Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നോ നാലോ കംപ്യൂട്ടർ ക്ലിക്കിന് കഷ്ടപ്പെട്ട് ഐഇഎൽടിഎസ് നേടിയ നഴ്‌സുമാരോട് കേരളാ നഴ്‌സിങ് കൗൺസിൽ ഈടാക്കുന്നത് 2000 രൂപ! നഴ്‌സുമാരെ സഹായിക്കാനെന്ന് പറയുന്ന നഴ്‌സിംങ് കൗൺസിൽ കൊള്ളലാഭം ഉണ്ടാക്കുന്നത് ജോലി കിട്ടാൻ കാത്തിരിക്കുന്ന പാവം നഴ്‌സുമാരെ പിഴിഞ്ഞ്; പ്രതിഷേധം കനക്കുമ്പോഴും കണ്ടില്ലെന്ന് നടിച്ച് നഴ്‌സുമാരുടെ കേരളത്തിലെ കാവൽക്കാർ

മൂന്നോ നാലോ കംപ്യൂട്ടർ ക്ലിക്കിന് കഷ്ടപ്പെട്ട് ഐഇഎൽടിഎസ് നേടിയ നഴ്‌സുമാരോട് കേരളാ നഴ്‌സിങ് കൗൺസിൽ ഈടാക്കുന്നത് 2000 രൂപ! നഴ്‌സുമാരെ സഹായിക്കാനെന്ന് പറയുന്ന നഴ്‌സിംങ് കൗൺസിൽ കൊള്ളലാഭം ഉണ്ടാക്കുന്നത് ജോലി കിട്ടാൻ കാത്തിരിക്കുന്ന പാവം നഴ്‌സുമാരെ പിഴിഞ്ഞ്; പ്രതിഷേധം കനക്കുമ്പോഴും കണ്ടില്ലെന്ന് നടിച്ച് നഴ്‌സുമാരുടെ കേരളത്തിലെ കാവൽക്കാർ

എം മനോജ് കുമാർ

തിരുവനന്തപുരം: യുകെയിലേക്കുള്ള നഴ്‌സസുമാരുടെ വെരിഫിക്കേഷനുവേണ്ടി ഓൺലൈനിൽ കേരളാ നഴ്‌സിങ് കൗൺസിൽ നടത്തുന്നത് മൂന്നു നാല് ക്ലിക്കുകൾ മാത്രം. വെറും മൂന്നു മൂന്നു മിനിട്ട് മാത്രമുള്ള ജോലിക്ക് ഈടാക്കുന്നതോ 2000 രൂപയും. കേരള നഴ്‌സസ് ആൻഡ് മിഡ് വൈഫ്‌സ് കൗൺസിലിന് എതിരെ ഉദ്യോഗാർത്ഥികൾക്കുള്ള എതിർപ്പ് ശക്തമാകുന്നു. യുകെയിലേക്കുള്ള നഴ്‌സസുമാരുടെ വെരിഫിക്കേഷനുവേണ്ടി കേരള നഴ്‌സസ് ആൻഡ് മിഡ് വൈഫ്‌സ് കൗൺസിലിന് ഓൺലൈനിൽ നേരിടേണ്ടി വരുന്നത് മൂന്നോ നാലോ ചോദ്യങ്ങൾ മാത്രം. ആവശ്യമുള്ളത് വെറും മൂന്നു മിനിട്ട് മാത്രവും. എല്ലാ ചോദ്യങ്ങൾക്കും ഉത്തരത്തിനു നാലഞ്ച് ക്ലിക്ക് മാത്രം മതി. ജോലി തേടി ഉദ്യോഗാർത്ഥികൾ അലയുമ്പോഴാണ് വെരിഫിക്കേഷനായുള്ള മൂന്നു മിനിറ്റ് ജോലിക്ക് 2000 രൂപ ഈടാക്കി കേരള നഴ്‌സിങ് കൗൺസിൽ പകൽക്കൊള്ള നടത്തുന്നത്.

യുകെയിൽ നിന്ന് എൻഎംസിയുടെ വെരിഫിക്കേഷന് വേണ്ടി ഇന്ത്യയിലെ ഓരോ നഴ്‌സിങ് കൗൺസിലിലേക്കും ഒരു ഓൺലൈൻ റിക്വസ്റ്റ് ആണ് ഇപ്പോൾ നൽകുന്നത്. ഓൺലൈൻ റിക്വസ്റ്റിന്റെ കൂടെ നഴ്‌സിങ് കൗൺസിൽ ഒരു ഇ മെയിൽ ആണ് കേരളാ നഴ്‌സിങ് കൗൺസിലിന് വിടുന്നത്. ഈ ഇമെയിൽ ഓപ്പൺ ചെയ്യുമ്പോൾ ഇവിടെ എൻഎംസി അപ്ലോഡ് ചെയ്ത കേരള നഴ്‌സസ് കൗൺസിലിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുണ്ട്. എൻഎംസി ചോദിക്കുന്ന നാലഞ്ചു ചോദ്യങ്ങൾ മാത്രമേയുള്ളൂ. പേര്, ജനനതീയതി, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, യുകെയിൽ രജിസ്‌ട്രേഷന് വേണ്ടി അപേക്ഷിച്ചിട്ടുണ്ടോ? നിങ്ങൾ അപേക്ഷിച്ച രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ കോപ്പി ആണിത്. നിങ്ങളുടെ രജിസ്റ്റർ നമ്പർ പ്രകാരവും നിങ്ങളുടെ ഡാറ്റാ പ്രകാരവും ശരിയാണോ ഇല്ലയോ എന്ന് ക്ലിക്ക് ചെയ്യുക. അങ്ങിനെ ക്ലിക്ക് ചെയ്ത് കൺഫേം ചെയ്താൽ മാത്രം മതി. വെറും ഒരു മൂന്നു മിനിറ്റ് കൊണ്ട് ചെയ്യാവുന്ന കാര്യങ്ങൾ മാത്രമേയുള്ളൂ. അറ്റാച്ച് ചെയ്തിരിക്കുന്ന സർട്ടിഫിക്കറ്റ് നോക്കി കൺഫേം ചെയ്താൽ മാത്രം മതി. അതിനുവേണ്ടിയിട്ടാണ് കേരള നഴ്‌സിങ് കൗൺസിൽ സർട്ടിഫിക്കറ്റിന്റെ കോപ്പിയും പാസ്‌പോർട്ടും അവർക്ക് കൊടുത്ത് 2000 രൂപ ഫീസും അടയ്ക്കണമെന്നു പറയുന്നത്. ഈ കൊള്ളയ്ക്ക് എതിരെയാണ് ഉദ്യോഗാർത്ഥികൾ ശബ്ദിക്കുന്നത്.

തങ്ങളെ സഹായിക്കാനും സംരക്ഷിക്കാനും ബാധ്യതയുള്ള കൗൺസിൽ 2000 രൂപ ഈടാക്കി പിഴിച്ചിൽ നടത്തുന്നതിൽ ഉദ്യോഗാർത്ഥികളിൽ നിന്നുള്ള എതിർപ്പ് ശക്തമാകുകയുമാണ്. ഇപ്പോൾ എല്ലാം ഓൺലൈൻ ആക്കിയിരിക്കെ എന്തിനാണ് 2000 രൂപ ഫീസ് ഈടാക്കുന്നത് എന്നാണ് ഉദ്യോഗാർത്ഥികൾ ഉയർത്തുന്ന ചോദ്യം. മുൻപ് സർട്ടിഫിക്കറ്റുകളുടെ ഹാർഡ് കോപ്പി അയച്ചു നൽകേണ്ടിയിരുന്നു. കേരളാ നഴ്‌സസ് കൗൺസിൽ ആണ് കൊറിയർ വഴി ഇത് നിർവഹിച്ചത്. അതിനുള്ള പ്രോസസിങ് ഫീസായാണ് കൗൺസിൽ 2000 രൂപ ഈടാക്കിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ എല്ലാം ഓൺലൈൻ ആയി മാറി. ഹാർഡ് കോപ്പിക്ക് പകരം എല്ലാം സോഫ്റ്റ് കോപ്പികൾ മതി. അത് കേരളാ നഴ്‌സസ് കൗൺസിൽ സാക്ഷ്യപ്പെടുത്തിയാൽ മതി. മൂന്നു മിനിറ്റ് കൊണ്ട് ഈ പ്രക്രിയ പൂർത്തീകരിക്കാം. അപ്പോൾ എന്തിനാണ് മുൻപത്തെ രീതിയിൽ 2000 രൂപ തങ്ങളെ പിഴിയുന്നത് എന്തിനാണ് ഉദ്യോഗാർത്ഥികൾ ചോദിക്കുന്നത്.

നഴ്‌സ്മാരുടെ വെരിഫിക്കേഷനിൽ ബ്രിട്ടൻ ഇളവുകൾ പ്രഖ്യാപിച്ചിരിക്കെ ആ ഇളവുകൾ കേരള നഴ്‌സസ് കൗൺസിൽ ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാക്കാത്തതിലാണ് കൗൺസിലിനെതിരെ എതിർപ്പ് ഉയരുന്നത്. മുൻപ് നഴ്‌സുമാരുടെ വെരിഫിക്കെഷനുവേണ്ടി സർട്ടിഫിക്കറ്റുകളുടെ ഹാർഡ് കോപ്പി തന്നെ ബ്രിട്ടൻ ആവശ്യപ്പെട്ടിരുന്നു. കേരള നഴ്‌സസ് ആൻഡ് മിഡ് വൈഫ്‌സ് കൗൺസിലാണ് ഈ ഹാർഡ് കോപ്പി ഉദ്യോഗാർത്ഥികൾക്ക് വേണ്ടി ലഭ്യമാക്കിയിരുന്നത്. അതിനാൽ സർട്ടിഫിക്കറ്റുകൾ കൊറിയർ വഴി അയച്ചു നൽകുകയാണ് ചെയ്തിരുന്നത്. അതിനുള്ള പ്രോസസിങ് ഫീസായാണ് നഴ്‌സസ് കൗൺസിൽ 2000 രൂപ ഈടാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ബ്രിട്ടൻ നഴ്‌സസുമാരുടെ വെരിഫിക്കേഷനിൽ ഇളവുകൾ വരുത്തി. മുൻപ് ഹാർഡ് കോപ്പി വേണ്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ സോഫ്റ്റ് കോപ്പി മതി. അത് കേരള നഴ്‌സസ് ആൻഡ് മിഡ് വൈഫ്‌സ് കൗൺസിൽ സാക്ഷ്യപ്പെടുത്തിയാൽ മതി. എല്ലാം പൂർണമായി ഓൺലൈൻ ആയി മാറി. ഇപ്പോൾ വെരിഫിക്കേഷൻ ഇനത്തിൽ ഇത്രയും തുക ആവശ്യമല്ല. പിന്നെ നഴ്‌സ്മാരെ പിഴിയേണ്ടതുണ്ടോ എന്നാണ് ചോദ്യം ഉയരുന്നത്.

ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് യുകെ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റിനു വേണ്ടി അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ ഒന്നുമില്ലാതെ ഓൺലൈൻ അപേക്ഷ മാത്രം സമർപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. എന്നാൽ യുകെ വെരിഫിക്കേഷന് വേണ്ടി സമർപ്പിക്കുന്ന അപേക്ഷയോടൊപ്പം കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് എന്നിവയുടെ പകർപ്പുകൾ, 2000 രൂപ നെഫ്റ്റ് വഴി ഫീസ് ഒടുക്കിയ രേഖ എന്നിവ കേരള നഴ്‌സ് ആൻഡ് മിഡൈ്വഫ് കൗൺസിലിൽ സമർപ്പിക്കേണ്ടതാണെന്നും അല്ലാത്ത പക്ഷം അപേക്ഷകൾ പരിഗണിക്കുവാൻ നിർവാഹമില്ലെന്നും അറിയിക്കുന്നു-ഇതാണ് കേരള നഴ്‌സസ് കൗൺസിൽ പുറപ്പെടുവിച്ച ഉത്തരവ്. ഈ ഉത്തരവ് പ്രകാരം യുകെയിലേക്കുള്ള നഴ്‌സസുമാരുടെ വെരിഫിക്കേഷനുവേണ്ടി നഴ്‌സുമാർ 2000 രൂപ ഒടുക്കിക്കൊണ്ടിരിക്കുകയാണ്. ഇതിലാണ് നഴ്‌സ്മാർക്ക് എതിർപ്പ് ശക്തമാകുന്നത്.

കേരള നഴ്‌സിങ് കൗൺസിൽ നൽകുന്ന വിശദീകരണം:

യുകെയിലേക്കുള്ള വെരിഫിക്കേഷൻ ഓൺലൈൻ ആക്കിയിട്ടു ഒരാഴ്ച മാത്രമേ ആയിട്ടുള്ളൂ. ഞങ്ങൾ വെരിഫിക്കേഷന് ഈടാക്കിയിരുന്ന ഫീസ് രണ്ടായിരം രൂപയാണ്. ഓൺലൈൻ ആക്കിയ സാഹചര്യത്തിൽ ഫീസ് എന്തായാലും കുറയ്ക്കും-നഴ്‌സിങ് കൗൺസിലിന്റെ രജിസ്ട്രാർ ഡോക്ടർ സലീന ഷാ മറുനാടനോട് പറഞ്ഞു. ഫീസ് കുറയ്ക്കാൻ കൗൺസിൽ യോഗം കൂടണം. അല്ലാതെ ഒറ്റയടിക്ക് രജിസ്ട്രാർക്ക് കുറയ്ക്കാൻ കഴിയില്ല. ഫീസ് പ്രശ്‌നത്തിൽ ഞങ്ങൾ നേരിട്ട ഒരു പ്രശ്‌നം യുകെയിൽ നിന്നുള്ള നിസ്സഹകരണം ആയിരുന്നു. യുകെക്കാർ ഒരു തീരുമാനവും ഞങ്ങളെ അറിയിക്കുന്നില്ല. ഞങ്ങൾ ഈ കാര്യത്തിൽ തുടർച്ചയായി മെയിൽ അയച്ചു കൊണ്ടിരുന്നു. ഫീസിന്റെ കാര്യത്തിൽ ഒരു തീരുമാനവും എടുക്കാൻ കഴിഞ്ഞിട്ടില്ല. നേരത്തെ സർട്ടിഫിക്കറ്റുകളുടെ ഹാർഡ് കോപ്പി അയക്കേണ്ടതുണ്ടായിരുന്നു. കൊറിയർ വഴിയാണ് സർട്ടിഫിക്കറ്റുകൾ അയച്ചുകൊണ്ടിരുന്നത്. അപ്പോൾ പ്രോസസിങ് ഫീസായി കൗൺസിലിനു ഒരു തുക ഈടാക്കേണ്ടി വരും. ആ തുകയാണ് 2000 രൂപ.

ഓൺലൈൻ ആക്കിയ സാഹചര്യത്തിൽ ഇപ്പോൾ സോഫ്റ്റ് കോപ്പി മതി. ഹാർഡ് കോപ്പി വേണ്ട. പക്ഷെ പ്രോസസിങ് ഫീസ് രജിസ്ട്രാർക്ക് ഒറ്റയ്ക്ക് കുറയ്ക്കാൻ കഴിയില്ല. കൗൺസിൽ യോഗത്തിൽ മാത്രമേ തുക കുറയ്ക്കാൻ അല്ലെങ്കിൽ ഒരു തീരുമാനത്തിനു കഴിയൂ. വരുന്ന 12 ആം തീയതിയോ 13നോ കൗൺസിൽ യോഗം കൂടാനാണ് തീരുമാനിച്ചിരിക്കുന്നത്. വരുന്ന കൗൺസിൽ യോഗത്തിൽ ഫീസ് കുറയ്ക്കും. ഇപ്പോൾ ഞങ്ങൾ പറയുന്നത് അപേക്ഷകർ സഹകരിക്കണം എന്നാണ്. ഇപ്പോൾ വെരിഫിക്കേഷന് 2000 രൂപ തന്നെ നൽകേണ്ടതുണ്ട്. തീരുമാനം ഞങ്ങൾ കൈക്കൊള്ളാതിരുന്നതിനാലാണ് ഇങ്ങനെ പറയുന്നത്. അപ്പോൾ അടിയന്തിര സ്വഭാവം ഉള്ള അപേക്ഷകർ മാത്രം ഇപ്പോൾ അപേക്ഷിച്ചാൽ മതി. മറ്റുള്ളവർ കൗൺസിൽ യോഗം കഴിയുന്നത് വരെ കാത്തിരിക്കുക. അതിനാൽ അത്യാവശ്യം ഉള്ളവർ മാത്രം നിലവിലെ ഫീസ് അടച്ച് അപേക്ഷിച്ചാൽ മതി. മറ്റുള്ളവർ കൗൺസിൽ തീരുമാനത്തിനു കാത്ത് നിൽക്കുക-രജിസ്ട്രാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP