Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉത്തരേന്ത്യക്കാർ കേരളത്തെ കണ്ടു പഠിക്കണം; നിങ്ങൾ മുസ്ലിം ആണെങ്കിലും ഹിന്ദു ആണെങ്കിലും കേരളത്തെ മാതൃകയാക്കാം; മറ്റ് സ്ഥലങ്ങളിൽ ഹിന്ദുവിനും മുസൽമാനും വേഷവും ഭാഷയും ഭക്ഷണവും പല തരം; കേരളത്തിൽ ഞാൻ കണ്ടത് എല്ലാവരും ഒരുപോലെ വസ്ത്രം ധരിക്കുന്നതും ഭക്ഷണം കഴിക്കുന്നതും; മതം മനുഷ്യരെ ഒന്നിപ്പിക്കാനാണ് അല്ലാതെ ഭിന്നിപ്പിക്കാനല്ല; കേരളത്തെ വാനോളം പുകഴ്‌ത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഉത്തരേന്ത്യക്കാർ കേരളത്തെ കണ്ടു പഠിക്കണം; നിങ്ങൾ മുസ്ലിം ആണെങ്കിലും ഹിന്ദു ആണെങ്കിലും കേരളത്തെ മാതൃകയാക്കാം; മറ്റ് സ്ഥലങ്ങളിൽ ഹിന്ദുവിനും മുസൽമാനും വേഷവും ഭാഷയും ഭക്ഷണവും പല തരം; കേരളത്തിൽ ഞാൻ കണ്ടത് എല്ലാവരും ഒരുപോലെ വസ്ത്രം ധരിക്കുന്നതും ഭക്ഷണം കഴിക്കുന്നതും; മതം മനുഷ്യരെ ഒന്നിപ്പിക്കാനാണ് അല്ലാതെ ഭിന്നിപ്പിക്കാനല്ല; കേരളത്തെ വാനോളം പുകഴ്‌ത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കേരളവും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും തമ്മിൽ എന്താണ് വ്യത്യാസം. രാജ്യത്തിന് മുഴുവൻ കേരളവും മലയാളികളും മാതൃകയാണ് എന്ന് സ്ഥിരം ആവർത്തിക്കുക നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളാണ്. എന്നാൽ രാജ്യം മുഴുവൻ മാതൃകയാക്കേണ്ട സംസ്ഥാനവും സംസ്‌കാരവും തന്നെയാണ് കേരളക്കരയിലേത് എന്ന് തുറന്ന് സമ്മതിക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോഴിക്കോട് മർക്കസിൽ സംഘടിപ്പിച്ച 'ഇന്ററാക്റ്റീവ് ഈവെനിങ് വിത്ത് ദി ഗവർണ്ണർ' പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം എല്ലാ മേഖലയിലും മുന്നേറുകയാണല്ലോ, അത് വിദ്യാഭ്യാസ മേഖലയിലായാലും മറ്റേത് മേഖലയിൽ ആയാലും. ഇത് പോലെ ജമ്മു കശ്മീർ പോലെയുള്ള സംസ്ഥാനങ്ങൾക്ക് മുന്നേറാൻ എന്താണ് ചെയ്യേണ്ടത് എന്ന ഒരു യുവാവിന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് കേരളത്തെ ഗവർണർ വാനോളം പുകഴ്‌ത്തിയത്. വളരെ നല്ലതും ഉചിതവുമായ ചോദ്യമാണ് താങ്കൾ ചോദിച്ചത് എന്ന് പറഞ്ഞാണ് അദ്ദേഹം മറുപടി ആരംഭിച്ചത്. നോർത്ത് ഇന്ത്യയിൽ ഉള്ളവർക്ക് തീർച്ചയായിട്ടും കേരളം മാതൃകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

രാജ്യത്തെ എല്ലാവരും കേരളത്തിൽ നിന്ന് പഠിക്കണം. മുസ്ലിംങ്ങൾ ആയാലും മറ്റുള്ളവരാണ് എങ്കിലും ശരി അത് അങ്ങനെ തന്നെ. താൻ പറയുന്നത് തെറ്റാണ് എന്ന് ആരും പറയില്ല. നോർത്ത് ഇന്ത്യയിലേക്ക് നോക്കു. അവിടെ മുസ്ലീമിനും ഹിന്ദുവിനും ഭക്ഷണം വേറെയാണ് സംസ്ഥാകം വേറെയാണ്, കഴിക്കുന്ന ആഹാരം വേറെയാണ്, എന്നാൽ കേരളത്തിൽ ഇതെല്ലാം തന്നെ ഒരുപോലെയാണ് എന്നതാണ് പ്രത്യേകത.പ്രസിദ്ധ ഫാരിസി കവി മസലവി റൂം മതത്തിന്റെ അടിസ്ഥാന താൽപ്പര്യം വ്യക്തമാക്കുന്നമത് ശ്രദ്ധിക്കു. ആളുകളെ തമ്മിൽ ഒരുമിപ്പിക്കാനാണ് മതം ഉദ്ദേശിക്കുന്നത് വേർപ്പെടുത്താനല്ലെന്നും അദ്ദേഹം പറഞ്ഞു.

മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം ബിജെപി നേതൃത്വത്തോട് അനുകൂല നിലപാട് പുലർത്തിയിരുന്ന ആരിഫ് മുഹമ്മദ് ഖാനെ കഴിഞ്ഞ സെപ്റ്റംബറിലാണ് കേരളത്തിന്റെ ഗവർണറായി നിയമിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ കേരളത്തിന്റെ പ്രിയങ്കരനായി മാറുകയാണ് അദ്ദേഹം. ജസ്റ്റിസ് സദാശിവത്തെ പോലെ ഒരു ജനകീയനായ ഗവർണർ ഇരുന്ന സ്ഥാനത്തേക്ക് ശ്രീ ആരിഫിനെ പോലെ സംഘപരിവാറുമായി അടുത്ത് നിൽക്കുന്ന വ്യക്തി എത്തിയതിനെ ചിലരെങ്കിലും ഭയന്നെങ്കിലും ഇപ്പോൾ കേരളത്തെ അദ്ദേഹം വ്യക്തമായി മനസ്സിലാക്കുന്നു എന്ന് ഈ ഒരു പ്രസംഗം കൊണ്ട് തന്നെ തെളിയുകയാണ്.

ജനതാ പാർട്ടിക്കാരനായാണ് ആരിഫ് മുഹമ്മദ് രാഷ്ട്രീയത്തിലെത്തിയത്. ചരൺ സിങിന്റെ ഭാരതീയ ക്രാന്തി ദളിൽ നിന്നാണ് ആരിഫ് മുഹമ്മദ് ഖാന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് 1977-ൽ അദ്ദേഹം യുപി നിയമസഭയിലെത്തി. കോൺഗ്രസ്, ജനമോർച്ച,ജനതാ ദൾ,ബിഎസ്‌പി തുടങ്ങിയ വിവിധ പാർട്ടികളിൽ പ്രവർത്തിച്ചിരുന്നു.

2004-ലാണ് ആരിഫ് മുഹമ്മദ് ഖാൻ ബിജെപിയിലെത്തിയത്. 2007 ന് ശേഷം സജീവ രാഷ്ട്രീയത്തിൽ നിന്ന് അകന്നു നിൽക്കുകയായിരുന്നുവെങ്കിലും മോദി സർക്കാരിനോട് നല്ല ബന്ധം പുലർത്തിയിരുന്നു. മുത്തലാഖ് ബില്ലിനെ പിന്തുണക്കുകയും നരേന്ദ്ര മോദിയെ അഭിനന്ദിക്കുകയും ചെയ്തിട്ടുള്ള നേതാവാണ് ആരിഫ് മുഹമ്മദ്.ജസ്റ്റിസ് പി. സദാശിവത്തിന്റെ കാലാവധി അവസാനിച്ചതിനാലാണു പുതിയ ഗവർണറായി ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചത്. സെപ്റ്റംബർ നാലിനാണ് പി.സദാശിവത്തിന്റെ കാലാവധി അവസാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP