Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എംഎസ് ധോണിയെ ഇനി ഇന്ത്യൻ ടീമിൽ കാണാനാകുമോ? ഇതിഹാസ താരം ഇനി നീലക്കുപ്പായമണിയുക വിടവാങ്ങൽ മത്സരം കളിക്കാൻ മാത്രം; കായിക ക്ഷമത വീണ്ടെടുക്കാൻ മുൻ നായകൻ ജാർഖണ്ഡ് അണ്ടർ 19 ടീമിനൊപ്പമെന്നും സൂചന

എംഎസ് ധോണിയെ ഇനി ഇന്ത്യൻ ടീമിൽ കാണാനാകുമോ? ഇതിഹാസ താരം ഇനി നീലക്കുപ്പായമണിയുക വിടവാങ്ങൽ മത്സരം കളിക്കാൻ മാത്രം; കായിക ക്ഷമത വീണ്ടെടുക്കാൻ മുൻ നായകൻ ജാർഖണ്ഡ് അണ്ടർ 19 ടീമിനൊപ്പമെന്നും സൂചന

സ്‌പോര്ട്‌സ് ഡെസ്‌ക്‌

മുംബൈ: ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിൽക്കുകയാണ് മുൻ നായകൻ എംഎസ് ധോണി. എന്നാൽ ക്രിക്കറ്റിൽ നിന്ന് മാറി നിൽക്കുന്ന ധോണി തന്റെ ഭാവിയെകുറിച്ചോ വിരമിക്കലിനെ കുറിച്ചോ ഒരു തീരുമാനവും പറഞ്ഞിട്ടില്ല. ഇപ്പോൾ മുൻ നായകൻ സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായതിന് പിന്നാലെ ഏവരും ചോദിക്കുന്ന ചോദ്യം എന്താണ് ധോണിയുടെ കാര്യത്തിലെ തീരുമാനം എന്നാണ്. എംഎസ് ധോണി ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്ററാണ് എന്ന് വിശേഷിപ്പിച്ചായിരുന്നു ഗാംഗുലിയുടെ മറുപടി. എന്നാൽ ഇനി ധോണി ഇന്ത്യൻ ടീമിൽ കളിക്കുന്നുവെങ്കിൽ അത് വിടവാങ്ങൽ മത്സരത്തിന് മാത്രമായിരിക്കും എന്ന് ബിസിസിഐയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇനി വിടവാങ്ങൽ പരമ്പരയിലല്ലാതെ ധോനിക്ക് ദേശീയ ടീമിൽ ഇടംലഭിക്കില്ലെന്ന് മുംബൈ മിററാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതായത് ഇനി സെലക്ഷൻ കമ്മിറ്റി ധോനിയുടെ വിടവാങ്ങൽ പരമ്പരയ്ക്കു വേണ്ടി മാത്രമേ അദ്ദേഹത്തിന്റെ പേര് പരിഗണിക്കൂ. ധോനിയുടെ വിരമിക്കലിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ ശരിവെയ്ക്കുന്നതാണ് പുതിയ വാർത്തകൾ.

ലോകകപ്പ് സെമിയിൽ ന്യൂസീലൻഡിനോട് തോറ്റ് പുറത്തായ ശേഷം ഇതുവരെ ധോനി ടീമിൽ ഇടംനേടിയിട്ടില്ല. ഇതിനു ശേഷം നടന്ന വിൻഡീസ്, ദക്ഷിണാഫ്രിക്ക പരമ്പരകളിൽ നിന്ന് ധോനി സ്വയം പിൻവാങ്ങുകയായിരുന്നു. ഈ ഇടവേള സൈനിക സേവനത്തിനു വേണ്ടിയാണ് ധോനി ചെലവഴിച്ചത്. പിന്നാലെ ബംഗ്ലാദേശ് പരമ്പരയിലേക്കും തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ധോനി അറിയിച്ചു. അതേസമയം, ഫിറ്റ്നസ് വീണ്ടെടുക്കുന്നതുമായി ബന്ധപ്പെട്ട് ധോനി ജാർഖണ്ഡ് അണ്ടർ 19 ടീമിനൊപ്പം പരിശീലനം നടത്താനൊരുങ്ങുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ധോണിയുടെ വിരമിക്കലിനെ കുറിച്ച് പല അഭ്യൂഹങ്ങളും മുൻപും പുറത്ത് വന്നിരുന്നു. എന്നാൽ ധോണിക്ക് പറയാനുള്ളത് കേൾക്കട്ടെ എന്നായിരുന്നു ഗാംഗുലി പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP