Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലണ്ടൻ പാരാ ഒളിമ്പിക്‌സിൽ സ്വർണവും വെങ്കലവും; വിധി ക്രൂരമായപ്പോൾ മസിലുകൾ ശോഷിക്കുന്ന രോഗം കൂടി; വേദന അസഹനീയമായപ്പോൾ ദയാവധത്തിന് അപേക്ഷ നൽകി ഡോക്ടർ; വേദനയുടെ ലോകത്ത് നിന്ന് വിടപറഞ്ഞ് ബെൽജിയം താരം മറീക്ക ഫെർഫോർട്ട്; കണ്ണുനിറക്കുന്ന വാർത്ത പങ്കുവെച്ച് കളിയെഴുത്തുകാരൻ മുഹമ്മദ് അഷ്‌റഫ്

ലണ്ടൻ പാരാ ഒളിമ്പിക്‌സിൽ സ്വർണവും വെങ്കലവും; വിധി ക്രൂരമായപ്പോൾ മസിലുകൾ ശോഷിക്കുന്ന രോഗം കൂടി; വേദന അസഹനീയമായപ്പോൾ ദയാവധത്തിന് അപേക്ഷ നൽകി ഡോക്ടർ; വേദനയുടെ ലോകത്ത് നിന്ന് വിടപറഞ്ഞ് ബെൽജിയം താരം മറീക്ക ഫെർഫോർട്ട്; കണ്ണുനിറക്കുന്ന വാർത്ത പങ്കുവെച്ച് കളിയെഴുത്തുകാരൻ മുഹമ്മദ് അഷ്‌റഫ്

മറുനാടൻ ഡെസ്‌ക്‌

ഒളിമ്പിക് സ്വർണ്ണമെഡൽ വിജയി നാൽപ്പതാം വയസിൽ ദയാവധത്തിന് വിധേയയായി.ലണ്ടൻ പാരാ ഒളിമ്പിക്‌സിൽ ഹാൻഡ് ബൈക്ക് വിഭാഗത്തിൽ 400 മീറ്ററിൽ സ്വർണ്ണവും 100 മീറ്ററിൽ ഓടും നേടിയ ബൽജിയത്തിന്റ മറീക്കെ ഫെർഫോർട്ട് ആണ് അൽപ്പം മുൻപ് അവരുടെ അവസാന നിമിഷവും ആഘോഷമാക്കും വിധം ഒരു ഗ്ലാസ് ഷാമ്പയ്ൻ കുടിച്ചുകൊണ്ട് സന്തോഷത്തോടെ മനോഹരമായ ഈ ഭൂമിയോട് വിടപറഞ്ഞത്.ദിവസം തോറും മസിലുകൾ ശോഷിക്കുന്ന മസിൽ അട്രോപ്പി രോഗത്തെ തുടർന്ന് അസഹനീയമായ വേദന അനുഭവിക്കുകയായിരുന്നു അവർ. തുടർന്ന് അവരെ ചികിൽസിക്കുന്ന ഡോക്ടർ വിം ടീസ്റ്റൽമാൻ ദയാവധത്തിന് അവർക്കു വേണ്ടി ബെൽജിയം സർക്കാരിന് അപേക്ഷ നൽകുകയും കഴിഞ്ഞ ദിവസം അതു അംഗീകരിക്കുകയും ഇന്ന് അതു നടപ്പാക്കുകയും ചെയ്തു. യുത്തനേഷ്യ ( ദയാവധം നിലവിലുള്ള രാജ്യമാണ് ബെൽജിയം)

വേദനയുടെ ലോകത്ത് നിന്ന് ഈ 40 കാരി വിടപറഞ്ഞത് ഒളിമ്പിക് വിജയവേദിയിൽ വിജയം ആഘോഷിക്കുന്ന ആഹ്ലാദത്തോടെയായിരുന്നു.. കൂട്ടുകാരെയും ബന്ധുക്കളെയും പ്രിയ വളർത്തു നായയെയും ഈ നേരം അവർ കൂടെ കൂട്ടുകയും ചെയ്തു
എന്തുമാത്രം അസഹനീയമായ വേദന ആ പാവം അനുഭവിച്ചിരിക്കണം ഇങ്ങിനെ ഒരു തീരുമാനം അതും നാൽപ്പതാം വയസിൽ കൈക്കൊള്ളാൻ

ബാഷ്പാഞ്ജലി
ഡോ മുഹമ്മദ് അഷ്റഫ്

ഡോ മുഹമ്മദ് അഷ്റഫ് ഫേസ്‌ബുക്കിൽ കുറിച്ചത്‌

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP