Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചെറിയ പള്ളി പൂട്ടിക്കാനുള്ള ശ്രമം എന്തുവില കൊടുത്തും ചെറുക്കും; പ്രഖ്യാപനവുമായി കോതമംഗലത്ത് ചേർന്ന സർവകക്ഷി യോഗം

ചെറിയ പള്ളി പൂട്ടിക്കാനുള്ള ശ്രമം എന്തുവില കൊടുത്തും ചെറുക്കും; പ്രഖ്യാപനവുമായി കോതമംഗലത്ത് ചേർന്ന സർവകക്ഷി യോഗം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം :മാർതോമ ചെറിയ പള്ളിയിൽ കലാപം നടത്തി പള്ളി പൂട്ടിക്കുവാൻ കോട്ടയം കേന്ദ്രമാക്കിയുള്ള ഒരു വിഭാഗം നടത്തുന്ന ശ്രമങ്ങൾ എന്ത് വിലകൊടുത്തും എതിർത്തു തോൽപിക്കുമെന്ന് കോതമംഗലത്ത് ചേർന്ന സർവ കക്ഷി യോഗം പ്രഖ്യാപിച്ചു.ഇതേ പ്രശ്‌നങ്ങൾ മുൻപ് ഉണ്ടായ പള്ളിയാണ് ചരിത്രം പേറുന്ന കടമറ്റം പള്ളി. ഇന്ന് കടമറ്റം പള്ളിയും, ആ പ്രദേശത്തെ ഇപ്പോഴത്തെ അവസ്ഥയും നോക്കിയാൽ മനസിലാവും കാര്യങ്ങൾ.

അത് പോലുള്ള അവസ്ഥ കോതമംഗലത്ത് ഉണ്ടാക്കുവാൻ ആണ് മറു വിഭാഗം ശ്രമിക്കുന്നത്. യോഗത്തിൽ ആന്റണി ജോൺ എംഎൽഎ. , മുൻസിപ്പൽ ചെയർ പേഴ്‌സൺ മഞ്ജു സിജു, ടി. യു. കുരുവിള, കെ. എ. നൗഷാദ്, കെ. പി. ബാബു, അഡ്വക്കേറ്റ്. മാത്യു ജോസഫ്, പി. എം. സഖറിയ, പി. എ. സോമൻ, പി. എ. വേലപ്പൻ, ഈ. കെ. സേവിയർ, എ. റ്റി. പൗലോസ്, ചന്ദ്രലേഖ ശശിധരൻ,ജോജി എടാട്ടാൽ, കെ. എം. കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.

അഡ്വക്കേറ്റ്. ഡീൻ കുര്യാക്കോസ് എം. പി, ആന്റണി ജോൺ എംഎൽഎ, മുൻസിപ്പൽ ചെയർപേഴ്‌സൺ മഞ്ജു സിജു, ടി. യൂ. കുരുവിള എന്നിവർ രക്ഷധികാരികളായി 501 അംഗങ്ങൾ അടങ്ങിയ കോതമംഗലം മത മൈ ത്രി കൂട്ടായ്മ രൂപീകരിച്ചു. കോതമംഗലം പ്രദേശത്തെ വിവിധ കേന്ദ്രങ്ങൾ ഉൾപ്പെടുത്തി രഥയാത്ര നടത്തുവാൻ തീരുമാനിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP