Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വട്ടിയൂർകാവിലും കോന്നിയിലും സിപിഎമ്മിന് വൻ ഭൂരിപക്ഷം പ്രവചിച്ചു; മഞ്ചേശ്വരത്ത് ലീഗിന് മികച്ച ഭൂരിപക്ഷം പ്രവചിച്ചപ്പോൾ എറണാകുളത്ത് കഷ്ടിച്ച് കടന്നു കൂടുമെന്നും; അരൂരിൽ ആരു ജയിക്കുമെന്ന് ഉറപ്പില്ലെന്നും മഞ്ചേശ്വരത്ത് മാത്രം ബിജെപി രണ്ടാമത് എത്തുമെന്നും തറപ്പിച്ചു പറഞ്ഞു; രാഷ്ട്രീയം കലർത്താതെ കൃത്യമായി ജനമനസ്സറിഞ്ഞ് നടത്തിയ മറുനാടൻ ഒപീനിയൻ പോൾ വീണ്ടും അക്ഷരം പ്രതി ശരി ആയത് ഇങ്ങനെ

വട്ടിയൂർകാവിലും കോന്നിയിലും സിപിഎമ്മിന് വൻ ഭൂരിപക്ഷം പ്രവചിച്ചു; മഞ്ചേശ്വരത്ത് ലീഗിന് മികച്ച ഭൂരിപക്ഷം പ്രവചിച്ചപ്പോൾ എറണാകുളത്ത് കഷ്ടിച്ച് കടന്നു കൂടുമെന്നും; അരൂരിൽ ആരു ജയിക്കുമെന്ന് ഉറപ്പില്ലെന്നും മഞ്ചേശ്വരത്ത് മാത്രം ബിജെപി രണ്ടാമത് എത്തുമെന്നും തറപ്പിച്ചു പറഞ്ഞു; രാഷ്ട്രീയം കലർത്താതെ കൃത്യമായി ജനമനസ്സറിഞ്ഞ് നടത്തിയ മറുനാടൻ ഒപീനിയൻ പോൾ വീണ്ടും അക്ഷരം പ്രതി ശരി ആയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പാലായ്ക്ക് പിന്നാലെ 5 നിയമസഭാ ഉപതെരഞ്ഞെടുപ്പിലും യഥാർത്ഥ വിജയം നേടുന്നത് മറുനാടന്റെ ഫീൽഡ് സർവ്വേ. വട്ടിയൂർകാവിലും കോന്നിയിലും സിപിഎമ്മിന് വൻ ഭൂരിപക്ഷം പ്രവചിച്ച സർവ്വേ മഞ്ചേശ്വരത്ത് ലീഗിന് മികച്ച ഭൂരിപക്ഷം പ്രവചിച്ചു. എറണാകുളത്ത് കഷ്ടിച്ച് കടന്നു കൂടുമെന്നും ഇതിൽ തെളിഞ്ഞു. അരൂരിൽ ആരു ജയിക്കുമെന്ന് ഉറപ്പില്ലെന്നും മഞ്ചേശ്വരത്ത് മാത്രം ബിജെപി രണ്ടാമത് എത്തുമെന്നും തറപ്പിച്ചു പറഞ്ഞതായിരുന്നു മറുനാടന്റെ സർവ്വേ. ഇതിൽ അരൂരൊഴികെ എല്ലായിടത്തും ഫലം പൂർണ്ണമായും ശരിയായി. അരൂരിൽ അതിശക്തമായ പോരാട്ടമാണ് പ്രവചിച്ചത്. അത് സംഭവിക്കുകയും ചെയ്തു. അവിടെ നേരിയ ഭൂരിപക്ഷത്തിൽ ഷാനിമോൾ ജയിച്ചു. ഇടത് കോട്ടയിൽ ഷാനിമോൾ ഉണ്ടാക്കുന്ന മുന്നേറ്റവും സർവ്വേയിൽ പ്രകടമായിരുന്നു. അങ്ങനെ രാഷ്ട്രീയം പ്രതിഫലിപ്പിക്കാതെ നടത്തിയ സർവ്വേ വീണ്ടും ജനമനസ്സിന്റെ സാക്ഷ്യപത്രമാകുകയാണ്.

മറുനാടൻ പാലാ അഭിപ്രായ സർവേയിലെ കണ്ടെത്തലുകൾ ശരിവയ്ക്കുന്നതാണ് പുറത്തു വരുന്ന ഫലവും. മാണിവികാരം വോട്ടാക്കി പാട്ടുംപാടി ജോസ് ടോം ജയിക്കുമെന്നത് വെറും മിഥ്യാധാരണയെന്ന് വ്യക്തമാക്കുന്നതായിരുന്നു മറുനാടന്റെ സർവ്വേ. പാലായിൽ ജോസ് ടോം വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നായിരുന്നു ചാനൽ ഭീമനായ ഏഷ്യനെറ്റ് ന്യൂസ് പ്രചവനം. 25,000 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് നൽകിയത്. ഈ എക്സിറ്റ് പോൾ തീർത്തും അപ്രസക്തമാക്കുന്നതാണ് പാലായിലെ ഫലം. ഇതിന് പിന്നാലെയാണ് അഞ്ച് ഉപതെരഞ്ഞെടുപ്പിലും സർവ്വേ നടത്തിയതും അതും ഫവുമായി അടുത്ത് വന്നതും. വട്ടിയൂർകാവിൽ യുഡിഎഫ് വിജയം പ്രവചിച്ച ചാനലുകൾ പോലും ഉണ്ട്. കോന്നിയിലും ഇടതു പക്ഷത്തിന് തോൽവി പ്രവചിച്ചു. എല്ലാവരും അരൂരിൽ സിപിഎമ്മിന് ഈസി വാക്കോവറും നൽകി. അവിടെയാണ് മറുനാടൻ വ്യത്യസ്തമായ രീതിയിൽ കാര്യങ്ങൾ വിശദീകരിച്ചത്. കോന്നിയിലും വട്ടിയൂർകാവിലും സിപിഎം വിജയിക്കുമെന്ന മറുനാടൻ പ്രവചനത്തെ പുച്ഛിച്ച് തള്ളിവർക്കുള്ള മറുപടി കൂടിയാണ് ഇന്നത്തെ ഫലം.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് അറിയപ്പെടുന്ന അഞ്ചു മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി മറുനാടൻ മലയാളിയും, പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തിയ അഭിപ്രായ സർവേയിൽ ഇടതുമുന്നണിക്ക് നേട്ടം വ്യക്തമായിരുന്നു. 23 വർഷം തുടർച്ചതായി യുഡിഎഫിലെ അടുർ പ്രകാശ് കൈയടക്കിവെച്ച കോന്നിയിൽ, അഞ്ചു ശതമാനം വോട്ടിന് എൽഡിഎഫ് മുന്നിലാണ്. എന്നാൽ അരൂരിലെ സിറ്റിങ്ങ് സീറ്റിൽ ഇടതിന്റെ നില പരുങ്ങലിലാണെന്നും സർവ്വേ വ്യക്തമാക്കിയിരുന്നു. ഫോട്ടോഫിനീഷിലേക്ക് നീങ്ങുന്ന ഈ മണ്ഡലത്തിൽ വെറും ഒരു ശതമാനം വോട്ടിന്റെ ലീഡ് മാത്രമാണ് എൽഡിഎഫിന് സർവ്വേയിൽ ഉണ്ടായിരുന്നത്. ഇത് മറികടക്കാൻ ഷാനിമോൾ ഉസ്മാന് കഴിഞ്ഞു.

എട്ടു ശതമാനംപേർ ഇവിടെ മറ്റുള്ളവർക്കും നോട്ടക്കുമായി വോട്ടുചെയ്യുമെന്നാണ് സർവ്വേയിൽ രേഖപ്പെടുത്തിയത്. ഇതിൽ ഒരു ചെറിയ വിഭാഗം എന്ത് തീരുമാനം എടുക്കും എന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും അരൂരിലെ അന്തിമ ഫലം എന്നും സർവ്വേ വിശദീകരിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 38,518 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എ എം ആരിഫ് ജയിച്ച മണ്ഡലത്തിലാണ് ഇടതുമുന്നണി ഈ രീതിയിൽ പിറകോട്ട് അടിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ 648 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിനാണ് ലഭിച്ചത്. ഇവിടെയാണ് ഷാനിമോൾ ജയിച്ചത്. വട്ടിയൂർക്കാവ് ഇടതുമുന്നണി പിടിച്ചെടുക്കുമെന്നും, മഞ്ചേശ്വരവും എറണാകുളവും ഐക്യമുന്നണി നിലനിർത്തുമെന്നുമാണ് മറുനാടൻ സർവ്വേയിൽ ഉണ്ടായിരുന്നത്. മഞ്ചേശ്വരത്ത് രണ്ടാമതെത്തുന്നത് ഒഴിച്ചാൽ വിജയിക്കാവുന്ന നിലയിലേക്ക് എവിടെയും എൻഡിഎ എത്തില്ലെന്നും സർവ്വേ വ്യക്തമാക്കിയിരുന്നു. ഇതെല്ലാം ശരിയായി.

വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ പ്രമുഖ ദേശീയ മാധ്യമങ്ങളും അവലംബിക്കുന്ന അതേ റാൻഡം സർവേയുടെ സ്റ്റാറ്റിക്കൽ മെത്തേഡു തന്നെയാണ് മറുനാടൻ ടീമും പാലായിൽ അവലംബിച്ചത്. നഗരങ്ങളിലും ഗ്രാമങ്ങളിലും ബസ്സ്റ്റാൻഡുകളിലും ചന്തകളിലും ഷോപ്പിങ്ങ് മാളുകളിലുമൊക്കെയായി വിവിധ വിഭാഗത്തിൽപെടുന്ന ജനങ്ങളെ നേരിട്ട് കണ്ടാണ് സർവേ പൂർത്തീകരിച്ചത്. വീടുകളിൽ നേരിട്ട് ചെന്ന് ജനവികാരം അറിയാനും സർവേ സംഘം ശ്രമിച്ചു. സർവേഫലത്തിന് അനുസരിച്ചുള്ള യാതൊരു കാമ്പയിനിങ്ങും മറുനാടന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയുമില്ല. മാത്രമല്ല എത് സർവേകളും പ്രതിഫലിപ്പിക്കുന്നത് ആ സമയത്ത് തെരഞ്ഞെടുപ്പ് നടന്നാലുള്ള രാഷ്ട്രീയ കാലാവസ്ഥയാണ്. ഇത് വളരെ പെട്ടന്ന് മാറി മറിയാം. അഭിപ്രായ സർവേകളിൽ പത്തു ശതമാനം വരെ ഹ്യൂമൻ എററുകളും വരാം. ഇന്ത്യയിലും കേരളത്തിലും എക്‌സിറ്റ്പോളുകൾ പോലും പല തവണ മാറിമാറഞ്ഞ സംഭവങ്ങളും നേരത്തെ ഉണ്ടായിട്ടുണ്ട്. അതായത് ഏത് സർവേയിലെയും പോലെ മറുനാടനും അടിസ്ഥാനപരമായ ചില രാഷ്ട്രീയ സൂചകങ്ങളാണ് മുന്നോട്ട് വച്ചത്. അത് പൂർണ്ണമായും ശരിയായി.

യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റായ, അതും അടൂർപ്രകാശ് കഴിഞ്ഞ 23 വർഷമായി തുടർച്ചയായി എംഎൽഎ ആയ കോന്നിയിൽ എൽഡിഎഫ് കയറിവരുന്നതിന്റെ വ്യക്തമായ ചിത്രമാണ് സർവേ നൽകിയത്. എൽഡിഎഫ് സ്ഥാനാർത്ഥി കെ യു ജനീഷ്‌കുമാറിന് 37 ശതമാനം വോട്ട് ലഭിച്ചപ്പോൾ, യുഡിഎഫിലെ പി മോഹൻരാജിന് ലഭിച്ചത് 32 ശതമാനം വോട്ടുകളായിരുന്നു. 28 ശതമാനം വോട്ടുമായി ബിജെപിയിലെ കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തുമെത്തി. ഈ ത്രികോണ പോരിന്റെ ചൂട് കോന്നിയിലെ ഫലത്തിലും നിർണ്ണായകമായി. അടൂർ പ്രകാശ് എന്ന കരുത്തനായ യുഡിഎഫ് നേതാവ് എം പിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ താൽപ്പര്യത്തിന് വിരുദ്ധമായി സ്ഥാനാർത്ഥിയെ നിർണ്ണയിച്ചത് യുഡിഎഫിനെ ബാധിച്ചെന്ന് വോട്ടർമാരുടെ പ്രതികരണത്തിൽനിന്ന് സർവേ സംഘത്തിന് ബോധ്യപ്പെട്ടതാണ്.

വട്ടിയൂർക്കാവും, കോന്നിയും പോലുള്ള യുഡിഎഫ് സിറ്റിങ്ങ് സീറ്റുകൾ തിരിച്ചുപിടിക്കുന്ന ഇടതുമുന്നണി പക്ഷേ തങ്ങളുടെ സിറ്റിങ്ങ് സീറ്റായ അരൂരിൽ കിതക്കുന്ന കാഴ്ചയാണ് മറുനാടൻ സർവേ ഫലങ്ങളിൽ കാണാൻ കഴിഞ്ഞത്. ഇടതുസ്ഥാനാർത്ഥി മനു സി പുളിക്കന് 39 ശതമാനം വോട്ടുകിട്ടുമ്പോൾ, 38 ശതമാനം വോട്ടുമായി യുഡിഎഫിലെ ഷാനിമോൾ ഉസ്മാൻ തൊട്ടു പിറകെയുണ്ടായിരുന്നു. എൻഡിഎ സ്ഥാനാർത്ഥി കെ പി പ്രകാശ് ബാബുവിന് ഇവിടെ 15 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിക്കുകയെന്ന് സർവേ ഫലങ്ങൾ സൂചിപ്പിച്ചു. ഇതും ശരിയായി. കഴിഞ്ഞതവണ വെറും 89 സീറ്റുകൾക്ക് കൈവിട്ട മഞ്ചേശ്വരം ഈ ഉപതെരഞ്ഞെടുപ്പിൽ തിരിച്ചുപിടിക്കാനുള്ള ബിജെപിയുടെ കൊണ്ടുപിടിച്ച ശ്രമം ഫലം കാണാൻ സാധ്യതയില്ല എന്നതിന്റെ സൂചനകളാണ് മറുനാടൻ മലയാളി സർവേയിൽ തെളിഞ്ഞത്. ഇവിടെ യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി എം സി കമറുദ്ദീന് 37 ശതമാനം വോട്ടുകൾ ലഭിച്ചപ്പോൾ എൻഡിഎ സ്്ഥാനാർഥി ബിജെപിയിലെ രവീശ തന്ത്രി കുണ്ടാർ 31 ശതമാനം വോട്ടിന് രണ്ടാമതായിരുന്നു. എൽഡിഎഫിലെ സിപിഎം സ്ഥാനാർത്ഥി ശങ്കർ റൈ തൊട്ടു പിന്നിലും. അതും ശരിയായി.

പരമ്പാരഗത യുഡിഎഫ് മണ്ഡലമായ എറണാകുളത്ത് ഇത്തവണ കടുത്ത പോരാട്ടമാണ് നടക്കുന്നതെന്ന് സർവേയിൽ വ്യക്തമായിരുന്നു. ഉപതെരഞ്ഞെടുപ്പുകളിൽ പൊതുവെ കാണുന്ന ഭരണകക്ഷിക്ക് അനുകൂല ട്രെൻഡ് നഗരത്തിലെ യുവ വോട്ടർമാരിൽ പ്രകടമാണെന്ന് സർവേയിൽ സൂചനയുണ്ടായിരുന്നു. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള വ്യത്യാസം വെറും 2 ശതമാനം മാത്രമായിരുന്നു. യുഡിഎഫിന് 40 ശതമാനം വോട്ടുകിട്ടുമ്പോൾ, എൽഡിഎഫിന് 38 ശതമാനവുമായി രണ്ടാമതുണ്ട്. മറ്റുള്ളവർക്കും നോട്ടയ്ക്കുമായി ഇവിടെ 7 ശതമാനം വോട്ടുകൾ കാണുന്നുണ്ട്. ഇതും എറണാകുളത്ത് ശരിയായി വന്നു. വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി കെ പ്രശാന്തിന് 35 ശതമാനം വോട്ടുകൾ സർവേയിൽ ലഭിച്ചപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ഡോ കെ മോഹൻകുമാർ 32 ശതമാനം വോട്ടുമായി രണ്ടാമതായിരുന്നു്. എൻഡിഎ സ്ഥാനാർത്ഥി എസ് സുരേഷ് 27 ശതമാനം വോട്ടുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതും അക്ഷരാർത്ഥത്തിൽ ശരിയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP