Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ചെങ്കോട്ടകൾ തകർന്ന എൽഡിഎഫിന് ഉപതെരഞ്ഞെടുപ്പിലെ വോട്ട് വിഹിതത്തിലും വൻ കുതിപ്പ്; ആറ് മാസം കൊണ്ട് ബിജെപിക്ക് കുറഞ്ഞത് 42975 വോട്ടുകൾ; 121 മണ്ഡലങ്ങളിൽ ഒന്നാമതെത്തിയ കോൺഗ്രസിന് കുറഞ്ഞത് 41840 വോട്ടുകൾ; സിപിഎമ്മിന് കൂടിയത് 43674 വോട്ടുകൾ; മലയാളികളുടെ മനസ്സിന്റെ ചാഞ്ചാട്ടം തിരിച്ചറിയാനാകാതെ മുന്നണികൾ; ആറ് മാസം കൊണ്ട് മാറിയ കണക്കുകൾ ഇങ്ങനെ

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ചെങ്കോട്ടകൾ തകർന്ന എൽഡിഎഫിന് ഉപതെരഞ്ഞെടുപ്പിലെ വോട്ട് വിഹിതത്തിലും വൻ കുതിപ്പ്; ആറ് മാസം കൊണ്ട് ബിജെപിക്ക് കുറഞ്ഞത് 42975 വോട്ടുകൾ; 121 മണ്ഡലങ്ങളിൽ ഒന്നാമതെത്തിയ കോൺഗ്രസിന് കുറഞ്ഞത് 41840 വോട്ടുകൾ; സിപിഎമ്മിന് കൂടിയത് 43674 വോട്ടുകൾ; മലയാളികളുടെ മനസ്സിന്റെ ചാഞ്ചാട്ടം തിരിച്ചറിയാനാകാതെ മുന്നണികൾ; ആറ് മാസം കൊണ്ട് മാറിയ കണക്കുകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് നേരെ വിപരീതമായിട്ടാണ് ഇന്നലെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോഴുള്ള വോട്ട് നില. ലോക്‌സഭയിൽ ഇടത്പക്ഷം തകർന്നടിഞ്ഞപ്പോൾ യുഡിഎഫ് വോട്ട് വർധിപ്പിച്ചു. ബിജെപിയും വലിയ നേട്ടമുണ്ടാക്കി. എന്നാൽ ഇപ്പോൾ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ നേട്ടം ഇടത്പക്ഷത്തിനാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ സീറ്റ് നേടാൻ കഴിഞ്ഞില്ലെങ്കിലും വോട്ടുകളുടെ എണ്ണത്തിൽ വലിയ മുന്നേറ്റമാണ് ബിജെപി ഉണ്ടാക്കിയത്. എന്നാൽ ഇത്തവണ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന വട്ടിയൂർക്കാവിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അഞ്ച് മണ്ഡലങ്ങളിലുമായി 2016ലെ കണക്കുകളിൽ നിന്ന് 42,975 വോട്ടിന്റെ കുറവാണ് ബിജെപിക്ക് ഉണ്ടായിരിക്കുന്നത്.

കോൺഗ്രസിന്റെ കാര്യവും അത്ര മെച്ചമല്ല. അഞ്ചിൽ നാല് മണ്ഡലങ്ങളും സിറ്റിങ് സീറ്റായിരുന്നു, സംസ്ഥാന സർക്കാരിനതിരായ ജനവികാരം വോട്ടാകുമെന്ന് പ്രതീക്ഷിച്ച കോൺഗ്രസിന് ജനങ്ങൾക്ക് സിപിഎമ്മിനോടോ പിണറായി സർക്കാരിനോടോ വിരുദ്ധ നിലപാട് ഇല്ല എന്നും തെളിഞ്ഞു.ലോക്സഭയിലെ ചരിത്രവിജയം സമ്മാനിച്ച ജനം വട്ടിയൂർക്കാവിലും കോന്നിയിലും യുഡിഎഫിനെ കൈവിട്ടു. അഞ്ചിടങ്ങളിലുമായി യുഡിഎഫിന് 41840 വോട്ടിന്റെ വലിയ ചോർച്ചയുണ്ടായി. ആകെ ആശ്വാസം അരൂരിൽ ഷാനിമോൾ ഉസ്മാന് ലഭിച്ച 3700 അധിക വോട്ട് മാത്രം.വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർത്ഥി മോഹൻ കുമാർ മുരളീധരനെക്കാൾ 13,180 വോട്ട് കുറച്ചാണ് നേടിയത്.

എറണാകുളത്താണ് ഏറ്റവും വലിയ ചോർച്ചയുണ്ടായത്. 24,029 വോട്ടിന്റെ കുറവ്. പോളിങ്ങ് ശതമാനത്തിലുണ്ടായ വലിയ കുറവും ഇതിന് കാരണമാണ്. കോന്നിയിൽ 5521 വോട്ടാണ് നഷ്ടപ്പെട്ടത്. മഞ്ചേശ്വരത്ത് ഭൂരിപക്ഷം കൂട്ടിയപ്പോഴും 2810 വോട്ട് കുറഞ്ഞു. വോട്ട് ചോർച്ചയ്ക്ക് ഏറ്റവും വലിയ കാരണം ഒരുമയില്ലായ്മ തന്നെയാണ് എന്നാണ് പാർട്ടി വിലയിരുത്തൽ ആദ്യ ഘട്ടത്തിൽ പുറത്ത് വരുന്നത്.അരൂരിൽ എം ലിജു എന്ന ഡിസിസി പ്രസിഡന്റിന്റഎ മിടുക്കാണ് ഇടത് കോട്ടയിൽ വിള്ളൽ വീഴ്‌ത്തി ജയിച്ച് കയറാൻ കരുത്തായത്.

മണ്ഡലങ്ങളിലേക്ക് വന്നാൽ വട്ടിയൂർക്കാവാണ് കോൺഗ്രസിനും ബിജെപിക്കും വലിയ തിരിച്ചടിയുണ്ടായത്. കോൺഗ്രസിന് ലോക്‌സഭയിലെ ണക്ക് പരിശോധിക്കുമ്പോൾ 13,000 വോട്ട് കുറഞ്ഞപ്പോൾ ബിജെപിക്ക് കുറഞ്ഞത് 23,000 വോട്ടുകളാണ്. ഇവിടെ 25000 വോട്ടുകൾ വികെ പ്രശാന്തിലൂടെ ഇടത്പക്ഷം അധികം പിടിച്ചു. കോന്നിയിൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വീണ ജോർജും സുരേന്ദ്രനും തമ്മിലുണ്ടായിരുന്നത് വെറും 440 വോട്ടുകളുടെ വ്യത്യാസമായിരുന്നു. എന്നാൽ ഇപ്പോൾ അത് ജനീഷ് കുമാറുമായി താരതമ്യം ചെയ്യുമ്പോൾ 14,313 വോട്ടായി വർധിച്ചു.ലോക്‌സഭയിൽ ലഭിച്ച വോട്ടുകൾ കെ സുരേന്ദ്രന് കോന്നിയിൽ ഇത്തവണ ലഭിച്ചതുമില്ല. കുറവ് വന്നത് 6720 വോട്ടുകൾ.

ലോക്സഭാ തിരഞ്ഞെടുപ്പിൽ നാണംകെട്ട തോൽവിയിൽ നിന്ന് എൽഡിഎഫ് അതിശക്തമായി തിരിച്ചുവന്നു. 43674 വോട്ട് എൽഡിഎഫിന് ആകെ അഞ്ചിടങ്ങളിലുമായി കൂടി. വട്ടിയൂർക്കാവിൽ മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയപ്പോൾ 25416 വോട്ടിന്റെ വലിയ വർധനയുണ്ടായി. വട്ടിയൂർക്കാവ് കഴിഞ്ഞാൽ കോന്നിയിലാണ് എൽഡിഎഫിന് കൂടുതൽ വോട്ട് വർധിച്ചത്- 7153 വോട്ട്. എറണാകുളത്ത് പോളിങ് കുറഞ്ഞിട്ടും 3399 വോട്ട് കൂടി. ഉറച്ച കോട്ടയായ അരൂരിൽ തോറ്റപ്പോഴും 2269 വോട്ട് കൂടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP