Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളത്തിലെ പ്രസ് ക്ലബുകൾ നടത്തിയ സർക്കാർ ഫണ്ട് വെട്ടിപ്പിനെ കുറിച്ചു വിജിലൻസ് അന്വേഷണം; പരാതികൾ വിജിലൻസ് ഡയറക്ടർക്ക് കൈമാറി അഡീഷണൽ ചീഫ് സെക്രട്ടറി; തീരുമാനം മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം; വികസന പദ്ധതികളുടെ പേരിൽ അനുവദിച്ച ഫണ്ടിന് വിനിയോഗ സർട്ടിഫിക്കറ്റ് നൽകാത്ത എല്ലാ പ്രസ് ക്ലബ്ബുകളും കുടുങ്ങും; അന്വേഷണം അട്ടിമറിക്കാനും അണിയറയിൽ കളികൾ; അഴിമതിക്കാരെ വീഴ്‌ത്താൻ പിണറായി കച്ചകെട്ടുമ്പോൾ മാധ്യമ ലോകവും ഭയപ്പാടിൽ

കേരളത്തിലെ പ്രസ് ക്ലബുകൾ നടത്തിയ സർക്കാർ ഫണ്ട് വെട്ടിപ്പിനെ കുറിച്ചു വിജിലൻസ് അന്വേഷണം; പരാതികൾ വിജിലൻസ് ഡയറക്ടർക്ക് കൈമാറി അഡീഷണൽ ചീഫ് സെക്രട്ടറി; തീരുമാനം മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം; വികസന പദ്ധതികളുടെ പേരിൽ അനുവദിച്ച ഫണ്ടിന് വിനിയോഗ സർട്ടിഫിക്കറ്റ് നൽകാത്ത എല്ലാ പ്രസ് ക്ലബ്ബുകളും കുടുങ്ങും; അന്വേഷണം അട്ടിമറിക്കാനും അണിയറയിൽ കളികൾ; അഴിമതിക്കാരെ വീഴ്‌ത്താൻ പിണറായി കച്ചകെട്ടുമ്പോൾ മാധ്യമ ലോകവും ഭയപ്പാടിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ പ്രസ് ക്ലബുകൾ നടത്തിയ സർക്കാർ ഫണ്ട് വെട്ടിപ്പിനെ കുറിച്ചു വിജിലൻസ് വകുപ്പ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്. സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച് അനുവദിച്ച മൂന്നു കോടിയോളം രൂപ പ്രസ് ക്ലബുകൾ ദുരുപയോഗിക്കുകയും വകമാറ്റി ചെലവഴിക്കുകയും ചെയ്തതിനെ കുറിച്ചാണ് അന്വേഷണം. ഈ വിഷയത്തിൽ കൺറ്റോൺമെന്റ് പൊലീസ് സ്‌റ്റേഷനിൽ പരാതി കിട്ടിയിരുന്നു. എന്നാൽ വിജിലൻസിനെ സമീപിക്കാനായിരുന്നു പൊലീസിന്റെ നിർദ്ദേശം. ഇതിന് പിന്നാലെയാണ് സർക്കാർ തന്നെ പരാതി വിജിലൻസിന് കൈമാറുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമാണ് പരാതികൾ വിജിലൻസിന് കൈമാറുന്നത്. മരടിലെ ഫ്‌ളാറ്റ് അഴിമതിയിലും മറ്റും ബിൽഡർമാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഈ വിഷയത്തിലും തെറ്റുകാരുണ്ടെങ്കിൽ പിടിക്കാനാണ് പിണറായി സർക്കാരിന്റെ തീരുമാനം. അതുകൊണ്ടാണ് ഫയൽ വിജിലൻസിന് വിടുന്നത്. ആവശ്യമെങ്കിൽ വിഷയത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണവും നടത്തും. ഗുരുതര ക്രമക്കേടുകൾ പ്രസ് ക്ലബ്ബുമായി ബന്ധപ്പെട്ടുണ്ടായി എന്ന് പരാതി നൽകിയും മാധ്യമ പ്രവർത്തകരാണ്. അതിനിടെ കേസ് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമവും അണിയറയിൽ സജീവമാണ്.

പ്രസ് ക്ലബുകൾക്ക് വിവിധ വികസന പദ്ധതികൾക്ക് അനുവദിക്കുന്ന തുകയ്ക്ക് വിനിയോഗ സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ പല പ്രാവശ്യം നോട്ടീസ് നൽകിയിട്ടും ഭാരവാഹികൾ മറുപടി നൽകുന്നില്ലെന്നു ഐപിആർഡി വകുപ്പു നേരത്തേ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കിയിരുന്നു. പ്രസ് ക്ലബുകളിൽ നേരിട്ടു ചെന്നു വിനിയോഗ സർട്ടിഫിക്കറ്റ് വാങ്ങാനായി ഐപിആർഡി ഡയറക്ടർ വിവിധ മേഖലകളുടെ ചുമതലയുള്ള ഡപ്യൂട്ടി ഡയറക്ടർമാർക്കു നിർദേശവും നൽകി. അനുവദിച്ച തുക വകമാറ്റിയതിനാലാണ് മിക്ക പ്രസ് ക്ലബുകൾക്കും വിനിയോഗ സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിയാത്തത്.

സമർപ്പിക്കുന്ന വിനിയോഗ സർട്ടിഫിക്കറ്റുകൾ അക്കൗണ്ടന്റ് ജനറൽ (കേരള)യ്ക്ക് ഓഡിറ്റിങിനായി സമർപ്പിക്കാനുള്ളതിനാൽ പ്രസ് ക്ലബ് സെക്രട്ടറിയുടെ സത്യവാങ്മൂലത്തോടെയേ വിനിയോഗ സർട്ടിഫിക്കറ്റ് കൈപ്പറ്റാൻ സാധിക്കുകയുള്ളുവെന്നു ഐപിആർഡി വിഭാഗം നിബന്ധനയും വച്ചിട്ടുണ്ട്. ന്യൂഡൽഹിയിലെ കെയുഡബ്ല്യൂജെ ഘടകത്തിന് അനുവദിച്ച 25 ലക്ഷം രൂപ ദുരുപയോഗം ചെയ്തതു സംബന്ധിച്ചു കൊച്ചിയിലെ ലീഗൽ ലിറ്ററസി കൗൺസിൽ സെക്രട്ടറി അഡ്വ. ജതിൻദാസ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിനും കെയുഡബ്ല്യൂജെ ഭാരവാഹികൾക്കും നോട്ടീസ് അയച്ചിരുന്നു.

ഫണ്ടു ദുരുപയോഗം കാരണം ഭാരവാഹികൾക്കു ഹൈക്കോടതിയിൽ മറുപടി സമർപ്പിക്കാൻ പോലും കഴിഞ്ഞിട്ടില്ല. പ്രസ് ക്ലബുകൾക്ക് നിശ്ചിത പദ്ധതികൾക്കായി അനുവദിക്കുന്ന ലക്ഷങ്ങൾ ആഘോഷങ്ങൾക്കും മറ്റുമായി ചെലവിടുകയാണു പ്രസ് ക്ലബുകളുടെ രീതി. ഐപിആർഡി ഉദ്യോഗസ്ഥർ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാൽ പ്രസ് ക്ലബ് ഭാരവാഹികൾ മറുപടി നൽകില്ല. ഉദ്യോഗസ്ഥർ കർശന നിലപാടെടുത്താൽ ഭീഷണിയും സ്ഥലംമാറ്റവും വരെയുണ്ടാകും.

ഐപിആർഡി വകുപ്പിൽ നിന്നു വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകളിൽ ലഭിച്ച വിവരമനുസരിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് 30 ലക്ഷം രൂപയുടെയും തിരുവനന്തപുരം കേസരി സ്മാരക ട്രസ്റ്റ് 25 ലക്ഷം രൂപയുടെയും കൊല്ലം പ്രസ് ക്ലബ് 15 ലക്ഷം രൂപയുടെയും ആലപ്പുഴ പ്രസ് ക്ലബ് 15 ലക്ഷം രൂപയുടെയും തൃശൂർ പ്രസ് ക്ലബ് അഞ്ചു ലക്ഷം രൂപയുടെയും മലപ്പുറം പ്രസ് ക്ലബ് 15 ലക്ഷം രൂപയുടെയും കോഴിക്കോട് പ്രസ് ക്ലബ് 25 ലക്ഷം രൂപയുടെയും കണ്ണൂർ പ്രസ് ക്ലബ് 10 ലക്ഷം രൂപയുടെയും സർക്കാർ ധനസഹായത്തിനു യഥാസമയം വിനിയോഗ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ട്.

പ്രസ് ക്ലബുകൾക്കുള്ള ധനസഹായത്തിന്റെ വിനിയോഗം സംബന്ധിച്ച യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ തുക അനുവദിക്കുന്ന ഉത്തരവിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരാവകാശ രേഖയിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP