Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കശ്മീരിൽ ആപ്പിൾ കയറ്റാൻ വന്ന ട്രക്ക് ഡ്രൈവർമാർക്ക് നേരേ ഭീകരരുടെ ആക്രമണം; ട്രക്ക് തടഞ്ഞ് നിർത്തി തുരുതുരാ നിറയൊഴിച്ചപ്പോൾ പിടഞ്ഞുവീണ് മരിച്ചത് രണ്ടുപേർ; ഒരുഡ്രൈവർക്ക് പരിക്കേറ്റു; 10 ദിവസത്തിനിടെ ഷോപ്പിയാനിൽ ഉണ്ടാകുന്ന മൂന്നാമത്തെ സംഭവം

കശ്മീരിൽ ആപ്പിൾ കയറ്റാൻ വന്ന ട്രക്ക് ഡ്രൈവർമാർക്ക് നേരേ ഭീകരരുടെ ആക്രമണം; ട്രക്ക് തടഞ്ഞ് നിർത്തി തുരുതുരാ നിറയൊഴിച്ചപ്പോൾ പിടഞ്ഞുവീണ് മരിച്ചത് രണ്ടുപേർ; ഒരുഡ്രൈവർക്ക് പരിക്കേറ്റു; 10 ദിവസത്തിനിടെ ഷോപ്പിയാനിൽ ഉണ്ടാകുന്ന മൂന്നാമത്തെ സംഭവം

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ജമ്മു-കശ്മീരിൽ ബ്രോക്ക് വികസന കൗൺസിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തീവ്രവാദികളുടെ ശ്രമം. ഷോപ്പിയാനിൽ ആപ്പിൾ കൊണ്ട് പോകാൻ പഞ്ചാബിൽ നിന്നെത്തിയ രണ്ട് ട്രക്ക് ഡ്രൈവർമാരെ ഭീകരർ വകവരുത്തി. ഒരാൾക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ആൾവാർ സ്വദേശിയായ മുഹമ്മദ് ഇല്യാസാണ് മരിച്ചവരിൽ ഒരാൾ. മറ്റേയാളെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റ ഡ്രൈവർ പഞ്ചാബിലെ ഹോഷിയാർപുരിൽ നിന്നുള്ളയാളാണ്. ഹരിയാന, രാജസ്ഥാൻ പഞ്ചാബ് രജിസ്‌ട്രേഷനിലുള്ള മൂന്നുട്രക്കുകൾ കൈകാട്ടി നിർത്തിയ ശേഷം ഡ്രൈവർമാർക്ക് നേരേ തുരുതുരാ വെടിവെക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, അത് ഫലവത്തായില്ല. ഇവരുടെ ട്രക്ക് ഭീകരർ അഗ്‌നിക്കിരയാക്കി. രണ്ട് ട്രക്ക് ഡ്രൈവർമാർ ട്രക്കുകൾ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

10 ദിവസത്തിനിടെ മൂന്നാമത്തെ സംഭവമാണിത്. ഒക്ടോബർ 14 ന് രാജസ്ഥാനിൽ നിന്നുള്ള ട്രക്ക് ഡ്രൈവർ കൊല്ലപ്പെട്ടിരുന്നു. രണ്ടുദിവസത്തിന് ശേഷം ഛത്തീസ്‌ഗഢിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയും പഞ്ചാബിൽ നിന്നുള്ള പഴം കയറ്റുമതി തൊഴിലാളിയെയും പുൽവാമയിലും, ഷോപിയാനിലുമായി വകവരുത്തിയിരുന്നു.

ഹരിയാന, രാജസ്ഥാൻ പഞ്ചാബ് രജിസ്‌ട്രേഷനിലുള്ള മൂന്നുട്രക്കുകൾ കൈകാട്ടി നിർത്തിയ ശേഷം ഡ്രൈവർമാർക്ക് നേരേ തുരുതുരാ വെടിവെക്കുകയായിരുന്നു. കശ്മീരിൽ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതോടെ വീണ്ടും പഴം കയറ്റുമതിയും മറ്റും ആരംഭിച്ചിട്ടുണ്ട്. ഇതാണ് ഭീകരരെ ചൊടിപ്പിച്ചത്. കശ്മീർ സാധാരണനിലയിലേക്ക് മടങ്ങുന്നത് തടയുകയാണ് ഭീകരരുടെ ലക്ഷ്യം. ഉൾപ്രദേശങ്ങളിലേക്ക് തൽക്കാലം ചരക്കുമായി പോകരുതെന്ന് പൊലീസ് വ്യാപാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷിതമെന്ന് മാർക്ക് ചെയ്ത പ്രദാന റോഡുകളെ മാത്രം ആശ്രയിക്കാനാണ് നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP