Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജാതിയോ മതമോ നോക്കാതെ വിജയസാധ്യത മാത്രം നോക്കിയാണ് റോബിൻ പീറ്ററുടെ പേരു നിർദ്ദേശിച്ചത്; റോബിന്റെ അയോഗ്യത എന്തായിരുന്നു എന്ന് അറിയില്ല; ചില കാര്യങ്ങൾ പാർട്ടി ഫോറത്തിൽ പറയാനുണ്ട്; സീനിയർ നേതാവായ മോഹൻ രാജിന് പരാജയം സംഭവിച്ചതിൽ ഖേദമുണ്ട്; കോന്നിയിലെ പരാജയത്തിന്റെ പ്രധാന കാരണം പത്തനംതിട്ട ഡിസിസിക്കുണ്ടായ വീഴ്‌ച്ച; ഉപതെരഞ്ഞെടുപ്പു തോൽവിയിൽ ആരോപണം ഉയരുമ്പോൾ അടൂർ പ്രകാശിന് പറയാനുള്ളത്

ജാതിയോ മതമോ നോക്കാതെ വിജയസാധ്യത മാത്രം നോക്കിയാണ് റോബിൻ പീറ്ററുടെ പേരു നിർദ്ദേശിച്ചത്; റോബിന്റെ അയോഗ്യത എന്തായിരുന്നു എന്ന് അറിയില്ല; ചില കാര്യങ്ങൾ പാർട്ടി ഫോറത്തിൽ പറയാനുണ്ട്; സീനിയർ നേതാവായ മോഹൻ രാജിന് പരാജയം സംഭവിച്ചതിൽ ഖേദമുണ്ട്; കോന്നിയിലെ പരാജയത്തിന്റെ പ്രധാന കാരണം പത്തനംതിട്ട ഡിസിസിക്കുണ്ടായ വീഴ്‌ച്ച; ഉപതെരഞ്ഞെടുപ്പു തോൽവിയിൽ ആരോപണം ഉയരുമ്പോൾ അടൂർ പ്രകാശിന് പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ കോന്നിയിൽ യുഡിഎഫ് സ്ഥാനാർത്ഥി തോൽക്കാൻ ഇടയാക്കിയ സാഹചര്യത്തിൽ തനിക്കെതിരായി ഉയരുന്ന ആരോപണങ്ങളെ പ്രതിരോധിച്ച് ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് രംഗത്ത്. കോന്നിയിൽ പരാജയപ്പെടാൻ ഇടയാക്കിയ പ്രധാന സാഹചര്യം ഡിസിസിക്കുണ്ടായ പ്രധാന വീഴ്‌ച്ചയാണെന്ന് അദ്ദേഹം പറഞ്ഞു. കോന്നിയിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനു നേതൃത്വം നൽകിയ ഡിസിസിയുടെ പ്രവർത്തനം ജനങ്ങൾ ഉൾക്കൊണ്ടില്ലെന്ന് അടൂർ പ്രകാശ് വാർത്താ സമ്മേളനത്തിൽ വിമർശിച്ചു.

മതവും ജാതിയും മറ്റ ഘടകങ്ങളൊന്നും പരിഗണിക്കാതെയാണ് താൻ റോബിൻ പീറ്ററുടെ പേര് നിർദ്ദേശിച്ചത്. എന്നാൽ പിന്നീട് പാർട്ടി മോഹൻ രാജിനെ നിർത്താൻ തീരുമാനിച്ചപ്പോൾ ഞാൻ അത് പൂർണ്ണമായി അംഗീകരിച്ചെന്നും അടൂർ പ്രകാശ് പറഞ്ഞു. പിൻഗാമിയായി താൻ ഒരാളെ നിർദ്ദേശിച്ചു. എന്നാൽ പാർട്ടി മറ്റൊരു തീരുമാനമാണ് എടുത്തത്. അത് അംഗീകരിച്ച് താൻ പ്രചാരണത്തിൽ സജീവമായി ഇടപെട്ടിട്ടുണ്ടെന്ന് അടൂർ പ്രകാശ് ചൂണ്ടിക്കാട്ടി. എന്നിട്ടും താൻ ഒളിച്ചോടിപ്പോയെന്ന് പല പ്രചാരണവുമുണ്ടായി. അടൂർ പ്രകാശ് അങ്ങനെ ഒളിച്ചോടിപ്പോവുന്ന ആളല്ല.

അതേ സമയം തോൽവി സംബന്ധിച്ച് തനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും. പാർട്ടി ഫോറത്തിൽ മാത്രമേ ഇക്കാര്യങ്ങൾ പറയൂവെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. കോന്നിയിലെ തോൽവി സംബന്ധിച്ച് കെപിസിസി ഗൗരവമായി പഠിക്കുകയും നടപടിയെടുക്കുകയും വേണം. ഇല്ലെങ്കിൽ പത്തനംതിട്ടയിൽ പാർട്ടിക്ക് കനത്ത തിരിച്ചടി ആവർത്തിക്കും. താൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ഒളിച്ചോടിയെന്ന പ്രചാരണം തെറ്റാണ്. ഒന്നിൽ നിന്നും ഒളിച്ചോടി പോകുന്ന ആളല്ല അടൂർ പ്രകാശ്. ഇടതുപക്ഷത്തിന്റെ മണ്ഡലമായിരുന്ന കോന്നി ഞാൻ പിടിച്ചെടുത്തതാണ്.

806 വോട്ടിന്റെ ഭൂരിപക്ഷം മാത്രമായിരുന്നു എനിക്ക് ആദ്യം ലഭിച്ചിരുന്നത്. തുടർന്ന് മണ്ഡല പുനരേകീകരണ ഘട്ടത്തിലൊഴികെ ഓരോ തവണയും ഭൂരിപക്ഷം വർധിപ്പിച്ച് ഇരുപതിനായിരത്തിന് മുകളിലെത്തിച്ചു. കോന്നിയിലെ ജനങ്ങളെ എനിക്ക് നല്ല പോലെ മനസ്സിലാക്കാനാകും. പാർട്ടിയും മതവും ജാതിയും നോക്കാതെ തന്നെയാണ് അവർ എന്നെ സ്വീകരിച്ചിരുന്നത്. പാർട്ടി പറഞ്ഞതനുസരിച്ചാണ് ആറ്റിങ്ങലിൽ മത്സരത്തിനിറങ്ങിയത്. 28 വർഷം ഇടതുമുന്നണി കുത്തകയാക്കി വെച്ചിരുന്ന ആറ്റിങ്ങലിൽ എനിക്ക് ജയിക്കാനായി. തുടർന്ന് കോന്നിയിൽ പകരം ആരെന്ന് പാർട്ടി ചോദിച്ചപ്പോഴാണ് റോബിൻ പീറ്ററുടെ പേര് നിർദ്ദേശിച്ചത്. ജാതിയും മതവും മറ്റൊന്നും നോക്കാതെ വിജയസാധ്യത മാത്രം നോക്കിയിരുന്നു ഇത്.

എന്നാൽ ജില്ലാ നേതൃത്വത്തിന്റെ ആവശ്യം അംഗീകരിച്ച് കെപിസിസി മോഹൻ രാജിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചു. അത് ഞാൻ പൂർണ്ണമായി അംഗീകരിച്ചു. പ്രചാരണങ്ങളിൽ പൂർണ്ണമായും പങ്കാളിയായി. തോൽവിയിൽ വലിയ ഖേദമുണ്ട്. ഡിസിസിക്കാണ് പ്രചാരണത്തിന്റേയും മറ്റും പൂർണ്ണ ചുമതലയുണ്ടായിരുന്നത്. അവരുടെ പ്രചാരണം ജനങ്ങളിലെത്തിയിട്ടുണ്ടാകില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. താൻ എംഎൽഎ ആയി തുടരണം എന്നായിരുന്നു ജനങ്ങളുടെ ആഗ്രഹം. അതു നടക്കാതെ വന്നത് അവർക്കു ബുദ്ധിമുട്ടായിട്ടുണ്ടാവണം. ജനങ്ങളുടെ ആ പ്രയാസം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ടാവാമെന്ന് അടൂർ പ്രകാശ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP