Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാർലമെന്റ് ആക്രമണക്കേസിൽ ആദ്യം പ്രതിയും പിന്നീട് കുറ്റവിമുക്തനും; ഡൽഹി സർവകലാശാല മുൻ അദ്ധ്യാപകൻ എസ്.എ.ആർ.ഗിലാനി അന്തരിച്ചു; അന്ത്യം ഡൽഹിയിൽ ഹൃദയാഘാതത്തെ തുടർന്ന്

പാർലമെന്റ് ആക്രമണക്കേസിൽ ആദ്യം പ്രതിയും പിന്നീട് കുറ്റവിമുക്തനും; ഡൽഹി സർവകലാശാല മുൻ അദ്ധ്യാപകൻ എസ്.എ.ആർ.ഗിലാനി അന്തരിച്ചു; അന്ത്യം ഡൽഹിയിൽ ഹൃദയാഘാതത്തെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി യൂണിവേഴ്‌സിറ്റി മുൻ പ്രൊഫസർ എസ്.എ.ആർ. ഗീലാനി അന്തരിച്ചു. വ്യാഴാഴ്ച വൈകീട്ട് ഡൽഹിയിലെ ഫോർട്ടിസ് ആശുപത്രിയിൽ ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു മരണമെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

2001ലെ പാർലമെന്റ് ആക്രമണക്കേസിൽ പ്രതിചേർക്കപ്പെട്ട ഗീലാനിയെ വിചാരണകോടതി വധശിക്ഷക്ക് വിധിച്ചിരുന്നുവെങ്കിലും വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ സുപ്രീംകോടതി വെറുതെ വിട്ടിരുന്നു. തുടർന്ന്, ജയിൽമോചിതനായ അദ്ദേഹം വിചാരണ തടവുകാരുടെ മോചനമടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കമ്മിറ്റി ഫോർ റിലീസ് ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്‌സ് (സി.ആർ.പി.പി) എന്ന സംഘടനയുടെ അധ്യക്ഷനായിരുന്നു. ഭാര്യയും രണ്ടു പെൺമക്കളുമുണ്ട്. മൃതദേഹം ജന്മദേശമായ കശ്മീരിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോർട്ട്.

ഡൽഹി സർവകലാശാലക്കുകീഴിലെ സാക്കിർ ഹുസൈൻ കോളജിൽ അറബിക് അദ്ധ്യാപകനായിരുന്നു ഗീലാനി. പാർലമെന്റ് ആക്രമണകേസിൽ തെളിവുശേഖരണത്തിനെന്നു പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ഗീലാനിയെ പിന്നീട് പ്രതിചേർക്കുകയും അഫ്‌സൽ ഗുരു അടക്കമുള്ളവർക്കൊപ്പം വധശിക്ഷക്ക് വിധിക്കുകയുമായിരുന്നു. എന്നാൽ, വിചാരണകോടതി വിധിക്കെതിരെയുള്ള ഗീലാനിയുടെ അപ്പീൽ ആദ്യം ഡൽഹി ഹൈക്കോടതിയും (2003)പിന്നീട് സുപ്രീംകോടതിയും (2005) ശരിവെച്ചതോടെ അദ്ദേഹം ജയിൽ മോചിതനായി. 2008ൽ, അഭിഭാഷകയായ നന്ദിത ഹക്‌സറുമായുള്ള കൂടിക്കാഴ്ചക്ക് പുറപ്പെടുേമ്പാൾ ഡൽഹിയിൽവെച്ച് അജ്ഞാതരുടെ വെടിയേറ്റ് ഗീലാനിക്ക് ഗുരുതര പരിക്കേറ്റിരുന്നു. അതിനുശേഷവും പലതവണ ഹിന്ദുത്വവാദികളുടെ ആക്രമണത്തിന് ഇരയായി. 2016ൽ, ജെ.എൻ.യുവിലെ വിദ്യാർത്ഥി പ്രക്ഷോഭകാലത്തും രാജ്യദ്രോഹക്കുറ്റം ചുമത്തി ഗീലാനിയെ ജയിലിലടച്ചിരുന്നു. പിന്നീട് ജാമ്യം ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP