Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

എറണാകുളം നിയമസഭാ മണ്ഡലം നിലനിർത്തി യുഡിഎഫ്; ഹൈബി ഈഡന് പകരക്കാരനായി മത്സരിച്ച ടി ജെ വിനോദ് വിജയിച്ചത് 3673 വോട്ടുകൾക്ക്; ഇടതു സ്ഥാനാർത്ഥി മനു സി റോയിക്ക് പാരയായത് അപരൻ മനു കെ എം നേടിയ 2544 വോട്ടുകൾ; ഹൈബി ഈഡൻ 21,949 വോട്ടിന് ജയിച്ച മണ്ഡലത്തിൽ മത്സരം കടുപ്പിച്ചത് വോട്ടിങ് ദിവസം പെയ്ത കനത്ത മഴയും വെള്ളക്കെട്ടും

എറണാകുളം നിയമസഭാ മണ്ഡലം നിലനിർത്തി യുഡിഎഫ്; ഹൈബി ഈഡന് പകരക്കാരനായി മത്സരിച്ച ടി ജെ വിനോദ് വിജയിച്ചത് 3673 വോട്ടുകൾക്ക്; ഇടതു സ്ഥാനാർത്ഥി മനു സി റോയിക്ക് പാരയായത് അപരൻ മനു കെ എം നേടിയ 2544 വോട്ടുകൾ; ഹൈബി ഈഡൻ 21,949 വോട്ടിന് ജയിച്ച മണ്ഡലത്തിൽ മത്സരം കടുപ്പിച്ചത് വോട്ടിങ് ദിവസം പെയ്ത കനത്ത മഴയും വെള്ളക്കെട്ടും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഉപതിരഞ്ഞെടുപ്പിൽ നടക്കുന്ന മണ്ഡലങ്ങളിൽ ആദ്യ വിജയം നേടി യുഡിഎഫ്. എറണാകുളം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ടി ജെ വിനോദ് വിജയിച്ചു. 3673 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം. ശക്തമായ മത്സരമാണ് ഇടതു സ്ഥാനാർത്ഥി മനു റോയി കാഴ്‌ച്ച വെച്ചത്. മനുവിന്റെ അപരൻ മനു കെ എം നേടിയത് 2544 വോട്ടുകളാണ് പിടിച്ചത്. ഇതാണ് വിനോദിനെ വിജയിപ്പിച്ചത്.

അനുകൂലമല്ലാതിരുന്ന രാഷ്ട്രീയ കാലാവസ്ഥയിലുമാണ് യുഡിഎഫ് സീറ്റു നിലനിർത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഹൈബി ഈഡൻ 21,949 വോട്ടിന് ജയിച്ച മണ്ഡലമാണ് എറണാകുളം. വിജയം എറണാകുളത്തെ ജനാവലിക്കും യുഡിഎഫ് പ്രവർത്തകർക്കും സമർപ്പിക്കുന്നതായി ടിജെ വിനോദ് പ്രതികരിച്ചു. യുവാക്കളുടെ വോട്ട് പ്രതീക്ഷിച്ചിരുന്നുവെങ്കിലും വെള്ളക്കെട്ട് തനിക്കുള്ള വോട്ട് കുറയാൻ കാരണമായെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ മനു റോയി പ്രതികരിച്ചു. സി.ജി രാജഗോപാലായിരുന്നു ബിജെപി സ്ഥാനാർത്ഥി.

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലുമുണ്ടായിരുന്ന ഭൂരിപക്ഷത്തിൽ നിന്നും ഗണ്യമായ കുറവാണ് ഇത്തവണ യുഡിഎഫിനുണ്ടായത്. രണ്ട് തിരഞ്ഞെടുപ്പിലും അമ്പത് ശതമാനത്തിലേറെ വോട്ട് യു.ഡി.എഫിനായിരുന്നു.

കനത്ത മഴയും വെള്ളക്കെട്ടും കാരണം 57.89 % പോളിങ് മാത്രമായിരുന്നു എറണാകുളത്ത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 71.60% വും കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ 73.29% പോളിങ് നടന്ന സ്ഥാനത്താണ് ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP