Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശക്തമായ ദേശീയ നേതൃത്വം ഇല്ലാതിരുന്നിട്ടുകൂടി കോൺഗ്രസ് പിടിച്ചുനിൽക്കുന്നു; ഹരിയാനയിലെയും മഹാരാഷ്ട്രയിലും നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഉപതെരഞ്ഞെടുപ്പുകളിലും നേട്ടം; പഞ്ചാബിലും ഗുജറാത്തിലും കോൺഗ്രസ്; യുപിയിലും സിക്കിമിലും ബിജെപി നേട്ടമുണ്ടാക്കിയപ്പോൾ മോദിയുടെ ഗുജറാത്തിൽ കനത്ത തിരിച്ചടി പാർട്ടിക്ക് ആഘാതമായി; മറ്റുസംസ്ഥാനങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ സംഭവിച്ചത്

ശക്തമായ ദേശീയ നേതൃത്വം ഇല്ലാതിരുന്നിട്ടുകൂടി കോൺഗ്രസ് പിടിച്ചുനിൽക്കുന്നു; ഹരിയാനയിലെയും മഹാരാഷ്ട്രയിലും നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഉപതെരഞ്ഞെടുപ്പുകളിലും നേട്ടം; പഞ്ചാബിലും ഗുജറാത്തിലും കോൺഗ്രസ്; യുപിയിലും  സിക്കിമിലും ബിജെപി നേട്ടമുണ്ടാക്കിയപ്പോൾ മോദിയുടെ ഗുജറാത്തിൽ കനത്ത തിരിച്ചടി പാർട്ടിക്ക് ആഘാതമായി; മറ്റുസംസ്ഥാനങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ സംഭവിച്ചത്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ശക്തമായ ദേശീയ നേതൃത്വം ഇല്ലാതിരുന്നിട്ടും, പ്രചാരണത്തിലടക്കം ഏറെ പിന്നോക്കം പോയിട്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ കൈവിടാതെ വോട്ടർമാർ. ഹരിയാനയിലെയും മഹാരാഷ്ട്രയിലും നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഉപതെരഞ്ഞെടുപ്പുകളിലും പഞ്ചാബിലും ഗുജറാത്തിലും കോൺഗ്രസിന് നേട്ടം കൊയ്യാനായി. ഉപതിരഞ്ഞെടുപ്പുകളിൽ ഉത്തർപ്രദേശിലും അസമിലും സിക്കിമിലും ബിജെപി. നേട്ടമുണ്ടാക്കിയപ്പോൾ പ്രധാനമന്ത്രിയുടെയും പാർട്ടി അധ്യക്ഷന്റെയും സംസ്ഥാനമായ ഗുജറാത്തിൽ ഏറ്റ കനത്ത തിരിച്ചടി അവർക്ക് ആഘാതമായി. തമിഴ്‌നാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും എഐഎഡിഎംകെ. വിജയിച്ചു. തെലങ്കാനയിലെ ഒരു മണ്ഡലത്തിൽ ടിആർഎസും വിജയം ഉറപ്പിച്ചു.

ഉത്തർപ്രദേശിൽ ഉപതിരഞ്ഞെടുപ്പ് നടന്ന 11 നിയമസഭ മണ്ഡലങ്ങളിൽ ഏഴിടത്ത് ബിജെപി. മുന്നേറ്റം നടത്തുകയാണ്. സൈദ്പുരിൽ സമാജ് വാദി പാർട്ടി വിജയിച്ചു. രാംപുരിൽ അസംഖാന്റെ ഭാര്യ തസീൻ ഫാത്തിമ ഏഴായിരത്തിലധികം വോട്ടുകളുടെ ലീഡ് നിലനിർത്തുന്നു. ബി.എസ്‌പി.യും അപ്നാദളും ഓരോ മണ്ഡലങ്ങളിലും മുന്നേറുന്നു.

ബിഹാറിൽ ഉപതിരഞ്ഞെടുപ്പ് നടന്ന ഒരു ലോക്‌സഭ മണ്ഡലത്തിൽ എൽജെപി. വിജയത്തിലേക്ക് നീങ്ങുകയാണ്. ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ രണ്ടിടത്ത് ആർജെഡി.യും എഐഎംഐഎം, ജെഡിയു എന്നിവർ ഓരോ സീറ്റുകളിലും വ്യക്തമായ ലീഡ് നേടി മുന്നേറ്റം തുടരുകയാണ്. ഒരിടത്ത് സ്വതന്ത്രസ്ഥാനാർത്ഥിയും മുന്നിട്ടുനിൽക്കുന്നു. ഗുജറാത്തിലെ ഉപതിരഞ്ഞെടുപ്പിൽ ബിജെപി.ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ആറുസീറ്റുകളിൽ നാലെണ്ണത്തിലും കോൺഗ്രസ് വ്യക്തമായ ആധിപത്യം നേടി മുന്നേറ്റംതുടരുന്നു. ബിജെപി. രണ്ടുസീറ്റുകളിൽ ഒതുങ്ങി. കോൺഗ്രസിൽനിന്ന് ബിജെപി.യിലെത്തിയ അൽപേഷ് താക്കൂർ രധൻപുർ മണ്ഡലത്തിൽ തോറ്റു.

അസമിലെ നാലുസീറ്റുകളിൽ മൂന്നിലും ബിജെപി.യ്ക്കാണ് നേട്ടം. ഒരിടത്ത് ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് മുന്നണിയും ലീഡ് നേടി.പഞ്ചാബിലെ നാലുസീറ്റുകളിൽ മൂന്നെണ്ണത്തിലും കോൺഗ്രസ് ജയിച്ചുകയറി. ഒരിടത്ത് ശിരോമണി അകാലിദളിനാണ് വിജയം.
ഹിമാചൽ പ്രദേശിലെ രണ്ടുസീറ്റുകളും ബിജെപി. നേടി. ധർമ്മശാലയിൽ വിശാൽ നെഹ്രിയ 6758 വോട്ടിന്റെയും പച്ഛാഡിൽ റീന കശ്യപ് 2808 വോട്ടിന്റെയും ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അരുണാചൽ പ്രദേശിലെ ഗോൻസാ വെസ്റ്റ് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ച അസെദ് ഹോംതോക് 1887 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഛത്തീസ്‌ഗഢിലെ ചിത്രകൂടിൽ കോൺഗ്രസിന്റെ രാജ്മാൻ വെഞ്ചാം 17862 വോട്ടിന് ബിജെപി. സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി. ഒഡീഷയിലെ ബിജേപുർ നിയമസഭ മണ്ഡലത്തിൽ ബിജുജനതാദൾ സ്ഥാനാർത്ഥി റിതാ സാഹു ജയിച്ചു. 97990 വോട്ടുകൾക്കാണ് ബിജെപി. സ്ഥാനാർത്ഥിയെ റിതാ സാഹു തോൽപ്പിച്ചത്.

പുതുച്ചേരിയിലെ കാമരാജ് നഗറിൽ കോൺഗ്രസിനാണ് ജയം. ഓൾഇന്ത്യാ എൻ.ആർ.കോൺഗ്രസ് സ്ഥാനാർത്ഥിയെ 7170 വോട്ടുകൾക്കാണ് കോൺഗ്രസ് സ്ഥാനാർത്ഥി എ.ജോൺകുമാർ പരാജയപ്പെടുത്തിയത്. രാജാസ്ഥാനിലെ രണ്ടുസീറ്റുകളിൽ ഒരിടത്ത് കോൺഗ്രസിന്റെ വിജയം പ്രഖ്യാപിച്ചു. ഒരുസീറ്റിൽ ആർ.എൽ.പി.യാണ് മുന്നിട്ടുനിൽക്കുന്നത്. സിക്കിമിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിൽ രണ്ടിടത്ത് ബിജെപി.ക്കാണ് ജയം. സിക്കിം ക്രാന്തികാരി മോർച്ച ഒരുസീറ്റിൽ ജയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP