Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ളാലം ബ്ലോക്ക് പഞ്ചായത്ത്: അപ്രതീക്ഷിത നീക്കത്തിൽ കേരള കോൺഗ്രസിനെ വീഴത്തി കോൺഗ്രസ്; ജോസ് പ്ലാക്കൂട്ടം പുതിയ പ്രസിഡന്റ്; ജോസ് വിഭാഗത്തിന് തിരിച്ചടിയായത് ഒരു അംഗത്തിന്റെ വോട്ട് അസാധുവായതും

ളാലം ബ്ലോക്ക് പഞ്ചായത്ത്: അപ്രതീക്ഷിത നീക്കത്തിൽ കേരള കോൺഗ്രസിനെ വീഴത്തി കോൺഗ്രസ്; ജോസ് പ്ലാക്കൂട്ടം പുതിയ പ്രസിഡന്റ്; ജോസ് വിഭാഗത്തിന് തിരിച്ചടിയായത് ഒരു അംഗത്തിന്റെ വോട്ട് അസാധുവായതും

മറുനാടൻ ഡെസ്‌ക്‌

പാലാ; ളാലം ബ്ലോക്ക് പഞ്ചായത്തിൽ അപ്രതീക്ഷിത നീക്കത്തിൽ കേരള കോൺഗ്രസിനെ വീഴത്തി കോൺഗ്രസ്. പ്രസിഡന്റ് സ്ഥാനം സഖ്യകക്ഷിയായ കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ തോല്പിച്ച് കോൺഗ്രസ് ഒറ്റയ്ക്ക് പിടിച്ചെടുത്തു. കേരള കോൺഗ്രസ്സിലെ മറ്റൊരംഗമായ ബാബു എറയണ്ണൂരിന്റെ വോട്ട് അസാധുവായതും തിരിച്ചടി. കോൺഗ്രസ് അംഗം ജോസ് പ്ലാക്കൂട്ടമാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. കേരള കോൺഗ്രസ് അംഗവും മുൻ പ്രസിഡന്റുമായ സിബി ഓടയ്ക്കൽ പാർട്ടി വിപ്പ് ലംഘിച്ച് കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണച്ചു.

കേരള കോൺഗ്രസ് (എം) ജോസ് വിഭാഗം പ്രസിഡന്റ് സ്ഥാനാർത്ഥിയായി ജിജി തമ്പിയുടെ പേര് നിർദ്ദേശിച്ചത് താനാണെന്നും വോട്ടെടുപ്പ് പ്രതീക്ഷിച്ചില്ലെന്നും കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കത്തിൽ അമ്പരന്ന തനിക്ക് അബദ്ധം പറ്റിയയെന്നും സിബി ഓടയ്ക്കൽ പറഞ്ഞു. സ്ഥാനാർത്ഥിയായ ജിജി തമ്പി സ്വന്തം പേരിനുനേരേ വോട്ട് രേഖപ്പെടുത്താതെ അത് ബാലറ്റ് പെട്ടിയിൽ ഇടാനൊരുങ്ങി. വോട്ട് ചെയ്‌തോയെന്ന് നോക്കണമെന്ന് വരണാധികാരിയായ പാലാ ആർ.ഡി.ഒ. അനിൽ ഉമ്മൻ നിർദ്ദേശിച്ചു. അപ്പോഴാണ് താൻ വോട്ടു രേഖപ്പെടുത്തിയില്ലെന്ന് അവർ തിരിച്ചറിഞ്ഞത്. തുടർന്ന് അവർ വോട്ടു രേഖപ്പെടുത്തി പെട്ടിയിലിട്ടു. കോൺഗ്രസ് നേതൃത്വം സംഭവത്തോട് പ്രതികരിക്കാൻ തയ്യാറായില്ല.

യു.ഡി.എഫിലെ മുൻ ധാരണപ്രകാരം, കേരള കോൺഗ്രസിലെ സിബി ഓടയ്ക്കൽ രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.കേരള കോൺഗ്രസിന്റെ വനിതാ അംഗം ജിജി തമ്പിയെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിശ്ചയിച്ചിരുന്നത്. ഇതിനായി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നു. എന്നാൽ, പ്രവിത്താനത്തെ ബ്ലോക്ക് ഓഫീസിൽ തിരഞ്ഞെടുപ്പ് നടപടി തുടങ്ങിയപ്പോൾ കോൺഗ്രസ് അപ്രതീക്ഷിതമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്തിൽ 13 അംഗങ്ങളാണുള്ളത്. കേരള കോൺഗ്രസിന് ഏഴും കോൺഗ്രസിന് ആറും.

കേരള കോൺഗ്രസ്സിലെ ജോർജ് നടയത്ത് വിദേശത്ത് പോയിരിക്കുന്ന സാഹചര്യത്തിൽ ഇരുപാർട്ടികൾക്കും ആറുവീതം വോട്ടുണ്ടായിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ ഇരു സ്ഥാനാർത്ഥികൾക്കും തുല്യ വിജയസാധ്യതയുണ്ടായി. എന്നാൽ, ഒരു കേരള കോൺഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായതും മുൻ പ്രസിഡന്റ് സിബി ഓടയ്ക്കൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ടുചെയ്തതും ഫലം കോൺഗ്രസിന് അനുകൂലമാക്കി.ജോസ് പ്ലാക്കൂട്ടത്തിലിന്  ഏഴും ജിജി തമ്പിക്ക് നാലും വോട്ടുലഭിച്ചു. വോട്ടുരേഖപ്പെടുത്തിയ ഉടൻ, അബദ്ധം പറ്റിയെന്ന് മുൻ പ്രസിഡന്റ് സിബി ഓടയ്ക്കൽ കൗൺസിൽ ഹാളിൽ ഉറക്കെ പറഞ്ഞു. എന്നാൽ, വരണാധികാരി വീണ്ടും അവസരം നൽകിയില്ല. വോട്ട് രേഖപ്പെടുത്തി പെട്ടിയിലിട്ടുപോയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP