Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നേതാക്കൾ നിഷേധിച്ച നായന്മാർ ഈഴവന്മാർക്കും ഓർത്തഡോക്സുകാർ കമ്മ്യൂണിസ്റ്റുകൾക്കും ഈഴവർ മുസ്ലീമിനും വോട്ട് ചെയ്ത തെരഞ്ഞെടുപ്പ്; കോൺഗ്രസിന്റെ അഹങ്കാരത്തിനേറ്റ കനത്ത തിരിച്ചടി; സിപിഎം സൈബർ ഗുണ്ടകളെ കൂട്ടിലടച്ചതിന് കിട്ടിയ പ്രതിഫലം; 30,000 ഭൂരിപക്ഷത്തെ സീറോയാക്കി മാറ്റുന്ന കോൺഗ്രസ്-കമ്മ്യൂണിസ്റ്റ് മാജിക്ക്; ഈ ഉപതെരഞ്ഞെടുപ്പ് ഫലം നിഷ്പക്ഷമായി വിലയിരുത്തുമ്പോൾ ശരിക്കും ഈ ഉപതെരഞ്ഞെടുപ്പിൽ നടന്നതെന്ത് ?

നേതാക്കൾ നിഷേധിച്ച നായന്മാർ ഈഴവന്മാർക്കും ഓർത്തഡോക്സുകാർ കമ്മ്യൂണിസ്റ്റുകൾക്കും ഈഴവർ മുസ്ലീമിനും വോട്ട് ചെയ്ത തെരഞ്ഞെടുപ്പ്; കോൺഗ്രസിന്റെ അഹങ്കാരത്തിനേറ്റ കനത്ത തിരിച്ചടി; സിപിഎം സൈബർ ഗുണ്ടകളെ കൂട്ടിലടച്ചതിന് കിട്ടിയ പ്രതിഫലം; 30,000 ഭൂരിപക്ഷത്തെ സീറോയാക്കി മാറ്റുന്ന കോൺഗ്രസ്-കമ്മ്യൂണിസ്റ്റ് മാജിക്ക്; ഈ ഉപതെരഞ്ഞെടുപ്പ് ഫലം നിഷ്പക്ഷമായി വിലയിരുത്തുമ്പോൾ ശരിക്കും ഈ ഉപതെരഞ്ഞെടുപ്പിൽ നടന്നതെന്ത് ?

മറുനാടൻ ഡെസ്‌ക്‌

ടുത്ത നിയമസഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കുന്ന ഉപതെരഞ്ഞെടുപ്പ് പൂർത്തിയായിരിക്കുന്നു. എൽഡിഎഫിനെ സംബന്ധിച്ച് അവർ ഒരു സിറ്റിങ് സീറ്റിൽ മത്സരിച്ചട്ട് രണ്ട് സീറ്റ് നേടിയ ആഹ്ലാദത്തിലാണ്. പ്രത്യേകിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പിൽ അവർക്കുണ്ടായ ഞെട്ടിക്കുന്ന തിരിച്ചടിക്ക് ശേഷം കോൺഗ്രസിന്റെ കൈയിലിരുന്ന രണ്ട മണ്ഡലങ്ങൾ പിടിച്ചെടുത്തതിൽ അവർക്ക് ്ബിമാനിക്കാം. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നാല് സിറ്റിങ് സീറ്റുമായി ഇറങ്ങിയിട്ട് മൂന്നിൽ ഒതുങ്ങേണ്ടി വന്നതിൽ നിരാശയുണ്ടെങ്കിലും തിരിച്ചടി ഭയാനകമായില്ല എന്ന് ആശ്വസിക്കാം.

അവർക്ക് അവരുടെ കൈയിലിരുന്ന രണ്ട് സീറ്റുകൾ നഷ്ടപ്പെട്ടപ്പോൾ സിപിഎമ്മിന്റെ കൈയിലിരുന്ന ഒരു സീറ്റ് പിടിച്ചെടുക്കാൻ കഴിഞ്ഞതും അവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരു സീറ്റിൽ വമ്പൻ ഭൂരിപക്ഷം നേടാനായതും അബിമാനത്തോടെ ഓർക്കുന്നു. അതുകൊണ്ട് തന്നെ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ ആണ് ഇതെങ്കിൽ ആർക്കായിരിക്കും അടുത്ത നിയമസഭയിൽ ഭൂരിപക്ഷം എന്ന് പ്രവചിക്കാനും കഴിയാതെ വരുന്നു. എന്താണ് ഈ ഉപതെരഞ്ഞെടുപ്പിൽ നടന്നത് എന്ന സജീവമായ ചർച്ച ചാനലുകൾ കൊണ്ടാടുകയാണ്. ഓരോ വ്യക്തിക്കും അവരുടേതായ ധാരണയുണ്ടായേക്കാം. എന്നാൽ ഒരു കാര്യം തീർത്ത് പറയാം.

പ്രത്യേകമായ ഒരു പ്രതിഭാസമോ ഒരു തരംഗമോ ഈ ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായിട്ടില്ല. 23 വർഷം കോൺഗ്രസ് കുത്തകയായി കൊണ്ട് നടന്നിരുന്ന കോന്നി മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പതിനായിരത്തിൽ അധികം വോട്ടുകൾക്ക് വിജയിപ്പിക്കുന്നതിന് സിപിഎമ്മിന് കഴിഞ്ഞതും,കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തായിരുന്ന മണ്ഡലത്തിൽ മഹാഭൂരിപക്ഷത്തോടെ വിജയിക്കാൻ കഴിഞ്ഞതും വ്യക്തമാക്കുന്നത് സിപിഎമ്മിന് അനുകൂലമായ ഒരു തരംഗം സംസ്ഥാനത്ത് ഉണ്ട് എന്ന് തന്നെയാണ്. അങ്ങനെ പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ അങ്ങനെയാണ് എങ്കിൽ സിപിഎം 38519 വോട്ടുകൾക്ക് വിജയിച്ച അരൂരിൽ എങ്ങനെ സിപിഎം തോറ്റു.

മഞ്ചേശ്വരം പോലെ ഒരു മണ്ഡലത്തിൽ എങ്ങനെയാണ് നാണം കെട്ട മൂന്നാം സ്ഥാനത്ത് പോയത്. 38519 വോട്ടുകൾക്ക് ആരിഫ് വിജയിച്ച അരൂർ പിടിച്ചെടുത്തു എന്നതും വെറും 89 വോട്ടിന് മാത്രം വിജയിച്ച മഞ്ചേശ്വരം എങ്ങനെ വലിയ ഭൂരിപക്ഷത്തിൽ നിലനിർത്തി എന്നതും കോൺഗ്രസിന് അനുകൂലമായ സാഹചര്യം സംസ്ഥാനത്ത് നിലനിൽക്കുന്നു എന്നും ഓർമ്മിപ്പിക്കുന്നു. അപ്പോൾ അടുത്ത ചോദ്യം ഉണ്ടാകും അങ്ങനെയെങ്കിൽ എങ്ങെയാണ് 23 വർഷം കുത്തകയാക്കി വച്ചിരുന്ന കോന്നി നഷ്ടപ്പെടുന്നത്.ഏതുകൊടുങ്കാറ്റിലും വീഴാതെ നിന്ന വട്ടിയൂർക്കാവ് എങ്ങനെയാണ് ഇടത്തേക്ക് പോയത്. ആ ചോദ്യങ്ങൾ അവിടെയും അവസാനിക്കുന്നില്ല. കോൺഗ്രസ് ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും വിജയിക്കുന്ന എറണാകുളത്ത് വിനോദിന്റെ ഭൂരിപക്ഷം എങ്ങനെയാണ് 3000 വോട്ടുകളിൽ ഒതുങ്ങിയത് എന്ന ചോദ്യത്തിനും ഉത്തരം വേണ്ടി വരും. ഈ വിഷയമാണ് ഇന്നതെത ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP