Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മനു റോയിയുടെ അപരന് ലഭിച്ചത് 2572 വോട്ടുകൾ; വോട്ടിങ് മിഷീനിൽ കെഎം മനുവിന്റെ സ്ഥാനം മനു റോയിക്ക് തൊട്ട് മുകളിലും; കുത്തക മണ്ഡലത്തിൽ ഇതിലും നാണക്കേടിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയെ രക്ഷിച്ചത് ഇടത് അപരൻ; ചിഹ്നം ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ശ്രദ്ധിക്കാത്തത് വിനയായി; തോറ്റെങ്കിലും എറണാകുളത്ത് താരമായി മനു റോയി

മനു റോയിയുടെ അപരന് ലഭിച്ചത് 2572 വോട്ടുകൾ; വോട്ടിങ് മിഷീനിൽ കെഎം മനുവിന്റെ സ്ഥാനം മനു റോയിക്ക് തൊട്ട് മുകളിലും; കുത്തക മണ്ഡലത്തിൽ ഇതിലും നാണക്കേടിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയെ രക്ഷിച്ചത് ഇടത് അപരൻ; ചിഹ്നം ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ശ്രദ്ധിക്കാത്തത് വിനയായി; തോറ്റെങ്കിലും എറണാകുളത്ത് താരമായി മനു റോയി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കുത്തക മണ്ഡലമായ എറണാകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി ടിജെ വിനോദിന് ലഭിച്ചത് വെറും 3750 വോട്ടുകളുടെ ഭൂരിപക്ഷമാണ്. ഡിസിസി പ്രസിഡന്റും ഡെപ്യൂട്ടി മേയറുമായ സ്ഥാനാർത്ഥി തന്നെ രംഗത്ത് ഇറങ്ങിയിട്ടും നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. ഹൈബി ഈഡന് കഴിഞ്ഞ തവണ ഇരുപതിനായിരത്തിന് മുകളിലും ലോക്‌സഭയിൽ മുപ്പതിനായിരത്തിനും മുകളിൽ ലീഡ് ലഭിച്ച മണ്ഡലത്തിലാണ് ഇത്തവണ വലിയ ഇടിവ് സംഭവിച്ചത്. മികച്ച പ്രകടനം കാഴ്‌ച്ചവെച്ച ഇടത് പക്ഷ സ്ഥാനാർത്ഥി മനു റോയ്ക്ക് വിനയായത് പക്ഷേ അപരൻ പിടിച്ച വോട്ടാണ്. മനുവിന്റെ അപരനായ കെഎം മനു പിടിച്ചത് 2572 വോട്ടുകളാണ്. ഇത് കൂടി കുറച്ചാൽ വിനോദിന്റെ ഭൂരിപക്ഷം വെറും 1178 വോട്ടുകൾ മാത്രമാണ്.

യുഡിഎഫ് ഏത് പ്രതിസന്ധി കാലത്തും അനായാസം വിജയിച്ച് വരുന്ന മണ്ഡലം കൂടിയായ എറണാകുളത്ത് ഇത്തവണ ഡിസിസി പ്രസിഡന്റിനെ പോലും വിറപ്പിച്ച പ്രകടനം നടത്തിയ മനു റോയ് ജില്ലയിൽ ഇടതിന് പുതിയ മുഖമായി മാറുകയാണ് മനു റോയ്. ജാതി സമവാക്യങ്ങളും പൊതുസമ്മിതിയുമാണ് എല്ലാ കാലത്തും ഇടത് സ്ഥാനാർത്ഥികൾക്ക് വിജയം നേടി കൊടുത്തിട്ടുള്ളത്. സെബാസ്റ്റ്യൻ പോൾ ആയിരുന്നു ഒരു കാലത്ത് പാർട്ടിക്ക് പുറത്തുള്ള ഇടത് മുഖമെങ്കിൽ ഇന്ന് അദ്ദേഹത്തിന് പഴയ പകിട്ട് ഇല്ല. ഈ ഒരു സ്‌പേസ് ഉപയോഗിക്കാൻ കഴിയുന്ന വ്യക്തിയാണ് താൻ എന്ന് തെളിയിക്കുകയാണ് മനു റോയ്.

യുഡിഎഫിന്റെ പുന്നാപുരം കോട്ടയിലാണ് ഇത്രയും വലിയ ഇടിവ് അവർക്ക് നേരിടേണ്ടി വന്നത്. മനു റോയിയുടെ അപരൻ പിടിച്ച വോട്ടുകൾക്ക് പുറമെ നോട്ടയ്ക്ക് ലഭിച്ച 1309 വോട്ടുകൾ കൂടി ചേർത്താൽ വിനോദിനെക്കാൾ 131 വോട്ട് അധികം കിട്ടും.പോളിങ് ദിനത്തിലെ കനത്ത മഴയും വെള്ളക്കെട്ടും എറണാകുളത്തെ വോട്ടിങ് ശതമാനത്തെ കാര്യമായി ബാധിച്ചിരിച്ചു. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ 71.72 ശതമാനവും ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 73.29 ശതമാനവും പോളിങ് ഉണ്ടായിരുന്ന മണ്ഡലത്തിൽ ഈ തിരഞ്ഞെടുപ്പിൽ പോൾ ചെയ്തത് വെറും 57.89 ശതമാനം മാത്രം.

യുഡിഎഫിന് മേൽക്കൈ ഉള്ള മണ്ഡലത്തിൽ പോളിങ് ശതമാനം കുത്തനെ ഇടിഞ്ഞത് എൽഡിഎഫിന് അനുകൂല ഘടകമാകുമെന്നായിരുന്നു എൽഡിഎഫ് കണക്കുകൂട്ടിയത്. ഒപ്പം യുഡിഎഫ് ഭരിക്കുന്ന കോർപ്പറേഷനിൽ പോളിങ് ദിനത്തിലുണ്ടായ വെള്ളക്കെട്ടും ഗതാഗത സ്തംഭനവും വോട്ടർമാരെ സ്വാധീനിക്കുമെന്നും എൽഡിഎഫ് കണക്ക് കൂട്ടിയിരുന്നു. തനിക്കും അപരനുണ്ടായിരുന്നെന്നും ഇത് മണ്ഡലത്തിലെ ജനങ്ങൾ നൽകിയ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചു നേടിയ 3750 വോട്ടുകളുടെ ഭൂരിപക്ഷം അമ്പതിനായിരം വോട്ടുകൾക്ക് ജയിച്ചതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വോട്ടിങ് യന്ത്രത്തിൽ ഏഴാമത്തെ പേരുകാരനായിരുന്നു എൽഡിഎഫ് അപരനായ മനു കെ.എം. എൽഡിഎഫ് സ്ഥാനാർത്ഥി മനു റോയിയാകട്ടെ തൊട്ടുതാഴെ എട്ടാംസ്ഥാനത്തും. അപരൻ മുകളിലും സ്ഥാനാർത്ഥി തൊട്ടുതാഴെയും വന്നത് വോട്ടർമാരിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്ന് എറണാകുളത്തെ എൽഡിഎഫ് വൃത്തങ്ങൾ പറയുന്നു.അതേസമയം, അപരസാന്നിധ്യമാണ് തന്റെ വിജയത്തിന് കാരണമെന്ന വാദം യുഡിഎഫ് സ്ഥാനാർത്ഥി ടി.ജെ.വിനോദ് നിഷേധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP