Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മയെ സന്ദർശിച്ച് ടൊവിനോ തോമസ്; നടന് വേണ്ടി അപ്പവും സ്റ്റ്യൂവും ഒരുക്കി കാത്തിരുന്നു ധനലക്ഷ്മി ഉണ്ണിക്കൃഷ്ണൻ; 'എടക്കാട് ബറ്റാലിയൻ 06' കണ്ടപ്പോൾ, ടൊവിനോ അവതരിപ്പിച്ച കഥാപാത്രത്തിൽ എവിടെയൊക്കെയോ തന്റെ മകന്റെ സാദൃശ്യം കാണാൻ കഴിഞ്ഞെന്ന് മാതാവ്; 'ഒരമ്മ എന്ന നിലയിൽ അവനെയൊന്ന് കെട്ടിപ്പിടിക്കണമെന്ന് തോന്നി'യെന്നും ധനലക്ഷ്മി

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മയെ സന്ദർശിച്ച് ടൊവിനോ തോമസ്; നടന് വേണ്ടി അപ്പവും സ്റ്റ്യൂവും ഒരുക്കി കാത്തിരുന്നു ധനലക്ഷ്മി ഉണ്ണിക്കൃഷ്ണൻ; 'എടക്കാട് ബറ്റാലിയൻ 06' കണ്ടപ്പോൾ, ടൊവിനോ അവതരിപ്പിച്ച കഥാപാത്രത്തിൽ എവിടെയൊക്കെയോ തന്റെ മകന്റെ സാദൃശ്യം കാണാൻ കഴിഞ്ഞെന്ന് മാതാവ്; 'ഒരമ്മ എന്ന നിലയിൽ അവനെയൊന്ന് കെട്ടിപ്പിടിക്കണമെന്ന് തോന്നി'യെന്നും ധനലക്ഷ്മി

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: മുംബൈ നഗരത്തെ ഭീകരർ ആക്രമിച്ച വേളയിൽ അവരെ ചെറുക്കാൻ രംഗത്തിറങ്ങിപ്പോഴാണ് മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ വീരമൃത്യു വരിച്ചത്. വീരമൃത്യു ജവാന്റെ മാതാവിനെ നടൻ ടൊവിനോ തോമസ് സന്ദർശിച്ചു. മകൻ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഇഷ്ടഭക്ഷണമായ അപ്പവും സ്റ്റ്യൂവും ഒരുക്കിയാണ് ധനലക്ഷ്മി ഉണ്ണിക്കൃഷ്ണൻ ടൊവിനോയ്ക്ക് വേണ്ടി കാത്തിരുന്നത്. ബെംഗളൂരുവിൽ ഒരു ഫോട്ടോ ഷൂട്ടിനെത്തിയപ്പോഴാണ് ധനലക്ഷ്മി ഉണ്ണികൃഷ്ണനെക്കൂടി കാണാമെന്ന് ടൊവിനോ തീരുമാനിച്ചത്. ബുധനാഴ്ച വൈകീട്ട് വീട്ടിലെത്തുമെന്ന് അറിയിക്കുകയുംചെയ്തു.

യെലഹങ്ക ഹാരോഹള്ളി ഐഎസ്ആർഒ ലേഔട്ടിലെ വീടിലേക്ക് പറഞ്ഞ് സമയത്ത് എത്താൻ ടൊവിനോ വൈകിയതോടെ അവർ ആശങ്കപ്പെട്ടു. പറഞ്ഞ സമയത്തും ടൊവിനോയെ കാണാതായപ്പോൾ മുഖത്ത് ആശങ്ക. ഫോണിൽ ബന്ധപ്പെട്ട് ഇടയ്ക്കിടെ എവിടെയെത്തിയെന്ന ചോദ്യം. ഒടുവിൽ വൈകീട്ട് അഞ്ചുമണിയോടെ ടൊവിനോ വീടിനു മുന്നിലെത്തിയപ്പോഴാണ് ആശ്വാസമായത്. പിന്നെ കെട്ടിപ്പിടിച്ച് വീട്ടിനുള്ളിലേക്കുള്ള സ്വീകരണം. മകൻ വീട്ടിലെത്തിയപോലെ തോന്നുന്നെന്നായിരുന്നു ധനലക്ഷ്മിയുടെ ആദ്യപ്രതികരണം.

മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മയാണ് ധനലക്ഷ്മി ഉണ്ണിക്കൃഷ്ണൻ. തിയേറ്ററിൽ മികച്ച പ്രതികരണം നേടുന്ന 'എടക്കാട് ബറ്റാലിയൻ 06' കണ്ടപ്പോൾ, ടൊവിനോ അവതരിപ്പിച്ച കഥാപാത്രത്തിൽ എവിടെയൊക്കെയോ തന്റെ മകന്റെ സാദൃശ്യം കാണാൻകഴിഞ്ഞു എന്നാണ് ധനലക്ഷ്മി ഉണ്ണിക്കൃഷ്ണൻ പറഞ്ഞത്. ടൊവിനോയെ അഭിനന്ദിച്ച് ധനലക്ഷ്മി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ ടൊവിനോയുടെ ശ്രദ്ധയിലുമെത്തി. 'ഒരമ്മയെന്നനിലയിൽ അവനെയൊന്ന് കെട്ടിപ്പിടിക്കണമെന്ന് തോന്നി'യെന്നുപറയുന്ന വീഡിയോ ടൊവിനോയും പങ്കുവെച്ചു. ഇതിലും വലിയൊരംഗീകാരം കിട്ടാനില്ലെന്നായിരുന്നു ടൊവിനോയുടെ കുറിപ്പ്.

വീട്ടിലെത്തി ട്രസ്റ്റ് ഓഫീസിൽ സൂക്ഷിച്ച മേജർ ഉണ്ണികൃഷ്ണന്റെ പുരസ്‌കാരങ്ങളും ചിത്രങ്ങളുമെല്ലാം വിശദമായി കണ്ടതിനുശേഷമാണ് ടൊവിനോ മടങ്ങിയത്. രണ്ടുമാസം പ്രായമുള്ളപ്പോൾ സന്ദീപ് ഉണ്ണികൃഷ്ണനെ പുതപ്പിച്ച പുതപ്പുമുതൽ ഓരോന്നായി ധനലക്ഷ്മി ടൊവിനോയ്ക്ക് പരിചയപ്പെടുത്തി. എല്ലാ പിറന്നാളിനും മകനുവേണ്ടി ഇപ്പോഴും വാങ്ങുന്ന വസ്ത്രങ്ങളിൽനിന്ന് ഒരു ടീഷർട്ടും ടൊവിനോയ്ക്ക് സമ്മാനിച്ചു. ഒന്നരമണിക്കൂറോളം സന്ദീപ് ഉണ്ണികൃഷ്ണന്റെ കുടുബത്തോടൊപ്പം ചെലവഴിച്ചശേഷമാണ് ടൊവിനോ മടങ്ങിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP