Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മരടിൽ എല്ലാവർക്കും 25 ലക്ഷം നഷ്ടപരിഹാരം നൽകണം; ഇതിനായി ഇരുപത് കോടി രൂപ കെട്ടിവയ്‌ക്കേണ്ടത് നിർമ്മാതക്കൾ; ഉത്തരവിൽ ഭേദഗതി തേടി സുപ്രീംകോടതിയെ സമീപിച്ച നിർമ്മാതകൾക്ക് ശകാരവർഷം; ഇനി മേലാൽ കോടതിയുടെ സമയം പാഴാക്കരുതെന്ന് മുന്നറിയിപ്പും; പൊളിക്കൽ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല; ഉത്തരവിന്റെ ഒരു വരിപോലും മാറ്റി എഴുതില്ലെന്ന് വീണ്ടും ആഞ്ഞടിച്ച് ജസ്റ്റിസ് അരുൺ മിശ്ര

മരടിൽ എല്ലാവർക്കും 25 ലക്ഷം നഷ്ടപരിഹാരം നൽകണം; ഇതിനായി ഇരുപത് കോടി രൂപ കെട്ടിവയ്‌ക്കേണ്ടത് നിർമ്മാതക്കൾ; ഉത്തരവിൽ ഭേദഗതി തേടി സുപ്രീംകോടതിയെ സമീപിച്ച നിർമ്മാതകൾക്ക് ശകാരവർഷം; ഇനി മേലാൽ കോടതിയുടെ സമയം പാഴാക്കരുതെന്ന് മുന്നറിയിപ്പും; പൊളിക്കൽ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല; ഉത്തരവിന്റെ ഒരു വരിപോലും മാറ്റി എഴുതില്ലെന്ന് വീണ്ടും ആഞ്ഞടിച്ച് ജസ്റ്റിസ് അരുൺ മിശ്ര

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; മരട് ഫ്‌ളാറ്റ് വിഷയത്തിൽ വീണ്ടും രോഷാകുലനായി ജസ്റ്റിസ് അരുൺമിശ്ര.മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ചതിന് പൊളിക്കാൻ ഉത്തരവിട്ട ഫ്ലാറ്റുകളുടെ ഉടമകൾക്കെല്ലാം ഇരുപത്തിയഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതി നിർദ്ദേശം. ഇതിനായി നിർമ്മാതാക്കൾ ഇരുപതു കോടി രൂപ കെട്ടിവയ്ക്കണമെന്നും ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു. ഇതിനായി ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ തൽക്കാലം ഒഴിവാക്കുമെന്നും കോടതി.തീരദേശ പരിപാലന നിയമം ലംഘിച്ചു നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കാനുള്ള തീരുമാനത്തിൽനിന്നു പിന്നോട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഉത്തരവിൽ ഭേദഗതി വേണമെന്ന നിർമ്മാതാക്കളുടെ ആവശ്യം കോടതി തള്ളി.നിർമ്മാതക്കൾക്കെതിരെ നടത്തിയത് രൂക്ഷ വിമർശനമായിരുന്നു. കോടതിയുടെ ഉത്തരവുകൾ ഉത്തരവുകൾ തന്നെയാണ്. അതു നടപ്പാക്കാനുള്ളതാണ്. അതിൽ ഭേദഗതി ആവശ്യപ്പെട്ട് കോടതിയുടെ സമയം പാഴാക്കരുതെന്ന് നിർമ്മാതാക്കൾക്ക് കോടതി മുന്നറിയിപ്പു നൽകി. കോടതിയിൽ നേരിട്ടു ഹാജരായി സ്വന്തം ഭാഗം പറയാൻ ശ്രമിച്ച നിർമ്മാതാക്കളെ ജസ്റ്റിസ് അരുൺ മിശ്ര ശാസിച്ചു.പ്രകൃതി ദുരന്തങ്ങളിൽ നൂറു കണക്കിനു പേരാണ് ഈ വർഷം മരിച്ചത്.

ഈ സാഹചര്യത്തിൽ നിയമം ലംഘിച്ചു നിർമ്മിച്ച ഒരു നിർമ്മിതി പൊളിക്കാനുള്ള ഉത്തരവിൽ ഒരു മാറ്റവും വരുത്താനാവില്ലെന്ന കോടതി ആവർത്തിച്ചു.ഇരുപത്തിയഞ്ചു ലക്ഷം നഷ്ടപരിഹാരം എ്ന്ന കോടതി നിർദ്ദേശം പാലിക്കപ്പെടുന്നില്ലെന്ന ഉടമകളുടെ പരാതി വിശദമായി പരിശോധിക്കുമെന്ന് കോടതി അറിയിച്ചു. തൽക്കാലം എല്ലാവർക്കും കോടതി നിർദ്ദേശിച്ച പ്രകാരം നഷ്ടപരിഹാരം നൽകണം. വിൽപ്പന രേഖയിൽ കുറഞ്ഞ തുക കാണിച്ചവർക്കും 25 ലക്ഷം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. നഷ്ടപരിഹാര സമിതിക്ക് പിന്നീട് രേഖകൾ പരിശോധിച്ച് മാറ്റം വരുത്താവുന്നതാണ്. നഷ്ടപരിഹാരം നൽകുന്നതിനുള്ള തുകയ്ക്കായി 20 കോടി നിർമ്മാതാക്കൾ കെട്ടിവയ്ക്കണം. അതിനായി അവരുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി താൽക്കാലികമായി പിൻവലിക്കുകയാണെന്നും കോടതി പറഞ്ഞു.

അതേസമയം ഫ്‌ളാറ്റ് കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. സുപ്രീംകോടതി വിധി പ്രകാരം അനധികൃത ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള നടപടികൾ തുടരുകയാണെന്ന് സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. ഇതിനായി സാങ്കേതിക സമിതിക്ക് രൂപം നൽകിയതായും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് സത്യവാങ്മൂലം നൽകിയത്.

മരട് ഫ്‌ളാറ്റുകളിലെ ജയിൻ കൺസ്ട്രക്ഷൻ ഉടമ സന്ദീപ് മേത്ത മദ്രാസ് ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടി. അന്വേഷണ ഉദ്യോഗസ്ഥരുടെ വാദം കേൾക്കാതെയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.കോടതി നിയമിച്ച കെ ബാലകൃഷ്ണൻ നായർ അധ്യക്ഷനായുള്ള സമിതി ഫ്‌ളാറ്റുടമകൾക്ക് നഷ്ടപരിഹാരം നൽകിവരികയാണ്. ഇതുവരെ 10 കോടി 87 ലക്ഷം രൂപ വിതരണം ചെയ്തു കഴിഞ്ഞു. ഫ്‌ളാറ്റുടമകൾ നൽകിയ രേഖകൾ പ്രകാരമാണ് നഷ്ടപരിഹാരം നൽകുന്നതെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

141 ക്ലെയിം അപേക്ഷകളിലാണ് ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ സമിതി നഷ്ടപരിഹാരത്തിനു ശുപാർശ ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ 38 അപേക്ഷകളിലായി 6.15 കോടി രൂപ നഷ്ടപരിഹാരം അനുവദിക്കാൻ സമിതി നിർദ്ദേശിച്ചു. ഇതിൽ 3 പേർക്കു മാത്രമാണു സുപ്രീം കോടതി നിർദ്ദേശിച്ച പരമാവധി തുകയായ 25 ലക്ഷം രൂപ ലഭിക്കുക. മരടിൽ പൊളിക്കാനുള്ള 4 ഫ്‌ളാറ്റ് സമുച്ചയങ്ങളിലായി 325 അപ്പാർട്‌മെന്റുകളാണുള്ളത്.

ഇതിൽ 86 എണ്ണത്തിന്റെ ക്ലെയിം അപേക്ഷകൾ ഇതുവരെയും സമിതിക്കു ലഭിച്ചിട്ടില്ല. ലഭിച്ച 239 അപേക്ഷകളിൽ 80 എണ്ണമാണ് ഇനി തീർപ്പാക്കാനുള്ളത്. 13 അപേക്ഷകളിൽ കൂടുതൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു അപേക്ഷ പിഴവു തിരുത്തി നൽകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും സമിതി വ്യക്തമാക്കി. ഇതുവരെ 17 പേർക്കു മാത്രമാണ് പരമാവധി തുകയായ 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരമായി അനുവദിച്ചിട്ടുള്ളത്. മറ്റുള്ളവർക്കു ശരാശരി 17.91 ലക്ഷം രൂപയാണു നഷ്ടപരിഹാരം. വിലയാധാരത്തിൽ രേഖപ്പെടുത്തിയ കെട്ടിട വിലയോ സുപ്രീം കോടതി നിർദ്ദേശിച്ച പരമാവധി തുകയായ 25 ലക്ഷമോ (ഏതാണോ കുറവ്) ആണ് നഷ്ടപരിഹാരമായി സമിതി ശുപാർശ ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP