Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കരമനയിലെ കുളത്തറയിൽ കുടുംബത്തിനുള്ളത് 200 കോടിയുടെ സ്വത്തെന്ന് നാട്ടുകാർ; കാര്യസ്ഥൻ വ്യാജ ഒസ്യത്ത് തയാറാക്കി തട്ടിയെടുത്തത് 30 കോടിയുടെ സ്വത്തുക്കളെന്ന് പരാതി; വിൽപത്രം തയാറാക്കിയത് മാനസിക അസ്വാസ്ഥ്യമുള്ള ജയമാധവൻ നായരെ തെറ്റിദ്ധരിപ്പിച്ചെന്ന് പൊലീസിന്റെ കണ്ടെത്തൽ; ജയമാധവൻ നായർ വീട്ടിൽ വച്ച് മരിച്ചിട്ടും അയൽക്കാരെ അറിയിച്ചില്ല; ഓട്ടോയിൽ കയറ്റി മെഡിക്കൽ കോളജിലെത്തിച്ച് മരണം സ്ഥിരീകരിച്ചു; ഏഴ് മരണവും നടന്നതിന് 2003നു ശേഷം; കരമനയിലെ മരണങ്ങളിൽ ദുരൂഹതയുണ്ടെന്ന് ഡിജിപിയും

കരമനയിലെ കുളത്തറയിൽ കുടുംബത്തിനുള്ളത് 200 കോടിയുടെ സ്വത്തെന്ന് നാട്ടുകാർ; കാര്യസ്ഥൻ വ്യാജ ഒസ്യത്ത് തയാറാക്കി തട്ടിയെടുത്തത് 30 കോടിയുടെ സ്വത്തുക്കളെന്ന് പരാതി; വിൽപത്രം തയാറാക്കിയത്  മാനസിക അസ്വാസ്ഥ്യമുള്ള ജയമാധവൻ നായരെ തെറ്റിദ്ധരിപ്പിച്ചെന്ന് പൊലീസിന്റെ കണ്ടെത്തൽ; ജയമാധവൻ നായർ വീട്ടിൽ വച്ച് മരിച്ചിട്ടും അയൽക്കാരെ അറിയിച്ചില്ല; ഓട്ടോയിൽ കയറ്റി മെഡിക്കൽ കോളജിലെത്തിച്ച് മരണം സ്ഥിരീകരിച്ചു; ഏഴ് മരണവും നടന്നതിന് 2003നു ശേഷം; കരമനയിലെ മരണങ്ങളിൽ ദുരൂഹതയുണ്ടെന്ന് ഡിജിപിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കരമനയിലെ ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ച സംഭവത്തിൽ ദുരൂഹതകളുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഏഴ് മരണങ്ങളിലും ദുരൂഹതകൾ ഉണ്ടെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റയും സ്ഥിരീകരിക്കുന്നു. സ്വത്ത് തട്ടിപ്പ് ഈ സംഭവത്തിൽ നടത്തുന്നുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഇത് പ്രകാരമാണ് വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. വിൽപത്രം തയാറാക്കിയത് മാനസിക അസ്വാസ്ഥ്യമുള്ള ജയമാധവൻ നായരെ തെറ്റിദ്ധരിപ്പിച്ചാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഒപ്പിട്ട സാക്ഷികൾ വ്യാജമാണ്. 30 കോടി രൂപയുടെ സ്വത്താണ് തട്ടിയെടുത്തത്. ജയമാധവൻ നായരുടെ മരണം സംബന്ധിച്ചും ദുരൂഹതയുണ്ടെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. അന്വേഷണറിപ്പോർട്ടിന്റെ പകർപ്പും മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

ജയമാധവൻ നായർ മരിച്ചത് സ്വന്തം വീട്ടിൽവച്ചാണ്. എന്നിട്ടും അയൽക്കാരെ അറിയിച്ചില്ല, ഓട്ടോയിൽ കയറ്റി മെഡിക്കൽ കോളജിലെത്തിയാണ് മരണം സ്ഥിരീകരിച്ചത്. സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുനൽകിയ പരാതിയാണ് വിശദമായ അന്വേഷണത്തിന് ഇടയാക്കുന്നക്. പൊലീസ് പ്രത്യേക സംഘം അന്വേഷണം തുടങ്ങി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചു. കുളത്തറ കൂടത്തിൽ കുടുംബാംഗങ്ങളായ ഏഴുപേരാണ് രണ്ടായിരത്തിനും 2017നും ഇടയിൽ മരിച്ചത്. ഗോപിനാഥ പിള്ള, ഭാര്യ സുമുഖിയമ്മ, മക്കളായ ജയബാലകൃഷ്ണൻ, ജയപ്രകാശ്, ജയശ്രീ, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകൻ ജയമാധവൻ എന്നിവരാണ് മരിച്ചത്.

ഇവരുടെ മരണശേഷം കുടുംബവുമായി ബന്ധമില്ലാത്ത രണ്ടുപേരിലേക്ക് സ്വത്ത് എത്തിയെന്നാണ് പ്രധാന ആരോപണം. കുടുംബത്തിലെ കാര്യസ്ഥൻ വ്യാജ ഒസ്യത്ത് തയാറാക്കി സ്വത്ത് തട്ടിയെടുത്തെന്നാണ് പരാതി. നഗരത്തിന്റെ പലഭാഗങ്ങളിലായി ഇവർക്ക് സ്ഥലമുണ്ട്. ഏകദേശം 200 കോടിയുടെ സ്വത്ത് ഉണ്ടെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. ആരോഗ്യത്തോടെ ജീവിച്ചിരുന്നവർ പെട്ടെന്ന് ഒരു ദിവസം വീട്ടിൽ മരിച്ചുകിടക്കുന്നതാണ് കാണുന്നത്. കാര്യസ്ഥൻ ബന്ധുക്കളെപ്പോലും വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ലെന്നാണ് ആരോപണം. സ്വത്ത് കൈവശപ്പെടുത്താനായി വ്യാജ ഒസ്യത്ത് തയാറാക്കിയതായി പ്രാഥമിക അന്വേഷണത്തിൽ പൊലീസ് അന്വേഷത്തിൽ കണ്ടെത്തിയിരുന്നു. ഡി.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കുടുംബത്തിലെ ഏഴുപേരുടെ മരണത്തിനുശേഷമാണ് സ്വത്ത് കൈമാറ്റം നടന്നത്. മരണങ്ങളിൽ ദുരൂഹതയുള്ളതായി കുടുംബാംഗമായ പ്രസന്നകുമാരിയമ്മ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. സ്വാഭാവിക മരണങ്ങളല്ല, നടന്നതുകൊലപാതകങ്ങളാണെന്നും 200 കോടിയുടെ സ്വത്ത് തട്ടിയെടുക്കാനെന്നുമാണ് പരാതിയിൽ പറയുന്നത്. കരമന പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മരണങ്ങളിൽ ദുരൂഹതയുണ്ടെന്ന് ജില്ലാ ക്രൈംബ്രാഞ്ചും കണ്ടെത്തിയിട്ടുണ്ട്.

20 വർഷത്തിനിടയിൽ ആയിരുന്നു മരണങ്ങൾ നടന്നത്. വിഷ പദാർത്ഥങ്ങൾ നൽകി കൊലപ്പെടുത്തിയെന്നാണ് പരാതിനൽകിയ ബന്ധുക്കൾ സംശയിക്കുന്നത്. വീടുമായി ബന്ധപ്പെട്ട സ്വത്ത് കാര്യസ്ഥൻ തട്ടിയെടുത്തെന്ന പരാതിയിൽ നടന്ന അന്വേഷണമാണ് മരണങ്ങളിലേക്ക് എത്തിയിരിക്കുന്നത്. എല്ലാവരുടേയും മരണശേഷമാണ് വ്യാജ ഒസ്യത്ത് തയ്യാറാക്കിയതെന്നും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇതേ തുടർന്നാണ് ഏഴുപേരുടെ മരണവും അന്വേഷിക്കുന്നത്. 2003നു ശേഷമാണ് ഈ മരണങ്ങൾ നടന്നത്. സംശയിക്കപ്പെടുന്ന കാര്യസ്ഥൻ മുമ്പ് കോടതി ജീവനക്കാരനായിരുന്നു. കൂട്ടുപ്രതിയെന്നു സംശയിക്കുന്നയാൾ വീട്ടുജോലിക്കാരിയുടെ മകനാണ്. കുടുംബത്തിന് കാലടിയിൽ മാത്രമായി കോടികൾ വിലമതിക്കുന്ന 6.17 ഏക്കർ സ്ഥലമുണ്ട്.

സമാനമായ സാഹചര്യത്തിലാണ് കുടുംബത്തിലെ ഏഴുപേരും മരിച്ചതെങ്കിലും അവസാനം മരണമടഞ്ഞ ജയമാധവന്റെ മരണത്തിൽ മാത്രമാണ് കേസെടുത്തിരിക്കുന്നത്. സ്വത്തിന് വേണ്ടി ഒരു കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ ജോളി പ്രതിയായ കൂടത്തായി കേസ് വാർത്തകളിൽ നിറഞ്ഞു നിൽക്കെയാണ് സമാന രീതിയിൽ മറ്റൊരു മറ്റൊരു പരാതിയും ഉയരുന്നത്. അതുകൊണ്ട് തന്നെ ഗൗരവത്തോടെയാണ് പൊലീസിന്റെ അന്വേഷണം മുന്നോട്ടു പോകുന്നത്. കരമനയിലെ മരണങ്ങളിൽ ദുരൂഹതയുണ്ടെന്ന് ഡി.ജി.പി ലോകനാഥ് ബെഹ്‌റ നേരിട്ട വ്യക്തമാക്കിയതോടെ സംഭവത്തിൽ അന്വേഷണം കൂടുതൽ ഊർജ്ജിതമാകും. സംശയങ്ങൾ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തുവെന്നും കേസ് ഡി.സി.പി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP