Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാൻസർ അവബോധ സെമിനാർ 30 ന്; ഡോക്ടർ വിപി ഗംഗാധരൻ, ഡോക്ടർ ചിത്രതാരയും പങ്കെടുക്കും

കാൻസർ അവബോധ സെമിനാർ 30 ന്; ഡോക്ടർ വിപി ഗംഗാധരൻ, ഡോക്ടർ ചിത്രതാരയും പങ്കെടുക്കും

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി : പ്രമുഖ ജീവകാരുണ്യ സംഘടനയായ നിലാവ് കുവൈത്ത് ഇന്ത്യൻ ഡോക്ടേഴ്സ് ഫോറത്തിന്റെ സഹകരണത്തോടെ കാൻസർ അവബോധ സെമിനാറും ക്ലാസുകളും സംഘടിപ്പിക്കുന്നു. സെമിനാറിന് ഇന്ത്യയിലെ പ്രമുഖ അർബുദ രോഗ വിദഗ്ധൻ ഡോക്ടർ വിപി ഗംഗാധരൻ, ഡോക്ടർ ചിത്രതാര എന്നിവർ നേതൃത്വം നല്കും . ഈ മാസം 30 ന് 11 മണിക്ക് സൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളിലും ഒക്ടോബർ 31 ന് രാവിലെ 8:30 മണിക്ക് ഇന്ത്യൻ സെൻട്രൽ സ്‌കൂളിലുമാണ് സെമിനാർ നടക്കുക.

ജീവിത ശൈലിയിലുള്ള മാറ്റങ്ങളാണ് കാൻസർ രോഗം വരാനുള്ള പ്രധാന കാരണമെന്നും ഇതിനെ ചെറുക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങളും വരാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകളെ കുറിച്ചും എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് നിലാവ് ഭാരവാഹികൾ അറിയിച്ചു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം, കുവൈത്ത് കാൻസർ സൊസൈറ്റി എന്നിവയുടെ പ്രതിനിധികൾ സെമിനാറിൽ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താ കുറിപ്പിൽ അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP