Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനി; കുന്ദമംഗലത്ത് നിന്ന് പിടിയിലായത് അഞ്ഞൂറ് ഗ്രാം ബ്രൗൺ ഷുഗറുമായി; രാജസ്ഥാൻ സ്വദേശി ഭരത്‌ലാൽ ആജ്‌നയ്ക്ക് 12 വർഷം കഠിന തടവും ഒരുലക്ഷം പിഴയും വിധിച്ച് കോടതി

കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനി; കുന്ദമംഗലത്ത് നിന്ന് പിടിയിലായത് അഞ്ഞൂറ് ഗ്രാം ബ്രൗൺ ഷുഗറുമായി; രാജസ്ഥാൻ സ്വദേശി ഭരത്‌ലാൽ ആജ്‌നയ്ക്ക് 12 വർഷം കഠിന തടവും ഒരുലക്ഷം പിഴയും വിധിച്ച് കോടതി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന കേസിലെ പ്രധാനിയായ രാജസ്ഥാൻ സ്വദേശിക്ക് ശിക്ഷ വിധിച്ച കോടതി. ബ്രൗൺ ഷുഗർ കടത്തിയ കേസിലെ പ്രതി ഭരത്‌ലാൽ ആജ്‌നയെ 12 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനുമാണ് കോടതി വിധിച്ചത്.വടകര എൻഡിപിഎസ് സെഷൻസ് കോടതിയുടേതാണ് വിധി.500 ഗ്രാം ബ്രൗൺഷുഗർ ഇയാളിൽ നിന്ന് പിടികൂടിയിരുന്നു. 2018 സെപ്റ്റംബർ മാസത്തിൽ കുന്നമംഗലം എൻഐടി പരിസരത്ത് കുന്ദമംഗലം പൊലീസും ഡൻസാഫും ചേർന്നാണ് 500 ഗ്രാം ബ്രൗൺഷുഗറുമായി ഇയാളെ പിടികൂടിയത്. കുന്ദമംഗലം എസ്‌ഐ മാരായ കൈലാസ്‌നാഥ് എസ്ബി, അശോകൻ ടിഎ, എസ്‌ഐ അബ്ദുൾ മുനീർ, ഡൻസാഫ് ടീമംഗങ്ങൾ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP