Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സകല ഹോങ്കോംഗ് പൗരന്മാർക്കും ബ്രിട്ടീഷ് പൗരത്വം നൽകുന്നത് പരിഗണനയിൽ; ഗോഡ് സേവ് ക്യൂൻ മുദ്രാവാക്യം ഉയർത്തി ബ്രിട്ടീഷ് എംബസിക്ക് മുന്നിൽ പ്രകടനം നടത്തി ഹോങ്കോംഗുകാർ

സകല ഹോങ്കോംഗ് പൗരന്മാർക്കും ബ്രിട്ടീഷ് പൗരത്വം നൽകുന്നത് പരിഗണനയിൽ; ഗോഡ് സേവ് ക്യൂൻ മുദ്രാവാക്യം ഉയർത്തി ബ്രിട്ടീഷ് എംബസിക്ക് മുന്നിൽ പ്രകടനം നടത്തി ഹോങ്കോംഗുകാർ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: നൂറ് കണക്കിന് ഹോംഗ് കോംഗ് പ്രോ-ഡെമോക്രസി പ്രൊട്ടസ്റ്റർമാർ ഹോംഗ് കോംഗിലെ ബ്രിട്ടീഷ് എംബസിക്ക് മുന്നിൽ മനുഷ്യച്ചങ്ങല തീർത്തു. എല്ലാ ഹോംഗ് കോംഗ് പൗരന്മാർക്കും ബ്രിട്ടീഷ് പൗരത്വം നൽകണമെന്നാവശ്യപ്പെട്ട് ഗോഡ് സേവ് ക്യൂൻ മുദ്രാവാക്യം വിളിച്ചാണ് ഇവർ എംബസിക്ക് മുന്നിൽ പ്രകടനം നടത്തിയിരിക്കുന്നത്. സകല ഹോംഗ് കോംഗുകാർക്കും ബ്രിട്ടീഷ് പൗരത്വം നൽകുന്ന കാര്യം ഹൗസ് ഓഫ് ലോർഡ്സ് ഇന്നലെ ചർച്ച ചെയ്യുന്നതിന് പിന്തുണയേകിക്കൊണ്ടായിരുന്നു ഈ പ്രകടനം അരങ്ങേറിയത്. ഫൈറ്റ് ഫോർ ഫ്രീഡം, സേവ്ഗ ഹോംഗ് കോംഗ്, വി ആർ ബ്രിട്ടീഷ് തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു യൂണിയൻ ജാക്ക് പതാകകൾ പാറിച്ച് ഇവർ പ്രകടനം നടത്തിയത്.

ഇക്കഴിഞ്ഞ ജൂൺ ആദ്യം മുതൽ ഹോംഗ് കോംഗിൽ ജനാധിപത്യ വാദികൾ നടത്തുന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് ഹോംഗ് കോംഗുകാർക്കെല്ലാം ബ്രിട്ടീഷ് പൗരത്വം നൽകുന്ന കാര്യം ഹൗസ് ഓഫ് ലോർഡ്സ് പരിഗണിച്ച് വരുന്നത്.ചൈന തങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്നതിനാൽ അത് സംരക്ഷിക്കുന്നതിന് തങ്ങളെ മുമ്പ് ഭരിച്ചിരുന്ന ബ്രിട്ടൻ തന്നെ രംഗത്തെത്തണമെന്നാണ് ജനാധിപത്യ വാദികൾ ആവശ്യപ്പെടുന്നത്. 1997 ജൂലൈയ്ക്ക് മുമ്പ് ഹോംഗ് കോംഗിൽ ജനിച്ചവർക്ക് ചൈന ഹോംഗ് കോംഗിന്റെ നിയന്ത്രണം തിരിച്ചെടുത്ത സമയത്ത് ബ്രിട്ടീഷ് നാഷണൽ ഓവർസീസ് പാസ്പോർട്ടിന് അർഹതയുണ്ട്.

എന്നാൽ ഇത് പ്രകാരം ബ്രിട്ടീഷ് പാസ്പോർട്ട് നൽകുന്നതല്ല. ചൈനയിലെ ഇംപീരിയൽ ക്വിൻഡ് രാജവംശം 1842ലാണ് ഹോംഗ് കോംഗ് ദ്വീപ് ബ്രിട്ടന് നൽകിയിരുന്നത്. തുടർന്ന് ബ്രിട്ടനായിരുന്നു ഹോംഗ് കോംഗ് 150ൽ അധികം വർഷങ്ങൾ ഭരിച്ചിരുന്നത്.തങ്ങൾ വിഘടനവാദികളല്ലെന്നും എന്നാൽ ബ്രിട്ടന്റെ അധികാരത്തിൽ നിന്നും ഹോംഗ് കോംഗ് ചൈനയുടെ കീഴിലേക്ക മാറിയതിൽ തങ്ങൾ അസംതൃപ്തരാണെന്നുമാണ് ഇന്നലെ ബ്രിട്ടീഷ് എംബസിക്ക് മുന്നിൽ പ്രകടനം നടത്തിയവർ വ്യക്തമാക്കുന്നത്. ഹോംഗ് കോംഗിലെ അവസ്ഥ അപകടകരമാകുന്നതിനാൽ അവിടുത്തുകാർക്ക് ബ്രിട്ടീഷ് പൗരത്വം നൽകുന്ന കാര്യം ഗൗരവകരമായി പരിഗണിക്കണമെന്നാണ് ബ്രിട്ടനിലെ 170ൽ അധികം എംപിമാർ യുകെ ഗവൺമെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഹൗസ് ഓഫ് ലോർഡ്സിൽ ഈ പ്രശ്നം ഉയർത്തിക്കാട്ടപ്പെട്ടിരിക്കുന്നത്. ഹോംഗ് കോംഗിലെ അടുത്ത കാലത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തിൽ ഈ പ്രശ്നം അടിയന്തിര പ്രാധാന്യത്തോടെ ചർച്ച ചെയ്യണമെന്നാണ് ലോർഡ്സ് ആവശ്യപ്പെട്ടിരിക്കുന്നത്.ക്രോസ്ബെഞ്ച് പീറായ ലോർഡ് ആൽട്ടൻ ആണ് ഈ പ്രശ്നം അവതരിപ്പിച്ചത്. എന്നാൽ ഇതിനെ തുടർന്ന് വോട്ടെടുപ്പൊന്നും നടന്നിട്ടില്ല. ഏഷ്യൻ ഫിനാൻഷ്യൽ ഹബായ ഹോംഗ് കോംഗിലെ സ്ഥിതി വഷളായി വരുന്നുവെന്നാണ് യുകെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷനായ ഹോംഗ് കോംഗ് വാച്ചിന്റെ ഡയറക്ടറായ ജോണി പാറ്റേർസൻ ആവശ്യപ്പെട്ടിരിക്കുന്നത്.ഹോംഗ് കോംഗുകാരെ ഈ അവസരത്തിൽ യുകെ ഗവൺമെന്റ് പിന്തുണക്കേണ്ടതുണ്ടെന്നും അദ്ദേഹം നിർദേശിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP