Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അദ്ധ്യക്ഷ പദവിക്കായി ചരടുവലിക്കില്ല; പാർട്ടി പറയുന്നത് എന്തായാലും അംഗീകരിക്കും; ശ്രീധരൻ പിള്ളയുടെ പദവി അംഗീകാരമെന്നും കുമ്മനം രാജശേഖരൻ; അദ്ധ്യക്ഷ പദവിയിലേക്ക് പുതിയൊരാൾ എത്തട്ടെ; 50വയസിൽ കുവുള്ള നേതാക്കൾക്ക് അവസരം നൽകണം; കുമ്മനത്തിനെ മിസോറം ഗവർണറാക്കിയതിനെ തന്റെ നിയമനവുമായി താരതമ്യം ചെയ്യരുതെന്നും ശ്രീധരൻപിള്ള; അദ്ധ്യക്ഷ പദവിയിൽ നേതൃത്വം ഉന്നംവയ്ക്കുന്നത് യുവത്വത്തെയോ? പ്രതീക്ഷ കൈവിടാതെ കുമ്മനവും

അദ്ധ്യക്ഷ പദവിക്കായി ചരടുവലിക്കില്ല; പാർട്ടി പറയുന്നത് എന്തായാലും അംഗീകരിക്കും; ശ്രീധരൻ പിള്ളയുടെ പദവി അംഗീകാരമെന്നും കുമ്മനം രാജശേഖരൻ; അദ്ധ്യക്ഷ പദവിയിലേക്ക് പുതിയൊരാൾ എത്തട്ടെ; 50വയസിൽ കുവുള്ള നേതാക്കൾക്ക് അവസരം നൽകണം; കുമ്മനത്തിനെ മിസോറം ഗവർണറാക്കിയതിനെ തന്റെ നിയമനവുമായി താരതമ്യം ചെയ്യരുതെന്നും ശ്രീധരൻപിള്ള; അദ്ധ്യക്ഷ പദവിയിൽ നേതൃത്വം ഉന്നംവയ്ക്കുന്നത് യുവത്വത്തെയോ? പ്രതീക്ഷ കൈവിടാതെ കുമ്മനവും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ബിജെപി അദ്ധ്യക്ഷ പദവിക്കായി ചരടുവലിക്കില്ലെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. ശ്രീധരൻപിള്ളയെ മിസോറാം ഗവർണറായി നിയമിച്ചതോടെ ഒഴിവുവന്ന ബിജെപി അദ്ധ്യക്ഷ സ്ഥാനത്തെ കുറിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാർട്ടി പറയുന്നത് എന്തായാലും അംഗീകരിക്കും. സംസ്ഥാന അദ്ധ്യക്ഷനെ ചൊല്ലി തർക്കമില്ല. ശ്രീധരൻ പിള്ളയ്ക്ക് കിട്ടിയത് അംഗീകാരമാണ്. അത് പണിയല്ലെന്നും മുൻ അദ്ധ്യക്ഷൻ വ്യക്തമാക്കി.

അതേസമയംബിജെപി സംസ്ഥാന നേതൃത്വ പദവിയിലേക്ക് പുതിയ തലമുറയിലുള്ളവർ വരണമെന്ന് ബിജെപി സംസ്ഥാനാധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. പുതിയ സംസ്ഥാനപ്രസിഡന്റ് ആരാകണമെന്നിപ്പോൾ പറയുന്നില്ല. എന്നാൽ പുതിയ തലമുറയ്ക്ക് നേതൃത്വത്തിലേക്ക് കടന്ന് വരാൻ ഇപ്പോൾ അമ്പത് വയസ്സ് കഴിഞ്ഞ നേതാക്കൾ അവസരം നൽകണമെന്നും ശ്രീധരൻപിള്ള പറഞ്ഞു.

കുമ്മനത്തിനെ മിസോറം ഗവർണറാക്കിയതിനെ തന്റെ നിയമനവുമായി താരതമ്യം ചെയ്യരുതെന്നും ശ്രീധരൻപിള്ള പറഞ്ഞു. പാർട്ടി അധ്യക്ഷനെന്ന നിലയിൽ രണ്ട് ടേം പൂർത്തിയാക്കിയ ശേഷമാണ് താൻ ഗവർണർ ചുമതലയിലേക്ക് നിയോഗിക്കപ്പെടുന്നതെന്ന് ശ്രീധരൻപിള്ള. എൻ.ഡി.എ ശക്തമായി തിരിച്ചുവരുമെന്നും താനും ഒപ്പമുണ്ടാകും. ശ്രീധരൻപിള്ളയെ ഗവർണറാക്കുന്നത് അദ്ദേഹത്തിന്റെ പ്രവർത്തന പാരമ്പര്യവും കഴിവും കണക്കിലെടുത്താണെന്നും കുമ്മനം വ്യക്തമാക്കി.'ഗവർണർ പദവി എന്നത് ഭരണഘടനയിലെ വലിയൊരു പദവിയാണ്.

ആ സ്ഥാനത്തേക്ക് ഒരാളെ തിരഞ്ഞെടുത്താൽ അയാൾക്ക് കിട്ടിന്ന അംഗീകാരം കൂടിയാണ്. മണ്ഡലത്തിലെ നേട്ടങ്ങൾക്കും പ്രവർത്തനങ്ങൾക്കുമെല്ലാമുള്ള അംഗീകാരം. ഉന്നത നിലയിലേക്ക് അവരെ നിയോഗിക്കലാണ്. സ്ഥാനം എന്ന നിലയ്ക്ക് ഗവർണർ പദവി ഒരു അംഗീകാരമാണെ'ന്നും കുമ്മനം ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയെ മിസോറം ഗവർണറായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാവാൻ കുമ്മനം രാജശേഖരൻ രാജിവച്ച ഒഴിവിലാണ് നിയമനം. നിലവിൽ അസാം ഗവർണർ ജഗദിഷ് മുഖി മിസോറമിന്റെ അധികച്ചുമതല വഹിക്കുകയാണ്. അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിലെ ബിജെപിയുടെ തോൽവിക്ക് തൊട്ടു പിന്നാലെയാണ് ശ്രീധരൻ പിള്ളയെ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് ഒഴിവാക്കിയതെന്ന പ്രത്യേകതയുണ്ട്. ശബരിമല സമരത്തിന് ശേഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി നേട്ടമുണ്ടാക്കാതെ പോയതോടെ ശ്രീധരൻപിള്ളയെ മാറ്റുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാലത് ഉപതിരഞ്ഞെടുപ്പ് ഫലം വരെ നീണ്ടു. പകരം ഗവർണർ സ്ഥാനം നൽകുന്നത് തികച്ചും അപ്രതീക്ഷിതമാണ്.

'ഞാൻ പദവി ഏറ്റെടുത്ത ഉടനെയാണ് ശബരിമല പ്രശ്‌നം വന്നത്. ആ സമരം ഏറ്റെടുക്കുമ്പോൾ റിസ്‌കുണ്ടായിരുന്നു. ഒക്ടോബർ പത്തിന് നട തുറക്കുമ്പോൾ സ്ത്രീപ്രവേശനം നടക്കുമെന്ന സാഹചര്യമായിരുന്നു. ഒക്ടോബർ ഒന്നിന് തന്നെ ബിജെപി സമരം പ്രഖ്യാപിച്ചതുകൊണ്ടാണ് അത് നടക്കാതെ പോയത്. ഞങ്ങൾ പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിൽ ആ സമരം വേറെ ചിലർ ഹൈജാക്ക് ചെയ്‌തേനെ. സീറ്റ് കിട്ടിയില്ലെങ്കിലും കേരളത്തിൽ വോട്ടിൽ വർദ്ധനയുണ്ടായി. 19 ലക്ഷത്തിന്റെ വോട്ട് 32 ലക്ഷമായി. സിപിഎമ്മിന്റെ വിലയിരുത്തലിൽ അവരെ ആശങ്കപ്പെടുത്തുന്നത് കേരളത്തിലെ ബിജെപിയുടെ വളർച്ചയാണെന്നും ശ്രീധരൻ പിള്ള

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP