Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അപസ്മാരം എന്ന് കള്ളം പ്രചരിപ്പിച്ച് പ്രത്യേക ഗുളികൾ നൽകി സിലിയെ മാനസിക രോഗിയാക്കി; ഗുളിക കിട്ടാതാകുമ്പോൾ കാട്ടിയത് മാനസിക വിഭ്രാന്തി; രോഗമാക്കി ചിത്രീകരിച്ച് മുതലെടുപ്പിനും ശ്രമം; കഷായത്തിൽ സയനൈയ്ഡ് കലക്കി ആദ്യ കൊലപാതക ശ്രമം; അരിഷ്ടം എടുത്തു നൽകിയതും ഭർത്താവ്; നുരയും പതയും വന്നിട്ടും രക്ഷപ്പെട്ടത് വിഷാംശം കുറവായതു കൊണ്ട്; കൂടത്തായിയിൽ ഷാജുവിനെ വെട്ടിലാക്കി ബന്ധുക്കളുടേയും മൊഴി; ജോളിയുടെ രണ്ടാം ഭർത്താവ് ഊരാക്കുടുക്കിൽ; സിലി കേസ് പൊലീസിന് കടുത്ത വെല്ലുവിളി

അപസ്മാരം എന്ന് കള്ളം പ്രചരിപ്പിച്ച് പ്രത്യേക ഗുളികൾ നൽകി സിലിയെ മാനസിക രോഗിയാക്കി; ഗുളിക കിട്ടാതാകുമ്പോൾ കാട്ടിയത് മാനസിക വിഭ്രാന്തി; രോഗമാക്കി ചിത്രീകരിച്ച് മുതലെടുപ്പിനും ശ്രമം; കഷായത്തിൽ സയനൈയ്ഡ് കലക്കി ആദ്യ കൊലപാതക ശ്രമം; അരിഷ്ടം എടുത്തു നൽകിയതും ഭർത്താവ്; നുരയും പതയും വന്നിട്ടും രക്ഷപ്പെട്ടത് വിഷാംശം കുറവായതു കൊണ്ട്; കൂടത്തായിയിൽ ഷാജുവിനെ വെട്ടിലാക്കി ബന്ധുക്കളുടേയും മൊഴി; ജോളിയുടെ രണ്ടാം ഭർത്താവ് ഊരാക്കുടുക്കിൽ; സിലി കേസ് പൊലീസിന് കടുത്ത വെല്ലുവിളി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൂടത്തായി കൊലക്കേസിൽ ഭർത്താവ് ഷാജുവിനെ വെറുതെ വിടില്ലെന്ന് ഉറപ്പിച്ച്
ജോളി. സിലിക്ക് അപസ്മാരമുണ്ടെന്നും അതുമാറ്റാനാണെന്നും തെറ്റിദ്ധരിപ്പിച്ച് ഷാജു സിലിയെക്കൊണ്ട് നിർബന്ധിച്ച് ഗുളികകൾ കഴിപ്പിച്ചിരുന്നതായി അന്വേഷണസംഘത്തിന്
ജോളി മൊഴി നൽകി. പിന്നീട് ഗുളികകൾക്ക് അടിമയായ സിലി ഇതുകിട്ടാതാവുമ്പോൾ മാനസിക വിഭ്രാന്തി കാണിക്കാൻ തുടങ്ങിയെന്നും ജോളി പറയുന്നു.  ഷാജുവിനെ തീർത്തും വെട്ടിലാക്കുന്നതാണ് ജോളിയുടെ നിലപാട്. എന്നാൽ ജോളി തന്നെ കുടുക്കാൻ കള്ളം പറയുന്നതാണെന്ന് ഷാജുവും വിശദീകരിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് നടന്ന കൊലപാതകമയാതു കൊണ്ട് തന്നെ പ്രത്യക്ഷ തെളിവുകൾ ഷാജുവിനെതിരെ കിട്ടാൻ സാധ്യത കുറവാണ്. കല്ലറ തുറന്ന് സിലിയുടെ മൃതദേഹം പരിശോധിച്ചിരുന്നു. ഫോറൻസിക് പരിശോധനാ ഫലം വന്നാൽ മാത്രമേ ഇതൊരു കൊലപാതകമാണെന്ന് പോലും ഉറപ്പിക്കാനാകൂ.

നിലവിൽ ജോളിയുടെ ആദ്യ ഭർത്താവ് റോയി തോമസിന്റെ കൊലപാതകത്തിൽ മാത്രമാണ് പോസ്റ്റ് മോർട്ടം നടന്നിട്ടുള്ളത്. ഇതിൽ സയനൈയ്ഡ് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതിനെ കൊലപാതകമായി കണ്ട് അന്വേഷണം നടത്താം. അതിനാൽ സിലി  കേസ് അന്വേഷണം പൊലീസിന് കടുത്ത വെല്ലുവിളിയാണ്. ഈ കേസിൽ കൊലപ്പെടുത്തിയെന്ന സിലിയുടെ മൊഴിയാണ് പൊലീസിനുള്ള ഏക തെളിവ്. എന്നാൽ കോടതിയിൽ ഈ മൊഴി സിലി നിഷേധിക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ ഈ കേസ് പൊലീസിന് വലിയ വെല്ലുവിളിയാണ്. സിലിയെ കൊലപ്പെടുത്തുന്നതിന് മുമ്പ് അവരെ ഭ്രാന്തിയായി ചിത്രീകരിക്കാൻ ഭർത്താവ് ഷാജുവും ജോളിയും ശ്രമിച്ചിരുന്നതായി സിലിയുടെ ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്.. അപസ്മാരത്തിന് എന്ന പേരിൽ ഷാജു ചില പ്രത്യേക ഗുളികകൾ സിലിക്ക് നൽകിയിരുന്നുവെന്നും ജോളിയാണ് ഈ ഗുളികകൾ എത്തിച്ച് നൽകിയിരുന്നതെന്നും ബന്ധുക്കൾ മൊഴി നൽകി. ഈ മൊഴി ഷാജുവിനെ കുടുക്കാൻ പോന്നതാണ്.

കുറേക്കാലം കഴിച്ചപ്പോൾ സിലി ഈ മരുന്നിന് അടിമയായി. ഗുളിക കിട്ടിയില്ലെങ്കിൽ മാനസീക വിഭ്രാന്തി കാണിച്ചുതുടങ്ങി. അപ്പോഴാണ് സിലിക്ക് ഭ്രാന്തിന്റെ ലക്ഷണമാണെന്ന് ഷാജുവും ജോളിയും ബന്ധുവീടുകളിൽ പ്രചരിപ്പിച്ചത്. സിലിയെ ഭ്രാന്തിയാക്കാനുള്ള ശ്രമമായിരുന്നു ഗുളിക നൽകിയതിന് പിന്നിലെന്ന് ജോളി ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. ഈ ഗുളിക വാങ്ങിയിരുന്ന കോഴിക്കോട് നഗരത്തിലെ സ്ഥാപനത്തിൽ ജോളിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. സിലിയെ കൊല്ലാനായി ജോളി കഷായത്തിൽ സയനൈഡ് ചേർത്ത് നൽകിയെങ്കിലും അളവ് കുറവായതിനാൽ മരിച്ചില്ല. അന്ന് വായിൽനിന്ന് നുരയും പതയും വന്നിരുന്നു. ഇത് അപസ്മാര ലക്ഷണമായി ഷാജു ചിത്രീകരിക്കുകയായിരുന്നു. എന്നാൽ സിലിക്ക് ഒരിക്കൽപോലും അപസ്മാരം ഉണ്ടായിട്ടില്ലെന്ന് സഹോദരനടക്കം പറഞ്ഞെങ്കിലും ഷാജു പ്രചരണം തുടർന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതും ഷാജുവിനെ കുടുക്കാൻ പോന്ന മൊഴിയാണ്.

അതിനിടെ ജോളി ബന്ധുക്കൾക്ക് മുന്നിൽ കുറ്റസമ്മതം നടത്തിയിരുന്നതായും വെളിപ്പെടുത്തൽ എത്തുകയാണ്. കേസ് അന്വേഷണത്തിന്റെ ഭാഗമായി കല്ലറ തുറക്കുന്നതിനു തൊട്ടു മുൻപായാണ് തനിക്ക് തെറ്റുപറ്റിയതായുള്ള കുറ്റസമ്മതം ജോളി ബന്ധുക്കൾക്കു മുന്നിൽ നടത്തിയത്. വ്യാഴാഴ്ച നടന്ന മൊഴിയെടുപ്പിലാണ് ജോളിയുടെ ബന്ധുക്കൾ ഇക്കാര്യം വെളിപ്പെടുത്തിയത്. ജോളിയുടെ ഭർത്താവ് റോയ് തോമസ് മരിക്കുന്നതിനു മുൻപ് ആരുമായൊക്കെ ഇടപെട്ടു, സംസാരിച്ചു തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് ബന്ധുക്കളായ ചിലരെ ഇന്ന് പൊലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്യും. വ്യാഴാഴ്ച ജോളിയെ രണ്ടാം ഭർത്താവ് ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലും കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സിലി വധക്കേസുമായി ബന്ധപ്പെട്ടായിരുന്നു തെളിവെടുപ്പ്. സിലിയെ കൊലപ്പെടുത്തിയ താമരശ്ശേരിയിലെ ദന്താശുപത്രിയിലും ജോളിയുമായെത്തി തെളിവെടുത്തു.

സിലിയെ വകവരുത്താനുള്ള ജോളിയുടെ ആദ്യശ്രമത്തിൽ പിന്നീട് രണ്ടാം ഭർത്താവായ ഷാജുവിനും പങ്കുണ്ടെന്നും ജോളി മൊഴി നൽകിയിരുന്നു. പുലിക്കയത്തെ ഷാജുവിന്റെ വീട്ടിൽവച്ചാണ് ആദ്യ വധശ്രമമുണ്ടായതെന്നാണ് വെളിപ്പെടുത്തൽ. അരിഷ്ടത്തിൽ സയനൈഡ് കലർത്തിനൽകി സിലിയെ വധിക്കാൻ ശ്രമിച്ചെന്നാണ് വ്യക്തമാകുന്നത്. ഇത് കഴിച്ച് സിലി ഛർദിച്ച് അവശയായെങ്കിലും രക്ഷപ്പെടുകയായിരുന്നു. തെളിവെടുപ്പിനിടെ ജോളിയെ ചോദ്യംചെയ്തു. വീട്ടിലുണ്ടായിരുന്ന ഷാജുവിനെ ജോളിക്കൊപ്പമിരുത്തിയും അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യംചെയ്തു. എന്നാൽ ജോളി പറയുന്നതെല്ലാം ഷാജു നിഷേധിക്കുകയാണ്. അതിനിടെ ജോളിയുടെ കാറിൽ നിന്നും കിട്ടിയത് മാരകവിഷമായ പൊട്ടാസ്യം സയനൈഡ് തന്നെയാണെന്ന് ഫോറൻസിക് പരിശോധനാ ഫലത്തിലൂടെ പൊലീസ് സ്ഥിരീകരിച്ചു.

കണ്ണൂരിലെ ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഡിജിപിയുടെ അടിയന്തിര നിർദ്ദേശത്തെതുടർന്നായിരുന്നു പരിശോധന.ബുധനാഴ്ചയാണ് മുഖ്യപ്രതി ജോളിയുടെ കാറിൽ നിന്നും വെളുത്ത പൊടി കണ്ടെത്തിയത്. സിലിയെ കൊല്ലാൻ ഉപയോഗിച്ചതിന്റെ ബാക്കി സയനൈഡ് ആണിത് എന്നാണ് റിപ്പോർട്ട്. നേരത്തെ ജോളിയുടെ വീട്ടിൽ നിന്നും ചില കുപ്പികൾ കണ്ടെത്തിയിരുന്നു. എന്നാൽ, അതിലൊന്നും സയനൈഡിന്റെ അംശം കണ്ടെത്തിയിരുന്നില്ല. ജോളിയുടെ വീടിന് തൊട്ടടുത്ത വീട്ടിൽ നിന്നുമാണ് കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.  ഈ കാറിലാണ് വിഷം സൂക്ഷിച്ചതെന്ന് ജോളി മൊഴി നൽകിയിരുന്നു. ഡ്രൈവർ സീറ്റിന് അടുത്തായി രഹസ്യഅറയിലെ പഴ്സിൽ നിന്നുമാണ് പൊട്ടാസ്യം സയനൈഡ് കണ്ടെത്തിയത്.

സാലിയെ കൊല്ലാനുള്ള ആദ്യ ശ്രമത്തിൽ വീട്ടിലെ അലമാരയിൽ കുപ്പിയിലാക്കി വെച്ചിരുന്ന അരിഷ്ടം ഷാജുവാണ് എടുത്ത് ജോളിക്ക് നൽകിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴിനൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽക്കൂടിയായിരുന്നു ജോളിയെ വ്യാഴാഴ്ച ഷാജുവിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. അരിഷ്ടം വെച്ചിരുന്ന അലമാര ജോളി അന്വേഷണ ഉദ്യോഗസ്ഥർക്ക് കാണിച്ചു കൊടുത്തതായാണ് സൂചന. അലമാരയുടെ താഴത്തെ തട്ടിലായിരുന്നു അരിഷ്ടത്തിന്റെ കുപ്പി വെച്ചിരുന്നതെന്നും ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. 2016 ജനുവരി ഒന്നിനാണ് സിലിയെ വകവരുത്താനുള്ള ജോളിയുടെ ശ്രമം വിജയിക്കുന്നത്. താമരശ്ശേരിയിലെ സ്വകാര്യ ദന്താശുപത്രിയിൽ ഷാജുവിന്റെ പല്ല് കാണിക്കാനെത്തിയപ്പോൾ കൂടെയുണ്ടായിരുന്ന സിലിക്ക് ജോളി സയനൈഡ് പുരട്ടിയ ഗുളികയും വെള്ളവും നൽകി കൊലപ്പെടുത്തിയതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

തലശ്ശേരി ഡി വൈ എസ് പി, കെ വി വേണുഗോപാൽ, വടകര കോസ്റ്റൽ സി ഐ, ബി കെ സിജു എന്നിവരുടെ നേതൃത്വത്തിലാണ് ജോളിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുത്തത്. ഷാജുവിന്റെ പുലിക്കയത്തെ വീട്ടിൽ എത്തിച്ച ജോളിയെ ഷാജുവിന്റെ പിതാവ് സഖറിയാസ് അമ്മ ഫിലോമിന എന്നിവർക്കൊപ്പം ഇരുത്തിയും ചോദ്യം ചെയ്തു. പുലിക്കയത്തെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കി ജോളിയെ കൂടത്തായി പൊന്നാമറ്റം വീട്ടിലെത്തിച്ചും അന്വേഷണ സംഘം തെളിവെടുത്തു. സിലി കുഴഞ്ഞ് വീണ താമരശേരിയിലെ ദന്താശുപത്രിയിലും തെളിവെടുപ്പ് നടത്തി. സിലിക്ക് നൽകിയ ഗുളിക വാങ്ങിയതായി പറയുന്ന കോഴിക്കോട് നഗരത്തിലെ മരുന്നു കടയും ജോളി അന്വേഷണ സംഘത്തെ കാണിച്ചു കൊടുത്തു. കട അടഞ്ഞുകിടന്നതിനാൽ ഇവിടെ തെളിവെടുപ്പ് നടന്നില്ല.

ജോളിയുടെ കുടുംബാംഗങ്ങളിൽ നിന്നും പൊലീസ് മൊഴിയെടുത്തു. കട്ടപ്പനയിലെ മൂത്ത സഹോദരൻ, ജേഷ്ഠത്തിയുടെ ഭർത്താവ് എന്നിവർ പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയാണ് മൊഴി നൽകിയത്. ശനിയാഴ്ച നാല് മണിയോടെ ജോളിയുടെ പൊലീസ് കസ്റ്റഡി അവസാനിക്കും. അതിന് മുൻപ് സിലി കേസിലെ തെളിവെടുപ്പ് പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP