Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുജിത്ത് വിൽസണെ കാത്തുകൊള്ളണേ ദൈവങ്ങളേ.. തിരുച്ചിറപ്പള്ളിയിൽ കുഴൽകിണറിൽ വീണ കുരുന്നിനായി തമിഴകം നെഞ്ചുരുകി പ്രാർത്ഥിക്കുന്നു; കുട്ടി 100 അടി താഴ്‌ച്ചയിലേക്ക് പതിച്ചതിനാൽ രക്ഷാപ്രവർത്തനം അതിസങ്കീർണം; കുട്ടിക്ക് ശ്വസിക്കാൻ കഴിയുന്നുണ്ടെന്നത് പ്രതീക്ഷയ്ക്ക് വക നൽകുമ്പോഴും സമയം വൈകും തോറും കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് ആശങ്ക; ഇപ്പോൾ കരച്ചിൽ കേൾക്കുന്നില്ലെന്ന് രക്ഷാപ്രവർത്തകർ; സേവ് സുജിത്ത് ഹാഷ് ടാഗുമായി പ്രാർത്ഥനകളിൽ പങ്കുചേർന്ന് സോഷ്യൽ മീഡിയയും

സുജിത്ത് വിൽസണെ കാത്തുകൊള്ളണേ ദൈവങ്ങളേ.. തിരുച്ചിറപ്പള്ളിയിൽ കുഴൽകിണറിൽ വീണ കുരുന്നിനായി തമിഴകം നെഞ്ചുരുകി പ്രാർത്ഥിക്കുന്നു; കുട്ടി 100 അടി താഴ്‌ച്ചയിലേക്ക് പതിച്ചതിനാൽ രക്ഷാപ്രവർത്തനം അതിസങ്കീർണം; കുട്ടിക്ക് ശ്വസിക്കാൻ കഴിയുന്നുണ്ടെന്നത് പ്രതീക്ഷയ്ക്ക് വക നൽകുമ്പോഴും സമയം വൈകും തോറും കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് ആശങ്ക; ഇപ്പോൾ കരച്ചിൽ കേൾക്കുന്നില്ലെന്ന് രക്ഷാപ്രവർത്തകർ; സേവ് സുജിത്ത് ഹാഷ് ടാഗുമായി പ്രാർത്ഥനകളിൽ പങ്കുചേർന്ന് സോഷ്യൽ മീഡിയയും

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തമിഴ്‌നാട്ടിൽ തിരുച്ചിറപ്പള്ളിയിൽ കുഴൽകിണറിൽ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ കൂടുതൽ സങ്കീർണമാകുന്നു. 85 അടി ആഴത്തിലുണ്ടായിരുന്ന ബാലൻ നൂറടി താഴ്ചയിലേക്ക് പോയെന്ന റിപ്പോർക്കുൾ പുറത്തുവന്നതോടെയാണ് രക്ഷാപ്രവർത്തനം അതിസങ്കീണമാകുന്നത്. കുട്ടി കിണറ്റിൽ അകപ്പെട്ടിട്ട് 30 മണിക്കൂറ് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്‌ക്കരമാണ്.

അണ്ണാ യൂണിവേഴ്സിറ്റിയിൽ നിന്നെത്തിച്ച ഹൈഡ്രോളിക് റോബോട്ട് ഉപയോഗിച്ചാണിപ്പോൾ രക്ഷാപ്രവർത്തനം തുടരുന്നത്. ട്യൂബ് വഴി കുട്ടിക്ക് ഓക്സിജൻ എത്തിക്കുന്നുണ്ട്. 35 അടിയോളം താഴ്ചയുള്ള കുഴൽക്കിണർ മൂടിയ നിലയിലായിരുന്നു. തുടർച്ചയായ മഴയെ തുടർന്ന് ഈയിടെയാണ് കുഴൽക്കിണർ തുറന്നത്. സമാന്തര കിണർ കുഴിക്കുന്നതിനിടെ പാറ ഇളകിയതോടെ കുട്ടി കൂടുതൽ താഴ്ചയിലേക്ക് പോകുകയായിരുന്നു ഇതാണ് വലിയ അപകടത്തിലേക്ക് എത്തിച്ചത്. മെഡിക്കൽ സംഘമടക്കം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

പ്രദേശവാസിയായ ബ്രിട്ടോ എന്നയാളുടെ ഇളയമകനായ സുജിത് വിൽസനാണ് അപകടത്തിൽ പെട്ടത്. സുജിത്ത് വിൽസണെ കാത്തുകൊള്ളണേ ദൈവങ്ങളേ.. എന്ന പ്രാർത്ഥനകളാണ് എങ്ങും. അവൻ അത്ഭുതശിശുവായി തിരികെ വരുമെന്ന് കരുതുന്നവരും ഏറെയാണ്. കളിച്ചുകൊണ്ടിരുന്ന കുട്ടി വെള്ളിയാഴ്ച വൈകിട്ട് അഞ്ചരോയെട കുഴൽകിണറിലേയ്ക്ക് വീഴുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് പ്രദേശവാസിയായ ബ്രിട്ടോയുടെ മകൻ സുജിത്ത് വിൽസൺ കുഴൽക്കിണറിനായി എടുത്ത കുഴിയിൽ വീണത്. ആദ്യം 25 അടി താഴ്ചയിൽ തങ്ങിനിന്നിരുന്ന കുട്ടി പിന്നീട് എഴുപതടിയോളം താഴ്ചയിലേക്ക് പോയിരുന്നു. ഇതിനിടെ ദേശീയ ദുരന്തനിവാരണ സേനയടക്കമുള്ളവർ രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും കുട്ടിയെ പുറത്തെടുക്കാനായില്ല.

കുട്ടി വീണ കുഴൽക്കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്ത് രക്ഷിക്കാനായിരുന്നു ആദ്യനീക്കം. ഇതിൽനിന്ന് സുജിത്ത് തങ്ങിനിൽക്കുന്നിടത്തേക്ക് തുരങ്കം നിർമ്മിച്ച് കുട്ടിയെ പുറത്തെത്തിക്കാമെന്നായിരുന്നു കണക്കുക്കൂട്ടൽ. എന്നാൽ പാറനിറഞ്ഞ പ്രദേശമായതിനാൽ പത്തടിയോളം കുഴിച്ചതിന് ശേഷം ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടെയാണ് കുട്ടി കൂടുതൽ താഴ്ചയിലേക്ക് പോയത്. തമിഴ്‌നാട് ആരോഗ്യവകുപ്പ് മന്ത്രി വിജയഭാസ്‌കർ, ടൂറിസം മന്ത്രി വി.നടരാജൻ, ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വലാർമതി തുടങ്ങിയവർ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് മന്ത്രിമാർ പ്രതികരിച്ചു.

രക്ഷാപ്രവർത്തനത്തിനായി അയൽജില്ലകളിൽനിന്നും കൂടുതൽ വിദഗ്ധസംഘങ്ങൾ എത്തിയിട്ടുണ്ട്. ഏകദേശം അറുപതടിയോളം താഴ്ച വരെ മൈക്രോ ക്യാമറ എത്തിക്കാനായി. ഇതിലൂടെ കുട്ടിയെ നിരീക്ഷിക്കുന്നുണ്ട്. കുട്ടി ശ്വസിക്കുന്നത് മൈക്രോ ക്യാമറയിലൂടെ അറിയാനാവുന്നുണ്ടെന്നും മന്ത്രി വിജയഭാസ്‌കർ മാധ്യമങ്ങളോട് പറഞ്ഞു. ചെളിവീഴുന്നതും നനവുള്ളതും രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്. നിലവിൽ കുട്ടിയെ രക്ഷപ്പെടുത്താൻ പലവഴികളും പരീക്ഷിച്ചു. കുഴൽക്കിണറിലേക്ക് കയർ ഇറക്കി കുട്ടിയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു- അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ കുട്ടിയുടെ കരച്ചിൽ കേട്ടിരുന്നതായും എന്നാൽ ഇപ്പോൾ കരച്ചിൽ കേൾക്കുന്നില്ലെന്നും ഒരു രക്ഷാപ്രവർത്തകൻ പറഞ്ഞു. കുട്ടിക്ക് ശ്വസിക്കാനായി കുഴൽക്കിണറിന് അകത്തേക്ക് ഓക്സിജൻ പൈപ്പുകൾ ഇട്ടിട്ടുണ്ട്. അതിനിടെ, രണ്ടുവയസ്സുകാരനെ എത്രയുംവേഗം രക്ഷിക്കണമെന്നും കുട്ടിക്കായി പ്രാർത്ഥിക്കണമെന്നും ആവശ്യപ്പെട്ടുള്ള #SaveSujith എന്ന ഹാഷ്ടാഗ് സാമൂഹികമാധ്യമങ്ങളിൽ ട്രെൻഡിങ്ങായി. നിരവധിപേരാണ് ഈ ഹാഷ്ടാഗ് ഉപയോഗിച്ച് സാമൂഹികമാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവെച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP