Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

`കുംബ്ലെയെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയത് കോലിയുടെ പിടിവാശി കാരണം`; പരമാവധി പറഞ്ഞിട്ടും അയാൾ വഴങ്ങിയില്ല; ഇന്നത്തെ പോലെ സൗരവ് ഗാംഗുലിയായിരുന്നു തലപ്പത്തെങ്കിൽ അത് സംഭവിക്കില്ലായിരുന്നു; വെളിപ്പെടുത്തലുകളുമായി വിനോദ് റായ്

`കുംബ്ലെയെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയത് കോലിയുടെ പിടിവാശി കാരണം`; പരമാവധി പറഞ്ഞിട്ടും അയാൾ വഴങ്ങിയില്ല; ഇന്നത്തെ പോലെ സൗരവ് ഗാംഗുലിയായിരുന്നു തലപ്പത്തെങ്കിൽ അത് സംഭവിക്കില്ലായിരുന്നു; വെളിപ്പെടുത്തലുകളുമായി വിനോദ് റായ്

സ്പോർട്സ് ഡെസ്‌ക്‌

മുംബൈ: ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് മുൻ ഇന്ത്യൻ പരിശീലകൻ അനിൽ കുംബ്ലെയ്ക്ക് സ്ഥാനം നഷ്ടമായത്. എന്നാൽ അന്ന് കുംബ്ലെയെ പരിശീലകനായി നിലനിർത്താൻ താൻ പരമാവധി ശ്രമിച്ചിരിന്നുവെന്നും എന്നാൽ അതിന് കഴിഞ്ഞില്ല എന്നും ബിസിസിഐ ഇടക്കാല ഭരണസമിതി ചെയർമാൻ ആയിരുന്ന വിനോദ് റായ്. സൗരവ് ഗാംഗുലി ഉണ്ടായിരുന്നെങ്കിൽ അത് സംഭവിക്കില്ലായിരുന്നുവെന്നും റായ് പറയുന്നു. വിരാട് കോലിയുടെ പിടിവാശിയാണ് കുംബ്ലെയെ സ്ഥാനത്ത് നിന്ന് മാറ്റുന്നതിലേക്ക് എത്തിച്ചത് എന്നും അദ്ദേഹം പറഞ്ഞു.കുംബ്ലെകോലി വിവാദത്തിന്റെ സമയത്ത് സൗരവ് ഗാംഗുലിയായിരുന്നു ബിസിസിഐ അധ്യക്ഷനെങ്കിൽ കോലിയെ അവഗണിച്ച് കുംബ്ലെയെ പരിശീലക സ്ഥാനത്ത് നിലനിർത്തുമായിരുന്നുവെന്നും റായി അഭിപ്രായപ്പെട്ടു.

അനിൽ കുംബ്ലെ പരിശീലകനായിരുന്ന സമയത്ത് എല്ലാ ഫോർമാറ്റിലും മികച്ച പ്രകടനമായിരുന്നു ഇന്ത്യൻ ടീമിന്റേത്. ടെസ്റ്റിൽ പ്രത്യേകിച്ചും. എന്നാൽ, ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിൽ ഒരു വർഷത്തിനുശേഷം കുംബ്ലെ സ്ഥാനമൊഴിഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കുംബ്ലെയെ പരിശീലക സ്ഥാനത്ത് നിലനിർത്താൻ താൻ പരമാവധി ശ്രമിച്ചിരുന്നുവെന്ന റായിയുടെ വെളിപ്പെടുത്തൽ.

'ഇന്ത്യയ്ക്ക് ലഭ്യമായ ഏറ്റവും മികച്ച പരിശീലകനായിരുന്നു അനിൽ കുംബ്ലെ. അദ്ദേഹത്തിന്റെ നിയമന കരാറിൽ കാലാവധി നീട്ടിനൽകാനുള്ള വ്യവസ്ഥയുണ്ടായിരുന്നെങ്കിൽ ഉറപ്പായും തുടരാനുള്ള സംവിധാനം ക്രമീകരിക്കുമായിരുന്നു. അങ്ങനെയൊന്നില്ലാതിരുന്നതിനാൽ ഞാൻ സച്ചിനും ഗാംഗുലിയും ദ്രാവിഡും ഉൾപ്പെട്ട ഉപദേശക സമിതിയുടെ സഹായം തേടി. എനിക്ക് സ്വന്തം നിലയ്ക്ക് തീരുമാനിക്കാനും പരിമിതിയുണ്ടായിരുന്നു' റായി പറഞ്ഞു.2017ലെ ചാംപ്യൻസ് ട്രോഫിയുടെ സമയത്ത് കുംബ്ലെ കോലി അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നുവന്നു റായി തുറന്നുപറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP