Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുത്തൻപള്ളി ആണ്ടുനേർച്ചയുടെ ഭാഗമായി നടത്തിയ സമൂഹവിവാഹത്തിൽ മംഗല്യഭാഗ്യം ലഭിച്ചത് ഒമ്പത് യുവതികൾക്ക്; നിക്കാഹ് കർമത്തിന് നേതൃത്വം നൽകിയത് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ

പുത്തൻപള്ളി ആണ്ടുനേർച്ചയുടെ ഭാഗമായി നടത്തിയ സമൂഹവിവാഹത്തിൽ മംഗല്യഭാഗ്യം ലഭിച്ചത് ഒമ്പത് യുവതികൾക്ക്; നിക്കാഹ് കർമത്തിന് നേതൃത്വം നൽകിയത് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

എരമംഗലം: പുത്തൻപള്ളി ശൈഖ് കുഞ്ഞഹമ്മദ് മുസ്ലിയാരുടെ 109-ാമത് ആണ്ടുനേർച്ചയുടെ ഭാഗമായി നടത്തിയ സമൂഹവിവാഹത്തിൽ ഒമ്പത് യുവതികൾ സുമംഗലികളായി. പുത്തൻപള്ളി മഹല്ല് പരിധിയിലെ മൂന്ന് യുവതികളും സമീപ പ്രദേശങ്ങളായ അയിരൂർ, നാക്കോല, അയൽ ജില്ലയായ തൃശ്ശൂർ ചാവക്കാട് എന്നിവിടങ്ങളിൽനിന്നുള്ള ആറ് യുവതികളും ഉൾപ്പെടെ ഒമ്പതുപേർക്കാണ് മംഗല്യഭാഗ്യം ലഭിച്ചത്. വിവാഹിതരാവുന്ന നവദമ്പതിമാർക്ക് പത്തുപവൻ സ്വർണാഭരണവും ഉപഹാരവുമാണ് മഹല്ല് കമ്മിറ്റി നൽകിയത്. സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ നിക്കാഹ് കർമത്തിന് നേതൃത്വംനൽകി. ആണ്ടുനേർച്ചയുടെ ഭാഗമായി അഞ്ചാംതവണയാണ് ഇത്തരത്തിൽ സമൂഹവിവാഹം നടക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP