Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എംജി യുണിവേഴ്‌സിറ്റിക്ക് പിന്നാലെ ചങ്ങനാശ്ശേരി എസ്ബി കോളജിലും മാർക്ക് ദാന വിവാദം; എംഎസ്സി വിദ്യാർത്ഥികൾക്ക് മാർക്ക് കൂട്ടി നൽകിയെന്ന് ആരോപണം; വിവാദം പുറത്തെത്തിയത് ഗവേണർണിങ് കൗൺസിൽ മെമ്പർ വിസിക്ക് നൽകിയ പരാതിയെത്തുടർന്ന്; ആരോപണ വിധേയരായ അദ്ധ്യാപകരെ പരീക്ഷാ സംബന്ധമായ ജോലികളിൽ നിന്ന് വിലക്കി

എംജി യുണിവേഴ്‌സിറ്റിക്ക് പിന്നാലെ ചങ്ങനാശ്ശേരി എസ്ബി കോളജിലും മാർക്ക് ദാന വിവാദം; എംഎസ്സി വിദ്യാർത്ഥികൾക്ക് മാർക്ക് കൂട്ടി നൽകിയെന്ന് ആരോപണം; വിവാദം പുറത്തെത്തിയത് ഗവേണർണിങ് കൗൺസിൽ മെമ്പർ വിസിക്ക് നൽകിയ പരാതിയെത്തുടർന്ന്; ആരോപണ വിധേയരായ അദ്ധ്യാപകരെ പരീക്ഷാ സംബന്ധമായ ജോലികളിൽ നിന്ന് വിലക്കി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; എംജി യുണിവേഴ്‌സിറ്റിക്ക് പിന്നാലെ ചങ്ങനാശ്ശേരി എസ്ബി കോളജിലും മാർക്ക് ദാന വിവാദം. എംജി യൂണിവേഴ്‌സിറ്റിയിൽ മന്ത്രി ഇടപെട്ട മാർക്ക് ദാനം വിവാദമായതോടെ സിന്റിക്കേറ്റ് ഇടപെട്ട് ദാനം നൽകിയ മാർക്ക് പിൻവലിക്കുകയായിരുന്നു. പ്രാക്ടിക്കൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞ എംഎസ്സി വിദ്യാർത്ഥികൾക്ക് അദ്ധ്യാപകർ മാർക്ക് കൂട്ടി നൽകിയെന്നാണ് ഇപ്പോൾ എസ്ബി കോളേജിൽ ഉയർന്നിരിക്കുന്ന ആരോപണം.

എംഎസ് സി കെമിസ്ട്രി അവസാന സെമസ്റ്റർ പ്രാക്ടിക്കൽ പരീക്ഷയിലാണ് മാർക്ക് കൂട്ടി നൽകിയത്. കോളജ് ഗവേണർണിങ് കൗൺസിൽ മെമ്പർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർക്ക് നൽകിയ പരാതിയെത്തുടർന്നാണ് വിഷയം പുറത്തറിഞ്ഞത്. ഏപ്രിൽ 12ന് നടന്ന ഓർഗാനിക് കെമിസ്ട്രി നാലാം സെമസ്റ്റർ പ്രാക്ടിക്കൽ പരീക്ഷയിലാണ് മാർക്ക് ദാനം നൽകിയതെന്ന് യൂണിവേഴ്സിറ്റിയിൽ നിന്ന് ലഭിച്ച രേഖകൾ വ്യക്തമാക്കുന്നുവെന്ന് ദി ന്യു ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ഇതിന് പിന്നാലെ, ആരോപണ വിധേയരായ അദ്ധ്യാപകരെ പരീക്ഷാ സംബന്ധമായ ജോലികൾ കൈകാര്യം ചെയ്യുന്നതിൽ നിന്ന് കോളജ് വിലക്കി.സംഭവത്തെക്കുറിച്ച് അന്വേഷിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പരീക്ഷകളിൽ കരുതിക്കൂട്ടിയുള്ള തിരിമറി നടന്നിട്ടില്ലെന്നാണ് വ്യക്തമാക്കുന്നതെന്നും എന്നാൽ ചില അദ്ധ്യാപകർക്ക് അശ്രദ്ധ സംഭവിച്ചുവെന്നുമാണ് കോളജ് പ്രിൻസിപ്പലിന്റെ പേരിൽ പുറത്തുവന്ന കുറിപ്പിൽ പറയുന്നത്.

കോളജിന്റെ അക്കാദമിക്ക് ട്രാക്ക് നിലനിർത്താൻ വേണ്ടിയാണ് മാർക്ക് ദാനം നടത്തിയതെന്നാണ് യൂണിവേഴ്സിറ്റി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പരീക്ഷയിൽ 47 മാർക്ക് നേടിയ രണ്ട് വിദ്യാർത്ഥികൾക്ക് 57 മാർക്കും മറ്റൊരു വിദ്യാർത്ഥിക്ക് 62മാർക്കും നൽകി. 42മാർക്ക് ലഭിച്ച കുട്ടിക്ക് 52മാർക്ക് നൽകി. 12 വിദ്യാർത്ഥികളാണ് പരീക്ഷയിൽ പങ്കെടുത്തത്.

അതേസമയം എംജി സർവകലാശാലയിൽ മാർക്ക് ദാനം ചെയ്ത തീരുമാനം പിൻവലിച്ചത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും അദാലത്തിൽ നടത്തിയ ഇടപെടൽ ക്രമവിരുദ്ധമാണെന്ന് തെളിഞ്ഞിതിന് പിന്നാലെയായിരുന്നു. ബിടെക് വിദ്യാർത്ഥികൾക്ക് അഞ്ച് മാർക്ക് സ്പെഷ്യൽ മോഡറേഷൻ വഴിനൽകാമെന്ന വിവാദ തീരുമാനമാണ് പിൻവലിച്ചത്. .

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിന്റെ സെക്രട്ടറി കെ ഷറഫുദീന്റെ അയൽവാസിക്കായി കോഴ്സിന് ഒന്നാകെ സ്പെഷ്യൽ മോഡറേഷൻ നൽകാനുള്ള തീരുമാനമാണ് പിൻവലിച്ചത്. സിൻഡിക്കേറ്റിനെ മറികടന്ന് മന്ത്രിയും, പ്രൈവറ്റ് സെക്രട്ടറിയും നടത്തിയ ഇടപെടൽ ക്രമവിരുദ്ധമാണെന്ന് തെളിഞ്ഞിരുന്നു.വിവാദങ്ങളിൽ സർക്കാർ അതൃപ്തി അറിയിച്ചതിനെ തുടർന്ന്, ഹയർ എഡ്യൂക്കേഷൻ അഡീഷനൽ സെക്രട്ടറി വിഷയത്തിൽ ഇടപെട്ടിരുന്നു. തുടർന്നാണ് തീരുമാനം പിൻവലിക്കാൻ സിൻഡിക്കേറ്റ് നിർബന്ധിതരായത്. ഇന്ന് ചേർന്ന അടിയന്തിര സിൻഡിക്കേറ്റ് യോഗത്തിലായിരുന്നു തിരുത്തൽ നടപടി. വൈസ് ചാൻസലർ സാബു തോമസ് വിദേശത്തായതിനാൽ പ്രോവിസി സിടി ആനന്ദകുമാറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച മാർക്ക് ദാന ആരോപണത്തിൽ വ്യക്തമായ തെളിവുകൾ പുറത്തു വന്നതിന് പിന്നാലെയാണ് തീരുമാനം പിൻവലിച്ചത്.

എന്നാൽ, അദാലത്തിന് മുമ്പ് തന്നെ മോഡറേഷൻ നൽകാൻ സിൻഡിക്കേറ്റ് തീരുമാനം എടുത്തുവെന്നായിരുന്നു വിസി ഗവർണർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയത്. അദാലത്ത് വിവരങ്ങൾ പുറത്തുവന്നതിൽ സർവകലാശാലയുടെ അന്വേഷണവും നടന്നു വരികയാണ്. ഇതിനിടെയാണ് സർവകലാശാലയുടെ തെറ്റ് തിരുത്തൽ നടപടി. മാർക്ക് ദാനം റദ്ദാക്കിയതോടെ മന്ത്രിയും, വൈസ് ചാൻസിലറും ഉൾപ്പെടെയുള്ളവരുടെ വാദങ്ങളാണ് പൊളിയുന്നത്. ഫെബ്രുവരി ഇരുപത്തിരണ്ടിന് നടന്ന അദാലത്തിലായിരുന്നു വിവാദ ഇടപെടൽ നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP