Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെയ്യുന്നതിലൊക്കെ ആത്മാർത്ഥതയും പ്രതിബന്ധതയും പ്രകടിപ്പിക്കാൻ ശ്രമിച്ച ഇതുപോലെ മറ്റൊരു നേതാവുമില്ല; ടിഎം ജേക്കബ് ഏറ്റവും മികച്ച നിയമസഭാ സമാജികനും പ്രഗത്ഭനായ ഭരണാധികാരിയുമായിരുന്നുവെന്ന് ഉമ്മൻ ചാണ്ടി

ചെയ്യുന്നതിലൊക്കെ ആത്മാർത്ഥതയും പ്രതിബന്ധതയും പ്രകടിപ്പിക്കാൻ ശ്രമിച്ച ഇതുപോലെ മറ്റൊരു നേതാവുമില്ല; ടിഎം ജേക്കബ് ഏറ്റവും മികച്ച നിയമസഭാ സമാജികനും പ്രഗത്ഭനായ ഭരണാധികാരിയുമായിരുന്നുവെന്ന് ഉമ്മൻ ചാണ്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഏറ്റവും മികച്ച നിയമസഭാ സമാജികനും പ്രഗത്ഭനായ ഭരണാധികാരിയുമായിരുന്നു ടിഎം ജേക്കബ് എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ടിഎം ജേക്കബ് സ്മരണാജ്ഞലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്ന് പതിറ്റാണ്ടോളം ജേക്കബിന്റെ നിയമസഭാ പ്രവർത്തനങ്ങൾ അടുത്ത് നിന്ന് നിരീക്ഷിച്ചിട്ടുണ്ട്. സൗജന്യ റേഷൻ നൽകുന്നതിൽ ഉൾപ്പെടെയുള്ള കാര്യത്തിൽ ജേക്കബിന്റെ ഭരണ മികവ് ബോധ്യപ്പെട്ടിരുന്നതാണ്. ചെയ്യുന്നതിലൊക്കെ ആത്മാർത്ഥതയും പ്രതിബന്ധതയും പ്രകടിപ്പിക്കാൻ ശ്രമിച്ച ഇതുപോലെ മറ്റൊരു നേതാവുമില്ല. ജേക്കബിന്റെ സ്മരണ എക്കാവവും നിലനിർത്തേണ്ടതാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

നാടിനും ജനങ്ങൾക്കും വേണ്ടതാണ് ടിഎം ജേക്കബ് ചിന്തിച്ചതും പ്രവർത്തിച്ചതും. അദ്ദേഹത്തിന്റെ ഭരണ പാടവം മഹത്തരമായിരുന്നുവെന്ന് ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തിയ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ പറഞ്ഞു. ടിഎം ജേക്കബ് മെമോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്മരണാജ്ഞലിയിൽ ഡെയ്‌സി ജേക്കബ് അധ്യക്ഷയായിരുന്നു.

ഏറ്റവും മികച്ച നിയമസഭാ സാമാജികനായി തെരഞ്ഞെടുത്ത ശ്രീ എം ഉമ്മറിന് ചടങ്ങിൽ അവാർഡ് സമ്മാനിച്ചു. മുൻ മന്ത്രി അനൂപ് ജേക്കബ്, കേരളാ കോൺഗ്രസ് ചെയർമാൻ(ജേക്കബ്) ജോണി നെല്ലൂർ, എം ഉമ്മർ എംഎൽഎ, അമ്പിളി ജേക്കബ്, സണ്ണികുട്ടി എബ്രഹാം എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP