി ഇക്കാര്യം എടുത്ത് പറഞ്ഞിരുന്നു. നമ്മുടെ നിയമവ്യവസ്ഥയുടെ ഏറ്റവും വലിയ പ്രത്യേകത, ഏത് വലിയ പ്രതിയാണെങ്കിലും ഇന്ത്യൻ എവിഡൻസ് ആക്ടിൽ വ്യക്തമായി അക്കമിട്ട് നിരത്തിയിരിക്കുന്ന തരത്തിലുള്ള തെളിവുകൾ മൂലം തെളിയിച്ചാൽ മാത്രമേ ശിക്ഷിക്കാൻ കഴിയൂ. ആ ്അഞ്ചുപേർ ചേർന്ന് ആ പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന് വെറുതേ പറഞ്ഞതുകൊണ്ടോ അവർ തന്നെയാണ് പീഡിപ്പിച്ചത് എന്ന് എല്ലാവർക്കും ഉരപ്പുള്ളതു കൊണ്ടോ ഒരു കാരണവശാലും നമ്മുടെ നിയമമനുസരിച്ച് അവരെ ശിക്ഷിക്കാൻ കഴിയില്ല. അതുകൊണ്ട് അവരാണ് പീഡിപ്പിച്ചത് എന്ന് അന്വേഷണത്തിൽ കണ്ടെത്തേണ്ട ചുമതല പൊലീസിനും, പൊലീസ് കണ്ടെത്തിയ കാര്യങ്ങളും നിഗമനങ്ങളും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതിയെ ബോധിപ്പിക്കേണ്ട ബാധ്യത പ്രോസിക്യൂഷനുമാണ്.

നിർഭാഗ്യവശാൽ, പൊലീസും പ്രോസിക്യൂഷനും ഒരുപോലെ പരാജയപ്പെട്ടതു കൊണ്ടാണ് ആ പെൺകുട്ടികളെ കൊന്നുകളഞ്ഞ നരാധമന്മാർ കയ്യുംവീശി ഇറങ്ങിപ്പോയത്. ഏറ്റവും ശ്രദ്ധേയമായ കാര്യം ആ നരാധമന്മാർക്കാർക്കും കാര്യമായ സാമ്പത്തിക സ്ഥിതിയോ ഉന്നതമായ രാഷ്ട്രീയ ബന്ധമോ ഇല്ല എന്നതാണ്. ഉന്നതന്മാർ പ്രതികളാകുമ്പോൾ പൊലീസുകാർ ഒത്തുകളിച്ചുകൊണ്ട് അവരെ രക്ഷിക്കാൻ ശ്രമിക്കുന്നത് നമുക്ക് മനസ്സിലാക്കാം. പക്ഷേ എങ്ങനെയാണ് കാര്യമായ സ്വാധീനമില്ലാത്ത കുറച്ചുപേർ രക്ഷപെട്ട് പോയത് എന്ന് അന്വേഷിക്കേണ്ടതുണ്ട്. പതിനൊന്ന് വയസ്സും ഒമ്പത് വയസ്സുമുള്ള രണ്ട് സഹോദരിമാർ ലൈംഗിക പീഡനത്തെ തുടർന്ന് നിവൃത്തിയില്ലാതെ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തിട്ടും കാര്യമായ ശ്രദ്ധകൊടുക്കാതിരുന്ന നമ്മുടെ പൊതുസമൂഹം തന്നെയാണ് ഒന്നാമത്തെ പ്രതി.

രോഹിത് വെമുലയുടെ പേരിലും കത്വയിലെ പെൺകുട്ടിയുടെ പേരിലും കെവിന്റെ പേരിലും മധുവിന്റെ പേരിലും ജിഷയുടെ പേരിലുമൊക്കെ കണ്ണീരൊഴുക്കിയ മലയാളികൾ എന്തുകൊണ്ടോ ഈ പാവപ്പെട്ട പെൺകുട്ടികളെ മാത്രം മറന്നുപോയി. അവരുടെ അമ്മയും അച്ഛനും മക്കളുടെ ജീവനെടുത്തവരുടെ വിശദാംശങ്ങളുമായി, തെളിവുകളുമായി പ്രോസിക്യൂഷന്റെയും പൊലീസിന്റെയും പിന്നാലെ കയറിയിറങ്ങിയിട്ടും അവരാരും ഗൗനിച്ചില്ല. സോഷ്യൽ മീഡിയ എന്ന ഞാനും നിങ്ങളും ഉൾപ്പെടുന്ന ഈ ചീഞ്ഞളിഞ്ഞ പ്രതിഭാസം നമുക്ക് വേണ്ടത് മാത്രം സെലക്ട് ചെയ്തുകൊണ്ട് പ്രതികരിക്കുന്ന തരത്തിലേക്ക് മാറിപ്പോയതുകൊണ്ട് ഈ പാവപ്പെട്ട പെൺകുട്ടികളുടെ കണ്ണുനീരിന്റെ വില ആരും തിരിച്ചറിഞ്ഞില്ല. അപ്പോൾ ചോദ്യം എങ്ങനെയാണ് ഈ പ്രതികൾ രക്ഷപെട്ടത് എന്നതാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP