Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വൈദ്യുതി നിലച്ച സമയം നോക്കി അക്രമി സംഘം എത്തി; ഇസ്ഹാഖിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ സ്ഥലം വിട്ട് അക്രമികൾ; ലീഗ് പ്രവർത്തകന്റെ മരണം ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി; സിപിഎം പ്രവർത്തകനെ വെട്ടിയതിന്റെ പ്രതികാരമെന്നും സൂചന; മലപ്പുറം ജില്ലയുടെ തീരദേശ മേഖലയിൽ നാളെ യുഡിഎഫ് ഹർത്താൽ

വൈദ്യുതി നിലച്ച സമയം നോക്കി അക്രമി സംഘം എത്തി; ഇസ്ഹാഖിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ സ്ഥലം വിട്ട് അക്രമികൾ; ലീഗ് പ്രവർത്തകന്റെ മരണം ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി; സിപിഎം പ്രവർത്തകനെ വെട്ടിയതിന്റെ പ്രതികാരമെന്നും സൂചന; മലപ്പുറം ജില്ലയുടെ തീരദേശ മേഖലയിൽ നാളെ യുഡിഎഫ് ഹർത്താൽ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മുസ്ലിം ലീഗ് പ്രവർത്തകൻ അഞ്ചുടി സ്വദേസി ഇസ്ഹാഖ് (38) കൊല്ലപ്പെട്ടത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് സൂചന. മലപ്പുറം താനൂരിലാണ് സംഭവം നടന്നത്. കൊലപാതകത്തിന് പിന്നിൽ സിപിഎം ആണെന്ന് ലീഗ് ആരോപിക്കുന്നു. പ്രദേശത്ത് വൻ പൊലീസ് സംഘം തന്നെ ക്യാമ്പ് ചെയ്യുന്നുണ്ട്.മലപ്പുറം ജില്ലയിലെ തീരദേശ മേഖലകളിൽ നാളെ (വെള്ളിയാഴ്ച) യു.ഡി.എഫ് ഹർത്താൽ ആചരിക്കും. താനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചാണിത്. പൊന്നാനി, തിരൂർ, തിരൂരങ്ങാടി, പരപ്പനങ്ങാടി എന്നിവിടങ്ങളിൽ രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. ഇവിടെ നേരത്തെ സിപിഎം പ്രവര്ഡത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് കൊലപാതകം എന്നാണ് പ്രാഥമിക വിവരം

വൈദ്യുതി നിലച്ച സമയത്താണ് അക്രമികൾ യുവാവിനെ വെട്ടിയത്. ഇരുട്ടിൽ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെട്ടേറ്റ നിലയിൽ ഇസ്ഹാഖിനെ കണ്ടത്. തിരൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരിച്ചു.സിപിഎം-ലീഗ് സംഘർഷം ഉണ്ടായിരുന്ന സ്ഥലമാണ് അഞ്ചുടി. നേരത്തെ സിപിഎം പ്രവർത്തകനെ വെട്ടിപരിക്കേൽപ്പിച്ച സംഭവം ഇവിടെ ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് കൊലപാതകമെന്ന് സംശയിക്കുന്നു. മൃതദേഹം തിരൂർ ജില്ല ആശുപത്രിയിലാണ്. സംഭവസ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP