Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്ഥാപകൻ കെ എബ്രഹാമിന്റെ കൊച്ചുമകനും ഇന്ത്യൻ ബൈബിൾ കോളേജ് സെമിനാരി പ്രിൻസിപ്പളുമായ ഡോക്ടർ ടി വത്സൻ എബ്രഹാം ഐപിസി ജനറൽ പ്രസിഡന്റായി; കർണാടക ചെയർമാനായ സാം എബ്രഹാം ജനറൽ സെക്രട്ടറി; ഏറ്റവും വലിയ പെന്തക്കോസ്തൽ സഭയായ ഐപിസിക്ക് പുതിയ ഭാരവാഹികളായി

സ്ഥാപകൻ കെ എബ്രഹാമിന്റെ കൊച്ചുമകനും ഇന്ത്യൻ ബൈബിൾ കോളേജ് സെമിനാരി പ്രിൻസിപ്പളുമായ ഡോക്ടർ ടി വത്സൻ എബ്രഹാം ഐപിസി ജനറൽ പ്രസിഡന്റായി; കർണാടക ചെയർമാനായ സാം എബ്രഹാം ജനറൽ സെക്രട്ടറി; ഏറ്റവും വലിയ പെന്തക്കോസ്തൽ സഭയായ ഐപിസിക്ക് പുതിയ ഭാരവാഹികളായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ ജനറൽ പ്രസിഡന്റായി പാസ്റ്റർ ഡോ. ടി.വൽസൻ ഏബ്രഹാമും ജനറൽ സെക്രട്ടറിയായി പാസ്റ്റർ സാം ജോർജും തിരഞ്ഞെടുക്കപ്പെട്ടു. ഐപിസി പഞ്ചാബ് സ്റ്റേറ്റ് പ്രസിഡന്റായ പാസ്റ്റർ വൽസൻ ഏബ്രഹാം ഇന്ത്യ ബൈബിൾ കോളജ് സെമിനാരി പ്രിൻസിപ്പലാണ്. ഐപിസി സ്ഥാപകൻ കെ.ഇ.ഏബ്രഹാമിന്റെ കൊച്ചുമകനുമാണ്. ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ സാം ജോർജ് , ഐപിസി കർണാടക സ്റ്റേറ്റ് ചെയർമാനാണ്. പത്തനാപുരം സെന്റർ പാസ്റ്ററായും പ്രവർത്തിക്കുന്നുണ്ട്.സഭാ ജനറൽ ബോഡിയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. പാസ്റ്റർ വിൽസൻ ജോസഫിനെ വൈസ് പ്രസിഡന്റായും പാസ്റ്റർ എംപി.ജോർജുകുട്ടി ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. സണ്ണി മുളമൂട്ടിലാണ് ട്രഷറർ. 126 അംഗ ജനറൽ കൗൺസിലിനെയും തിരഞ്ഞെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP