Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇടത് സ്ഥാനാർത്ഥികൾ പുഷ്പ്ഹാരവുമായി ചങ്ങനാശേരിയിൽ ചെന്ന് സുകുമാരൻ നായർക്ക് മാലയിട്ട് കാലിൽ സ്രാഷ്ടാംഗം നമസ്‌ക്കരിക്കണമെന്ന പരിഹാസവുമായി വീണ്ടും വെള്ളാപ്പള്ളി നടേശൻ; ശരിദൂരം ശരിയെന്ന് കാലം തെളിയിക്കുമെന്ന മറുപടിയുമായി സുകുമാരൻ നായരും; വട്ടിയൂർക്കാവിലെ വോട്ട് പിടിത്തം താലൂക്ക് യൂണിയൻ തീരുമാനമെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി; ഉപതെരഞ്ഞെടുപ്പിലെ സാമുദായിക രാഷ്ട്രീയം ചർച്ചയാക്കി കളിയാക്കലും മറുപടിയും

ഇടത് സ്ഥാനാർത്ഥികൾ പുഷ്പ്ഹാരവുമായി ചങ്ങനാശേരിയിൽ ചെന്ന് സുകുമാരൻ നായർക്ക് മാലയിട്ട് കാലിൽ സ്രാഷ്ടാംഗം നമസ്‌ക്കരിക്കണമെന്ന പരിഹാസവുമായി വീണ്ടും വെള്ളാപ്പള്ളി നടേശൻ; ശരിദൂരം ശരിയെന്ന് കാലം തെളിയിക്കുമെന്ന മറുപടിയുമായി സുകുമാരൻ നായരും; വട്ടിയൂർക്കാവിലെ വോട്ട് പിടിത്തം താലൂക്ക് യൂണിയൻ തീരുമാനമെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി; ഉപതെരഞ്ഞെടുപ്പിലെ സാമുദായിക രാഷ്ട്രീയം ചർച്ചയാക്കി കളിയാക്കലും മറുപടിയും

മറുനാടൻ മലയാളി ബ്യൂറോ

പെരുന്ന: വട്ടിയൂർകാവിൽ എല്ലാം താലൂക്ക് യൂണിയന്റെ തലയിൽ വച്ചു കൊടുത്ത് എൻ എസ് എസ് പെരുന്ന നേതൃത്വം. എൻഎസ്എസിന്റെ ശരിദൂരം ശരിയെന്ന് കാലം തെളിയിക്കും എന്ന് സംഘടന ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. വട്ടിയൂർകാവിൽ താലൂക്ക് യൂണിയൻ സ്വീകരിച്ചത് അവരുടെ നിലപാടെന്നും മാധ്യമങ്ങൾ കാര്യമറിയാതെ വിമർശിച്ചെന്നും ആയിരുന്നു വിശദീകരണം. ശരിദൂരമാണെങ്കിലും എൻഎസ്എസ് പ്രവർത്തകർക്ക് രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ തടസമില്ലായിരുന്നു. സംസ്ഥാനസർക്കാർ വിശ്വാസം ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. സമദൂരത്തിൽ നിന്നും മാറാനുള്ള കാരണം വിശ്വാസസംരക്ഷണം മാത്രമാണെന്നും സുകുമാരൻ നായർ വിശദീകരിച്ചു.

എൻഎസിഎസിനെ പരിഹസിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേരത്തെ രംഗത്ത് വന്നിരുന്നു. ഉപതിരഞ്ഞെടുപ്പിലെ വിജയത്തിൽ എൽഡിഎഫ് നന്ദി പറയേണ്ടത് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരോടാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ജയിച്ച രണ്ട് ഇടത് സ്ഥാനാർത്ഥികൾ പുഷ്പ്ഹാരവുമായി ചങ്ങനാശേരിയിൽ ചെന്ന് സുകുമാരൻ നായർക്ക് മാലയിച്ച് കാലിൽ സാഷ്ടാംഗം നമസ്‌ക്കരിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ കളിയാക്കിയിരുന്നു. ഇനിയും ഇതുപോലുള്ള പ്രസ്താവനകൾ നടത്തി എൽഡിഎഫിനെ സഹായിക്കണമെന്നും ആവശ്യപ്പെടണം. അദ്ദേഹമില്ലെങ്കിൽ ഉപതിരഞ്ഞെടുപ്പിൽ ഈ രണ്ട് സീറ്റും ലഭിക്കില്ലായിരുന്നുവെള്ളം വെള്ളാപ്പള്ളി പറഞ്ഞു.

സാമുദായിക സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന വിഎസിന്റെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തിരുന്നു. വട്ടിയൂർക്കാവ് തങ്ങളുടെ വത്തിക്കാനാണെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് തിരഞ്ഞഎടുപ്പ് ഫലമെന്ന് റിസൾട്ട് വന്നതിന് തൊട്ടു പിന്നാലെ വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു. വട്ടിയൂർക്കാവും കോന്നിയുമുൾപ്പെടെ ചില മണ്ഡലങ്ങൾ തങ്ങളുടേതാണെന്ന് പറഞ്ഞ് ചിലർ ഊറ്റം കൊണ്ടു. ആ അഹങ്കാരത്തിന് ജനം കൊടുത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും വെള്ളാപ്പള്ളി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഈ കളിയാക്കലുകൾക്കിടെയാണ് വീണ്ടും സുകുമാരൻ നായർ നിലപാട് വിശദീകരിക്കുന്നത്.

നേരത്തെ സാമൂഹ്യ നീതിക്കുവേണ്ടിയാണ് ഉപതെരഞ്ഞെടുപ്പുകളിൽ എൻഎസ്എസ് ശരിദൂരം സ്വീകരിച്ചിരിക്കുന്നതെന്ന സുകുമാരൻ വ്യക്തമാക്കിരുന്നു. എൻഎസ്എസ് നേതൃത്വം പറഞ്ഞാൽ നായർ സമുദായാംഗങ്ങൾ അനുസരിക്കില്ല എന്ന് മുമ്പും പല നേതാക്കളും പറയുന്നുണ്ട്. എന്നാൽ ഈ പ്രസ്താവനയെ സമുദായാംഗങ്ങൾ പുച്ഛിച്ചിട്ടേ ഉള്ളു എന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞിരുന്നു. ഇതിന് ശേഷം തിരുവനന്തപുരം താലൂക് യൂണിയൻ പ്രസിഡന്റ് ചില ചാനലുകളോട് തങ്ങൾ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് തുറന്നു പറഞ്ഞു. ഇതോടെ എൻ എസ് എസ് പിന്തുണ യുഡിഎഫിനാണെന്ന വിലയിരുത്തലുമെത്തി. ഈ ഘട്ടത്തിലൊന്നും തിരുത്തലുകൾക്ക് സുകുമാരൻ നായർ തയ്യാറായില്ല. ഇതോടെ തോൽവി പിണഞ്ഞപ്പോൾ എല്ലാ വിമർശനവും സുകുമാരൻ നായർക്കുമായി. ഈ സാഹചര്യത്തിലാണ് എൻ എസ് എസ് വീണ്ടും പത്രക്കുറിപ്പ് ഇറക്കിയത്.

എൻ.എസ്.എസ് യുഡിഎഫിന് വേണ്ടി സാമുദായിക സ്വാധീനം ഉപയോഗിച്ച് വോട്ട്പിടിച്ചു എന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് സുകുമാരൻ നായർ പറയുന്നു. താലൂക്ക് യൂണിയൻ ഭാരവാഹികൾ അവരുടെ അഭിപ്രായമനുസരിച്ചാണ് പ്രവർത്തിച്ചത്. അതേ സമയം ഉപതിരഞ്ഞെടുപ്പിന്റെ ഫലം എന്തായാലും തങ്ങൾ സ്വീകരിച്ച ശരിദൂരം ശരിയാണെന്ന് കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിശ്വാസികൾക്ക് അനുകൂലമായ നടപടികൾ സ്വീകരിക്കാത്തതാണ് പ്രധാനമായും സമദൂരത്തിൽ നിന്ന് ശരിദൂരത്തിലേക്ക് പോകാൻ കാരണം. സംസ്ഥാന സർക്കാർ ഈശ്വര വിശ്വാസം ഇല്ലാതാക്കാൻ ആചാര അനുഷ്ഠാനങ്ങൾ എതിരായി നിലകൊണ്ടു. ഒരു വിഭാഗത്തെ പ്രീതിപ്പെടുത്താൻ മുന്നോക്ക വിഭാഗത്തെ ബോധപൂർവ്വം അവഗണിക്കുകയാണ്. മുന്നോക്ക സംവരണം നടപ്പാക്കുന്നത് ബോധപൂർവ്വം വൈകിപ്പിച്ചു.

സർക്കാരിനെ സമ്മർദത്തിലാക്കിയത് അനർഹമായത് നേടാനോ വഴിവിട്ട നേട്ടങ്ങൾക്കോ വേണ്ടിയല്ലെന്ന് ഭരണകർത്താക്കൾ മനസ്സിലാക്കണം. മുന്നോക്ക വിഭാഗത്തിന് നീതി ലഭിക്കുന്നതിനും ആചാര സംരക്ഷണത്തിനും നാടിന്റെ നന്മക്കും വേണ്ടിയാണ് ഈ ഉപതിരഞ്ഞെടുപ്പിൽ ശരിദൂരം കണ്ടെത്തണമെന്ന് പറയേണ്ടി വന്നത്. ശരിദൂരം ആയിരുന്നെങ്കിലും പ്രവർത്തകരെ സംബന്ധിച്ച് അവർക്കിഷ്ടമുള്ള നിലപാടുകൾ സ്വീകരിക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ വിലക്കില്ലായിരുന്നു. അതനുസരിച്ചാണ് എൻഎസ്എസ് താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ടവർ അവരുടെ അഭിപ്രായമനുസരിച്ച് പ്രവർത്തനം നടത്തിയത്. ഇത് ഏറ്റെടുത്താണ് കാര്യമറിയാതെ എൻഎസ്എസ്സിനെതിരെ പ്രചാരണം നടത്തിയത്. എൻഎസ്എസ് സാമുദായിക സ്വാധീനം ഉപയോഗിച്ച് യുഡിഎഫിന് വോട്ട് പിടിച്ചിട്ടില്ലെന്നും അത്തരം ആരോപണത്തിന് അടിസ്ഥാനമില്ലെന്നും സുകുമാൻ നായർ പ്രസ്താവനയിലൂടെ അറിയിച്ചു.

കോൺഗ്രസ് എൻഎസ്എസിന്റെ കുഴിയിൽ വീണുവെന്ന വിമർശനമാണ് വെള്ളാപ്പള്ളിക്കുള്ളത്. ഒരു സമുദായത്തിന്റെ തടവറയിൽ നിന്ന് ഒരു പാർട്ടിക്ക് പ്രവർത്തിക്കാനാകില്ല. കോൺഗ്രസുകാരുടെ തലയിൽ തലച്ചോറില്ല. ജനവികാരം മനസിലാക്കണമെന്നും. കെപിസിസി പ്രസിഡന്റ് വെറും സീറോ ആണെന്നും ഈ പണി അവസാനിപ്പിച്ച് വെറെ പണിക്ക് പോകുന്നതാണെന്നും രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച എൽഡിഎഫ് സുകുമാരൻ നായരോടാണ് നന്ദി പറയേണ്ടതെന്ന പ്രസ്താവനയുമായി വെള്ളാപ്പള്ളി രംഗത്ത് എത്തിയത്. വട്ടിയൂർക്കാവിലെ ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ശാസ്തമംഗലത്തെ എൻഎസ്എസ് ഓഫിസിനു നേരേ കോൺഗ്രസ് പ്രവർത്തകൻ ചാണകം എറിഞ്ഞ സംഭവം ഉണ്ടായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ശാസ്തമംഗലം സ്വദേശിയായ മധുസൂദനനെ പൊലീസ് പിടികൂടി. ഓഫീസിന് രാവിലെ മുതൽ പൊലീസ് സംരക്ഷണമുണ്ടായിരുന്നു. എന്നാൽ, കോൺഗ്രസ് സ്ഥാനാർത്ഥി കെ. മോഹൻകുമാറിന്റെ തോൽവി അറിഞ്ഞയുടൻ ഇയാൾ എൻഎസ്എസ് ഓഫിസിനു നേരേ ചാണകം എറിയുകയായിരുന്നു. പൊലീസ് പിടിച്ച ഇയാളെ ഉടൻ മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP