Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമിത മദ്യപാനത്തിൽ നിന്ന് താൻ മോചിതയായെന്ന് പറഞ്ഞ് നടി പൂജ ഭട്ട്; പതിനാറു വയസ്സു മുതൽ തുടങ്ങിയ ദുശ്ശീലം നിർത്താനുള്ള ശ്രമം ഫലം കണ്ടു; എനിക്ക് പറ്റുമെങ്കിൽ നിങ്ങൾക്കും പറ്റുമെന്നും നടി

അമിത മദ്യപാനത്തിൽ നിന്ന് താൻ മോചിതയായെന്ന് പറഞ്ഞ് നടി പൂജ ഭട്ട്; പതിനാറു വയസ്സു മുതൽ തുടങ്ങിയ ദുശ്ശീലം നിർത്താനുള്ള ശ്രമം ഫലം കണ്ടു; എനിക്ക് പറ്റുമെങ്കിൽ നിങ്ങൾക്കും പറ്റുമെന്നും നടി

മറുനാടൻ മലയാളി ബ്യൂറോ

അമിത മദ്യപാനത്തിൽ നിന്ന് താൻ മോചിതയായെന്ന് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുകയാണ് നടി പൂജ ഭട്ട്. രണ്ടു വർഷമായി താൻ മദ്യപിക്കുന്നില്ലെന്നും പതിനാറു വയസ്സു മുതൽ തുടങ്ങിയ ദുശ്ശീലം കൈവെടിയാനുള്ള വളരെ നാളുകളായുള്ള ശ്രമങ്ങൾ ഫലം കണ്ടുവെന്നും പൂജ പറയുന്നു. 'രണ്ടു വർഷവും പത്തു മാസവുമായി താൻ അമിതമായി മദ്യപിക്കാറില്ല. മദ്യത്തിന്റെ ഉപയോഗം തീരെ കുറച്ചുു. മദ്യത്തോട്അമിത ആസക്തിയുള്ളവർ അത് ഇല്ലാതാക്കാൻ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ അവർ ഒറ്റയ്ക്കല്ലെന്നു കരുതിക്കോളൂ. എനിക്കു സാധിക്കുമെങ്കിൽ നിങ്ങൾക്കും പറ്റും. അതിൽ വീഴ്‌ച്ച വരികയാണെങ്കിൽ സ്വയം ധൈര്യം സംഭരിച്ച് മുന്നേറണം. അതിന്റെ ഫലങ്ങൾ വളരെ വലുതാണെന്നാണ്് പൂജ കുറിപ്പിൽ പറയുന്നത്.

മദ്യം പൂർണമായും ഒഴിവാക്കാനുള്ള ശ്രമങ്ങൾ പൂജ തുടങ്ങിയിട്ട് കുറേ നാളുകളായി. തനിക്ക് സ്ഥിരമായി മദ്യം വിറ്റിരുന്ന കച്ചവടക്കാരൻ തന്നെയാണ് അത് നിർത്താനും പിന്തുണ നൽകിയതെന്നും പൂജ പറഞ്ഞിരുന്നു.1991ൽ പുറത്തിറങ്ങിയ സഡക്ക് എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പിൽ സഞ്ജയ് ദത്തിനൊപ്പം വീണ്ടും അഭിനയിക്കുകയാണ് ഇപ്പോൾ പൂജ ഭട്ട്. മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടിയും പൂജയുടെ സഹോദരിയുമായ ആലിയ ഭട്ടും ആദിത്യ റോയ് കപൂറും എത്തുന്നുണ്ട്. ആദ്യത്തെ ഭാഗത്തിലും സഞ്ജയ് ദത്തും പൂജ ഭട്ടും തന്നെയാണ് അഭിനയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP