Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പള്ളി കൈയേറ്റത്തിനെതിനെതിരേയും വിശ്വാസ സംരക്ഷണത്തിനും വേണ്ടി ഒത്തു ചേരുന്നത് 'കൂട്ടിക്കൂട്ടം' പ്രാർത്ഥനക്കൂട്ടായ്മ; 'രണ്ടാം കൂനൻകുരിശ് സത്യ'ത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തുന്നത് അഖില മലങ്കര സൺഡേ സ്‌കൂൾ കുട്ടികൾ

പള്ളി കൈയേറ്റത്തിനെതിനെതിരേയും വിശ്വാസ സംരക്ഷണത്തിനും വേണ്ടി ഒത്തു ചേരുന്നത് 'കൂട്ടിക്കൂട്ടം' പ്രാർത്ഥനക്കൂട്ടായ്മ; 'രണ്ടാം കൂനൻകുരിശ് സത്യ'ത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തുന്നത് അഖില മലങ്കര സൺഡേ സ്‌കൂൾ കുട്ടികൾ

മറുനാടൻ മലയാളി ബ്യൂറോ

കോതമംഗലം: പള്ളി കൈയേറ്റത്തിനെതിനെതിരേയും വിശ്വാസ സംരക്ഷണത്തിന് വേണ്ടിയും യാക്കോബായ സഭ കോതമംഗലം മാർത്തോമ ചെറിയപള്ളിയിൽ നടത്തിയ 'രണ്ടാം കൂനൻകുരിശ് സത്യ'ത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഖില മലങ്കര സൺഡേ സ്‌കൂൾ കുട്ടികളുടെ 'കൂട്ടിക്കൂട്ടം' പ്രാർത്ഥനക്കൂട്ടായ്മ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് നടക്കും. 'കൈവിടില്ല ഞങ്ങൾ സത്യവിശ്വാസം, ഞങ്ങളുടെ അപ്പച്ചന്മാർ പണിത പള്ളികളും സെമിത്തേരികളും എന്തുവിലകൊടുത്തും സംരക്ഷിക്കും' എന്നുള്ള സന്ദേശം ഉയർത്തി പള്ളിപ്പരിസരത്ത് നടത്തുന്ന 'കുട്ടിക്കൂട്ട'ത്തിൽ ആയിരങ്ങളാണ് എത്തുന്നത്.

യാക്കോബായ സഭ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയിലും വേദനയിലും എല്ലാ വിഭാഗം ആളുകളുടെയും സഹകരണം അഭ്യർത്ഥിച്ചുകൊണ്ടാണ് പ്രാർത്ഥനക്കൂട്ടായ്മ നടക്കുന്നത്. ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കും. സഭാ മെത്രാപ്പൊലീത്തമാരും സൺഡേ സ്‌കൂൾ അസോസിയേഷൻ ഭാരവാഹികളും പരിപാടിയിൽ പങ്കെടുക്കും.മലങ്കരയുടെ 700-ൽപ്പരം സൺഡേ സ്‌കൂളുകളിൽ നിന്നായി കാൽലക്ഷത്തിലധികം കുട്ടികൾ പങ്കെടുക്കും. കേരളത്തിന് പുറത്തുനിന്നുള്ള ഭദ്രാസനങ്ങളിലുള്ള കുട്ടികളും ഉണ്ടാകും.കുട്ടികളുടെ കൂട്ടായ്മ സഭാചരിത്രത്തിലെ മറ്റൊരു പ്രധാന സംഭവമായി മാറുമെന്ന് പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP