Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലൈഗിക പീഡന വിവാദത്തിൽ ഉൾപ്പെട്ടതോടെ ആഭ്യന്തരമന്ത്രി പദവി രാജിവെച്ചത് കോൺഗ്രസ് മന്ത്രിസഭയിൽ നിന്ന്; എയർഹോസ്റ്റസ് ഗീതിക ശർമ്മയും അമ്മയും ആത്മഹത്യ ചെയ്ത കേസിലെ പ്രതിയെ ഒപ്പം കൂട്ടിയാൽ ബാധിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മനോഹർ ലാൽ ഖട്ടാറിന്റെയും ക്ലീൻ ഇമേജിനെ; ആറ് എംഎൽഎമാരുടെ പിന്തുണയ്ക്കായി പ്രതിച്ഛായ നഷ്ടപ്പെടുത്തി ഗോപാൽ കണ്ടയെ ഒപ്പം കൂട്ടേണ്ട എന്ന തീരുമാനവുമായി ഹരിയാനയിലെ ബിജെപി

ലൈഗിക പീഡന വിവാദത്തിൽ ഉൾപ്പെട്ടതോടെ ആഭ്യന്തരമന്ത്രി പദവി രാജിവെച്ചത് കോൺഗ്രസ് മന്ത്രിസഭയിൽ നിന്ന്; എയർഹോസ്റ്റസ് ഗീതിക ശർമ്മയും അമ്മയും ആത്മഹത്യ ചെയ്ത കേസിലെ പ്രതിയെ ഒപ്പം കൂട്ടിയാൽ ബാധിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മനോഹർ ലാൽ ഖട്ടാറിന്റെയും ക്ലീൻ ഇമേജിനെ; ആറ് എംഎൽഎമാരുടെ പിന്തുണയ്ക്കായി പ്രതിച്ഛായ നഷ്ടപ്പെടുത്തി ഗോപാൽ കണ്ടയെ ഒപ്പം കൂട്ടേണ്ട എന്ന തീരുമാനവുമായി ഹരിയാനയിലെ ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

ചണ്ഡീഗഢ്: ഹരിയാനയിൽ അധികാരത്തിനായി ബിജെപി ബലാത്സംഗ കേസിൽ പ്രതിയായ എംഎൽഎയുടെ പിന്തുണ സ്വീകരിക്കില്ല. ലൈംഗിക പീഡനത്തെ തുടർന്ന് എയർഹോസ്റ്റസ് ആത്മഹത്യ ചെയ്ത കേസിലെ പ്രതിയായ ഗോപാൽ കണ്ടയുടെ പിന്തുണ തേടേണ്ടെന്ന് ബിജെപി തീരുമാനിച്ചതായി ഹരിയാന ബിജെപി നിയമസഭാ കക്ഷി യോഗത്തിന് ശേഷം കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചു. ബിജെപിക്ക് പിന്തുണ നൽകാൻ തയ്യാറായ ആറ് സ്വതന്ത്ര എംഎൽഎ മാരെ നയിക്കുന്നത് ഖാണ്ടെയാണ്. ഒറ്റയ്ക്ക കേവല ഭൂരിപക്ഷം നേടാനാവാത്ത ബിജെപിക്ക് ഖണ്ഡെയുടെ നേതൃത്വത്തിലുള്ള ആറ് സ്വതന്ത്ര എംഎൽഎമാർ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

ഗോപാൽ കണ്ടയുടെ പിന്തുണ സ്വീകരിക്കുന്നത് നരേന്ദ്ര മോദിയുടെയും മനോഹർ ലാൽ ഖട്ടാറിന്റയും ക്ലീൻ ഇമേജിനെ ബാധിക്കുമെന്ന് ബിജെപി നേതാക്കൾ തന്നെ കരുതുന്നു. ഹരിയാനയിൽ ഒറ്റക്ക് ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തിലാണ് ഗോപാൽ കണ്ട യുൾപ്പടെയുള്ളവരുടെ പിന്തുണ തേടാൻ ബിജെപി നേതൃത്വം നിർബന്ധിതരായത്. നേരത്തോ ഭൂപീന്ദർ സിങ് ഹൂഡയുടെ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്നു ഖാണ്ടെ. സിർസയിൽ നിന്നുള്ള നിയമസഭാംഗമായിരുന്ന ഖാണ്ടെ എയർഹോസ്റ്റസായിരുന്ന ഗീതിക ശർമ്മയുടെ മരണവുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് കോൺ്ഗ്രസ് മന്ത്രിസഭയിൽ നിന്നും രാജിവെക്കുകയായിരുന്നു.

എയർഹോസ്റ്റസായിരുന്ന ഗീതിക ശർമയുടെയും അമ്മയുടെയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് ഗോപാൽ കണ്ട പ്രതിയായിരുന്നത്. ഗോപാൽ കണ്ടയുടെ വിമാന കമ്പനിയിൽ എയർ ഹോസ്റ്റസായിരുന്നു ഗീതികാ ശർമ. പിന്നീട് ഇവർ കമ്പനിയുടെ ഉയർന്ന പദവിയിലെത്തി. 2012 ലാണ് 23 കാരിയായ ഗീതിക ആത്മഹത്യ ചെയ്തത്. മാസങ്ങൾക്ക് ഉള്ളിൽ ഇവരുടെ അമ്മയും ആത്മഹത്യ ചെയ്തു. കണ്ടയുടെ ലൈംഗിക ചൂഷണവും മാനസിക പീഡനവുമാണ് ഗീതികയുടെയും അമ്മയുടെയും ആത്മഹത്യയിൽ കലാശിച്ചതെന്നാണ് പരാതി. കണ്ടയുടെ താൽപര്യങ്ങൾക്ക് വഴങ്ങാത്തതായിരുന്നു പീഡനങ്ങൾക്ക് കാരണം. കേസിൽ അറസ്റ്റിലായ കണ്ടയും സഹായി അരുണയും ജയിലിലാവുകയും ചെയ്തിരുന്നു. ബലാത്സംഗ കുറ്റവും ചുമത്തിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. ഇയാൾക്കെതിരെ നേരത്തെ ബിജെപി ഉൾപ്പെടെയുള്ള പാർട്ടികൾ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.

ഗോപാൽ കണ്ടയുടെ പിന്തുണ സ്വീകരിക്കാനുള്ള ബിജെപി നീക്കത്തെ കോൺഗ്രസ് നേതൃത്വം പരിഹസിച്ചിരുന്നു. കണ്ടയെ കുറിച്ച് നരേന്ദ്ര മോദിയും അമിത് ഷായും മുമ്പ് പറഞ്ഞ വാക്കുകൾ പരിശോധിക്കണമെന്ന് കോൺഗ്രസ് വക്താവ് രന്ദീപ് സുർജോവാല ആവശ്യപ്പെട്ടു. കുൽദീപ് സിങ് സെൻഗാർ, ചിന്മയാനന്ദ് തുടങ്ങിയവരുടെ നിരയിലേക്ക് ഗോപാൽ കണ്ടയെ കൂടി ബിജെപി കൊണ്ടു വരികയാണെന്നായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ പരാമർശം. എല്ലാ വനിതകളും ബിജെപിയെ ബഹിഷ്‌കരിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു. ഉമാഭാരതിയുൾപ്പടെയുള്ള ചില ബിജെപി നേതാക്കളും സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി.

ജെജെപിയുമായി ചേർന്ന് സഖ്യം രൂപീകരിക്കാൻ ബിജെപി ധാരണയായിട്ടുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനവും മന്ത്രിസഭയിലെ സുപ്രധാനവകുപ്പുകളിൽ ചിലതും ജെജെപിക്ക് നൽകും. ജെ ജെ പിയെ ഒപ്പം നിർത്തിയതോടെ സ്വതന്ത്രരെ ആശ്രയിക്കാതെ ബിജെപിക്ക് ഹരിയാന ഭരിക്കാനാകും. ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ ജെ ജെ പി നേതാവ് ദുഷ്യന്ത് ചൗട്ടാലയുമായി നടത്തിയ ചർച്ചയിലാണ് സഖ്യം ധാരണയായത്.

മുഖ്യമന്ത്രി സ്ഥാനം നിലനിർത്തുന്ന ബിജെപി ജെജെപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകും. മന്ത്രിസഭയിൽ സുപ്രധാന വകുപ്പുകളിൽ ചിലതും ജെജെപിക്ക് നൽകും. പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ബിജെപിയെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് ദുഷ്യന്ത് ചൗട്ടാല നേരത്തെ വ്യക്തമാക്കിയിരുന്നു. ജെ ജെ പിയെ ഒപ്പം നിർത്തിയതോടെ സ്വതന്ത്രരരെ ആശ്രയിക്കാതെ ബിജെപിക്ക് ഹരിയാന ഭരിക്കാനാകും.

ഇതിനിടെ ബിജെപി-ജെജെപി സഖ്യം വോട്ട് ചെയ്തവർക്കെതിരായുള്ള സഖ്യമാണെന്ന് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ ആരോപിച്ചു. ബിജെപിക്കെതിരെ സമാന മുദ്രാവാക്യം ഉയർത്തിയാണ് കോൺഗ്രസും ജെജെപിയും മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP