Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂന്ന് കാക്കകൾ ഒന്നര വർഷമായി വിടാതെ പിന്തുടരുന്നത് ട്രാക്ടർ ഡ്രൈവറെ; രക്ഷപ്പെടാൻ വസ്ത്രം മാറ്റിയിട്ടും ഒരാഴ്ച വരാതിരുന്നിട്ടും കാക്കകൾ വിട്ടില്ല; കൊണ്ട് വരുന്ന ഭക്ഷണത്തിന്റെ ഒരു പങ്ക് കൊടുത്തിട്ടും അത് കഴിച്ചിട്ടും തുടരുന്നത് നിർത്താതെയുള്ള കൊത്ത്; അമ്പലവയൽ സ്വദേശിയോടുള്ള കാക്കയുടെ പ്രതികാര കഥ

മൂന്ന് കാക്കകൾ ഒന്നര വർഷമായി വിടാതെ പിന്തുടരുന്നത് ട്രാക്ടർ ഡ്രൈവറെ; രക്ഷപ്പെടാൻ വസ്ത്രം മാറ്റിയിട്ടും ഒരാഴ്ച വരാതിരുന്നിട്ടും കാക്കകൾ വിട്ടില്ല; കൊണ്ട് വരുന്ന ഭക്ഷണത്തിന്റെ ഒരു പങ്ക് കൊടുത്തിട്ടും അത് കഴിച്ചിട്ടും തുടരുന്നത് നിർത്താതെയുള്ള കൊത്ത്; അമ്പലവയൽ സ്വദേശിയോടുള്ള കാക്കയുടെ പ്രതികാര കഥ

മറുനാടൻ മലയാളി ബ്യൂറോ

അമ്പലവയൽ: അമ്പലവയൽ ടൗണിലെ ട്രാക്ടർ ഡ്രൈവറായ മോഹനനെ മൂന്ന് കാക്കകൾ ഒന്നരവർഷമായി ആക്രമിക്കുകയാണ്. വസ്ത്രം മാറിയിട്ട് പോലും കാര്യമില്ല. കണ്ടാൽ ഉടൻ തന്നെ ആക്രമിക്കും. കുടയോ വടിയോ കയ്യിലില്ലാതെ ഇറങ്ങിനടന്നാൽ മോഹനനെ കാക്ക കൊത്തും. കാക്കയുടെ പക തന്നെയാണ് കാരണം. ആ കഥയാണെങ്കിൽ വലരെ രസകരവും. കഴിഞ്ഞ 30 വർഷങ്ങളായി അമ്പലവയൽ ടൗണിൽ ട്രാക്ടർ ഡ്രൈവറാണ് എടക്കൽ തയ്യിൽ മോഹനൻ. ഒന്നരവർഷം മുമ്പ് സ്റ്റാൻഡിൽ വെറുതെയിരിക്കുമ്പോഴാണ് പറക്കമുറ്റാത്ത രണ്ട് കാക്കക്കുഞ്ഞുങ്ങളെ ട്രാക്ടറിനടിയിൽ കണ്ടത്.

ഉടന് തന്നെ അവയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. പക്ഷേ അതിന് ശേഷം കാക്ക കുഞ്ഞുങ്ങളെ അവിടെ കണ്ടിട്ടില്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷം ടാറിൽ പുതഞ്ഞ ഒരു നായക്കുട്ടി ഈ പരിസരത്തെത്തി. മോഹനനും സുഹൃത്തുക്കളും ചേർന്നതിനെ ഡീസലും മണ്ണെണ്ണയും ഉപയോഗിച്ച് രക്ഷിച്ചു. നേരത്തേ രക്ഷപ്പെടുത്തിയ കാക്ക കുഞ്ഞുങ്ങളുടെ തള്ളക്കാക്ക ഇതെല്ലാം കണ്ട് മരത്തിന് മുകളിൽ ഇരിപ്പുണ്ടായിരുന്നു. തന്റെ കുഞ്ഞിനെയാണ് ഇവർ പരിചരിക്കുന്നതെന്ന് തെറ്റിദ്ധരിച്ചാകണം, അന്നുമുതൽ കാക്കകൾ മോഹനനെ പിന്തുടരാൻ ആരംഭിച്ചു.

ബസ്സ്റ്റാൻഡ് പരിസരത്തെ മരച്ചില്ലകളിലാണ് കാക്കകൾ വിശ്രമിക്കുന്നത്. എന്നാൽ മോഹനൻ വരുന്നത് കണ്ടാൽ എല്ലാ കാക്കകളും കൂടി പാഞ്ഞടുക്കും. ബഹളമുണ്ടാക്കിയും കൊത്തിയും പുറകെകൂടും. ട്രാക്ടറിൽനിന്ന് പുറത്തിറങ്ങിയാൽ കയ്യിലൊരു വടിയോ കുടയോ കരുതണം. ആറുമാസം മുമ്പ് കുടചൂടി നടന്ന മോഹനനനെ കാക്കകൾ ആക്രമിച്ചു. മറ്റാരെയും കാക്കകൾ ആക്രമിക്കാറില്ല. തന്റെ ട്രാക്ടറിന്റെ നമ്പർ വരെ കാക്കയ്ക്കറിയാമെന്നാണ് മോഹനൻ പറയുന്നത്. കാക്കകളുടെ കണ്ണ് വെട്ടിക്കാൻ പടിച്ച പണി പതിനെട്ടും നോക്കി. കുറച്ച് നാൾ സ്റ്റാൻഡിലേക്ക് വരാതെയും ഇരുന്നു. പക്ഷേ എന്നിടും രക്ഷയില്ല. താൻ കൊണ്ടുവരുന്ന ഉച്ചഭക്ഷണത്തിൽനിന്ന് ഒരുപങ്ക് എന്നും കാക്കകൾക്ക് കൊടുക്കാറുണ്ട്. അതുകഴിച്ചശേഷം കാക്ക പിന്നെയും ഉപദ്രവിക്കുമെന്ന് മോഹനൻ ചിരിച്ചുകൊണ്ട് പറയുന്നു. എന്തായാലും കാക്കയുടെ പിണക്കം മാറ്റാനുള്ള ശ്രമത്തിലാണ് മോഹനൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP