Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിഘ്‌നേഷ് ശിവന്റെ കൈമുറുകെ പിടിച്ച് നയൻതാര; തിരുപ്പതിയിൽ സന്ദർശനം നടത്തി മടങ്ങുന്ന വീഡിയോ വൈറലാകുന്നു; ദർശനം വിവാഹം ഈ വർഷമുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെ    

വിഘ്‌നേഷ് ശിവന്റെ കൈമുറുകെ പിടിച്ച് നയൻതാര; തിരുപ്പതിയിൽ സന്ദർശനം നടത്തി മടങ്ങുന്ന വീഡിയോ വൈറലാകുന്നു; ദർശനം വിവാഹം ഈ വർഷമുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെ      

മറുനാടൻ ഡെസ്‌ക്‌

നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും ക്ഷേത്ര സന്ദർശന വീഡിയോ വൈറലാകുന്നു. ഇരുവരും തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്ര ദർശനം നടത്തുന്നതാണ് വിഡിയോയിൽ. ഇരുവരും തമ്മിലുള്ള വിവാഹം ഈ വർഷമുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ക്ഷേത്ര ദർശനം.

മടങ്ങിപ്പോകുമ്പോൾ വിഘ്‌നേശിന്റെ കൈ നയൻതാര വിടാതെ പിടിച്ചിരിക്കുന്നതാണ് ആരാധകർ പ്രത്യേകം ശ്രദ്ധിച്ചത്. പാരീസിൽ നിന്നും ചെന്നൈയിലേക്ക് ചില വലിയ കാര്യങ്ങൾക്കായി പോകുന്നുവെന്ന് വിഘ്‌നേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചതും അഭ്യൂഹങ്ങൾ ശക്തമാക്കിയിരുന്നു. വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും അടുപ്പത്തിലാവുന്നത്.

പിന്നീട് പൊതുചടങ്ങിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്യാറുണ്ട്.
ദ ഹിന്ദു പത്രം സംഘടിപ്പിച്ച വേൾഡ് ഓഫ് വുമൺ 2018 ചടങ്ങിൽ സംസാരിക്കുമ്പോൾ പേരെടുത്തുപറയാതെ വിഘ്‌നേശിനെ നയൻതാര പ്രതിശ്രുതവരൻ എന്ന് വിശേഷിപ്പിച്ചിരുന്നു. എനിക്ക് പിന്തുണ നൽകിയ അച്ഛനോടും അമ്മയോടും പ്രതിശ്രുതവരനോടും നന്ദി പറയുന്നുവെന്നാണ് അന്ന് നയൻതാര പറഞ്ഞത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP